മലയാളി വാര്‍ത്ത.
പോണ്ടിംഗ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിടവാങ്ങിയപ്പോള്‍ എല്ലാവരുടേയും ശ്രദ്ധ സച്ചിനിലായി. വളരെക്കാലമായി ഫോം കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു സച്ചിനും പോണ്ടിംഗും. അതോടെ ഇരുവര്‍ക്കുമെതിരെ പ്രതിഷേധവുമുയര്‍ന്നു. ഇംഗ്ലണ്ടിനെതിരെയുള്ള ഇന്നത്തെ കളി സച്ചിനെ സംബന്ധിച്ചടുത്തോളം വളരെ പ്രാധാന്യമായിരുന്നു. ബാറ്റിംഗ് തകര്‍ച്ചക്കിടയില്‍ സച്ചിന്‍ 76 റണ്‍സ് നേടി 34,000 റണ്‍സെന്ന നേട്ടവും സ്വന്തമാക്കി.
ഈ ടെസ്റ്റിന് ശേഷം തന്റെ നിലപാട് വ്യക്തമാക്കുമെന്ന് സച്ചിന്‍ നേരത്തേ പറഞ്ഞിരുന്നു.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യക്ക് 7ന് 273 റണ്‍സാണെടുക്കാനേ കഴിഞ്ഞുള്ളൂ. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞടുത്തു.