ചരിത്ര ടെസ്റ്റിന് കൊഹ്‌ലിയില്ല; കൗണ്ടി കളിക്കാൻ കൊഹ്‌ലി ഇംഗ്ലണ്ടിലേക്ക്

ടെസ്റ്റ് പദവി ലഭിച്ച ശേഷമുള്ള അഫ്ഗാനിസ്ഥാന്റെ ആദ്യ മത്സരത്തിൽ കൊഹ്‌ലി കളിക്കില്ല. ഐപിഎല്ലിന് ശേഷം ഇന്ത്യൻ നായകൻ കൗണ്ടി ക്രിക്കറ്റ് കളിക്കാൻ ഇംഗ്ലണ്ടിലേക്ക് പോകും. ഇംഗ്ലീഷ് കൗണ്ടിയിലെ പ്രമുഖ കൗണ്ടി ക്ലബ്ബായ സറേയ്ക്ക് വേണ്ടിയാണ് കൊഹ്‌ലി കളത്തിലിറങ്ങുന്നത്.
ജൂലൈയിൽ ആരംഭിക്കുന്ന ഇംഗ്ലീഷ് പര്യടനത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് കൊഹ്‌ലി കൗണ്ടി ക്രിക്കറ്റില്‍ ജഴ്‌സി അണിയാന്‍ ഒരുങ്ങുന്നത്. ഹാംപ്‌ഷെയര്‍, സോമര്‍സെറ്റ്, യോര്‍ക്ക്‌ഷെയര്‍ ടീമുകള്‍ക്കെതിരാണ് ജൂണ്‍ 9 മുതല്‍ 28 വരെയുള്ള കാലയളവില്‍ മത്സരം നടക്കുന്നത്. അതിനാൽ ജൂണ്‍ 14 ന് അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ടെസ്റ്റ് മത്സരം കൊഹ്‌ലിക്ക് നഷ്ടമാകും.
കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ അഞ്ച് ടെസ്റ്റുകളില്‍ നിന്ന് കേവലം 134 റണ്‍സ് മാത്രമാണ് കൊഹ്‌ലിയ്ക്ക് കണ്ടെത്താനായത്. ജൂലൈ മൂന്നിന് ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ അഞ്ച് ടെസ്റ്റുകളും, മൂന്ന് വിതം ഏകദിന, ടി20 മത്സരങ്ങളുമാണ് ടീം ഇന്ത്യ കളിക്കുക.
https://www.facebook.com/Malayalivartha