ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം....

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യന്‍ ക്രിക്കറ്റിലെ തലമുറമാറ്റത്തിന് തുടക്കം കൂടിയാകുകയാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്. യുവനായകന്‍ ശുഭ്മാന്‍ ഗില്ലിന് കീഴിലാണ് ഇന്ത്യന്‍ ടീം ഹെഡിങ്ലിയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിനിറങ്ങുന്നത്.
ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് മത്സരം തുടങ്ങുക.സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍ എന്നിവരില്ലാതെ ഇന്ത്യന്‍ ടീമിന്റെ ആദ്യ മത്സരമാണിത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് 2025-27 സീസണിലെ ഇന്ത്യന്‍ ടീമിന്റെ ആദ്യമത്സരം കൂടിയാണിത്.
ഇന്ത്യന്‍ ടീമിന്റെ പുതിയ ബാറ്റിങ് നിരയെപ്പറ്റി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചര്‍ച്ചകള്‍ നടക്കുകയാണ്. യശസ്വി ജയ്സ്വാളിനൊപ്പം സായ് സുദര്‍ശന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യതയേറെയുള്ളത്.
ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും ശാര്‍ദൂല്‍ ഠാക്കൂറും അന്തിമ ഇലവനില്‍ ഇടംപിടിച്ചേക്കും. ബൗളിങ്ങിനെ ജസ്പ്രീത് ബുംറ നയിക്കും. മുഹമ്മദ് സിറാജിനൊപ്പം പ്രസിദ്ധ് കൃഷ്ണയും ടീമില്‍ ഉള്‍പ്പെട്ടേക്കും. ജഡേജ മാത്രമാകും ടീമിലെ സ്പിന്നര്‍.
https://www.facebook.com/Malayalivartha