ഇന്ത്യ- വിന്‍ഡീസ് ഏകദിനം മാറ്റണമെന്ന് കെ.സി.എ; പകരം ജനുവരിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ മത്സരം അനുവദിക്കണമെന്നും ആവശ്യം

നവംബറിൽ കേരളത്തിൽ നടത്താൻ നിശ്ചയിച്ച ഇന്ത്യ- വിന്‍ഡീസ് ഏകദിനം മാറ്റണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ(കെ.സി.എ) ബി.സി.സി.എെയോട് ആവശ്യപ്പെട്ടു. നവംബറിൽ മഴ ആയതിനാൽ മത്സരം നടത്താൻ സാധിക്കില്ലെന്ന് കെ.സി.എ വ്യക്തമാക്കി.
ഇതിന് പകരമായി അടുത്ത വർഷം ജനുവരിയിൽ ഓസ്‌ട്രേലിയക്കെതിരായി നടക്കുന്ന മത്സരം കേരളത്തിന് അനുവദിക്കണമെന്നും കെസിഎ ആവശ്യപ്പെട്ടു. നവംബറിൽ നടക്കുന്ന മത്സരത്തിന്റെ വേദിയുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചതിന് പിന്നാലെയാണ് മത്സരം മാറ്റണമെന്ന ആവശ്യവുമായി കെ.സി.എ രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha