ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ലീഡ്; ഓസ്ട്രേലിയ പതറുന്നു

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ലീഡ്. ആദ്യ ഇന്നിങ്‌സില്‍ 56 റണ്‍സിന്റെ ലീഡുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സില്‍ 373 റണ്‍സിന് പുറത്തായി. ഇതോടെ 429 റൺസിന്റെ ലീഡാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി എയ്ഡന്‍ മാക്രം, എബി ഡിവില്ലിയേഴ്‌സ് ക്വിന്റണ്‍ ഡി കോക്ക്, വെര്‍ണന്‍ ഫിലാണ്ടര്‍ എന്നിവർ അർദ്ധ സെഞ്ച്വറി നേടി. ഓസ്‌ട്രേലിയക്ക് വേണ്ടി ജോസ് ഹാസില്‍വുഡ്, പാറ്റ് കുമ്മിന്‍സ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
430 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ ഒടുവിൽ വിവരം കിട്ടുമ്പോൾ അഞ്ച് വിക്കറ്റുകൾ നഷ്ടത്തിൽ 83 റൺസ് എന്ന നിലയിലാണ്.
https://www.facebook.com/Malayalivartha