അമേരിക്കല്‍ ലീഗ്സ് കപ്പില്‍ ലയണല്‍ മെസ്സിയുടെ കരുത്തില്‍ ഇന്റര്‍ മയാമിക്ക് കിരീടം..

അമേരിക്കല്‍ ലീഗ്സ് കപ്പില്‍ ലയണല്‍ മെസ്സിയുടെ കരുത്തില്‍ ഇന്റര്‍ മയാമിക്ക് കിരീടം. ഫൈനലില്‍ നാഷ് വില്ലയെ മയാമി തോല്‍പ്പിച്ചു. മയാമിയുടെ ആദ്യ കിരീട നേട്ടമാണിത്. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് (109) ഇന്റര്‍ മയാമിയുടെ വിജയം.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയിലായിരുന്നു. മത്സരത്തിന്റെ 23-ാം മിനുട്ടില്‍ തകര്‍പ്പന്‍ ഗോളോടെ മെസ്സിയാണ് ഇന്റര്‍ മയാമിയെ മുന്നിലെത്തിച്ചത്.
ടൂര്‍ണമെന്റില്‍ ഏഴു മത്സരങ്ങളില്‍ നിന്നായി മെസി 10 ഗോളുകള്‍ നേടി. അമേരിക്കയിലെ ആദ്യ ടൂര്‍ണമെന്റില്‍ തന്നെ മെസ്സി കീരീടം സ്വന്തമാക്കുകയും ചെയ്്തതോടെ ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ കരിയറിലെ കിരീടനേട്ടം 44 ആയി.
"
https://www.facebook.com/Malayalivartha