ലീഗ്‌സ് കപ്പിലും യു.എസ്. ഓപണ്‍ കപ്പിലും കാഴ്ചവെച്ച ഗംഭീര പ്രകടനത്തിന്റെ തുടര്‍ച്ചയായി മേജര്‍ സോക്കര്‍ ലീഗിലെ അരങ്ങേറ്റവും ഗംഭീരമാക്കി ലയണല്‍ മെസ്സി, മത്സരത്തില്‍ പകരക്കാരനായിറങ്ങിയ മെസ്സി നിശ്ചിത സമയം തീരാന്‍ ഒരു മിനിറ്റ് ബാക്കിയിരിക്കേയാണ് ഗോള്‍വേട്ട

ഹാരിസണിലെ റെഡ്ബുള്‍ അറീനയില്‍ നിറഗാലറിയുടെ ആവേശാരവങ്ങള്‍ക്കു കീഴെ അരങ്ങേറിയ മത്സരത്തില്‍ ന്യൂയോര്‍ക്ക് റെഡ് ബുള്‍സിനെ ഏകപക്ഷീയമായ രണ്ടുഗോളിന് കീഴടക്കിയ ഇന്റര്‍ മയാമി എം.എല്‍.എസില്‍ വിജയപാതയില്‍ തിരിച്ചെത്തുകയും ചെയ്തു.
മത്സരത്തില്‍ പകരക്കാരനായിറങ്ങിയ മെസ്സി നിശ്ചിത സമയം തീരാനായി ഒരു മിനിറ്റ് ബാക്കിയിരിക്കേ ബുള്‍സിന്റെ വലയിലേക്ക് പന്തുപായിച്ചാണ് എം.എല്‍.എസിലെ തന്റെ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്.
"
https://www.facebook.com/Malayalivartha