Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ഏഷ്യന്‍ ഗെയിംസ്...28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവും ഉള്‍പ്പെടെ 107 മെഡലുകളുമായി് ഇന്ത്യ നാട്ടിലേക്ക് ...

08 OCTOBER 2023 06:21 AM IST
മലയാളി വാര്‍ത്ത

ഏഷ്യന്‍ ഗെയിംസ്...28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവും ഉള്‍പ്പെടെ 107 മെഡലുകളുമായി് ഇന്ത്യ നാട്ടിലേക്ക് ...ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച മെഡല്‍ വേട്ടയാണിത്.

14-ാം ദിനമായിരുന്ന ഇന്നലെ ആറ് സ്വര്‍ണമാണ് ഇന്ത്യ സ്വന്തമാക്കിയത്. വനിതകളുടെ അമ്പെയ്ത്തില്‍ വ്യക്തിഗത വിഭാഗത്തില്‍ ജ്യോതി സുരേഖ വിനാം ഇന്ത്യക്കായി സ്വര്‍ണം നേടിയെടുത്തു. പുരുഷന്മാരില്‍ ഓജസ് പ്രവീനും സ്വര്‍ണം കരസ്ഥമാക്കി.


നേരത്തെ, ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗം കബഡി ഫൈനലില്‍ ആവേശവും നാടകീയതയും നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ഇറാനെ വീഴ്ത്തി ഇന്ത്യക്ക് സ്വര്‍ണം നേടിയിരുന്നു. കളി തീരാനായി ഒരു മിനിറ്റ് മാത്രം അവശേഷിക്കെ ഇരു ടീമുകളും 28-28 എന്ന തുല്യ സ്‌കോറിലായിരുന്നു. ഇന്ത്യക്ക് പോയിന്റ് അനുവദിച്ചതിനെതിരെ ഇന്ത്യയും ഇറാനും തര്‍ക്കം ഉന്നയിച്ചതോടെ മത്സരം പിന്നീട് നിര്‍ത്തിവെച്ചു.

ഇറാന്‍ കോര്‍ട്ടില്‍ ഡു ഓര്‍ ഡൈ റെയ്ഡിനിറങ്ങിയ പവനെ ഇറാന്‍ താരങ്ങള്‍ പിടിച്ചെങ്കിലും ഇറാന്‍ താരങ്ങളെ സ്പര്‍ശിക്കും മുമ്പ് താന്‍ ലൈനിന് പുറത്തുപോയതായി പവന്‍ അവകാശപ്പെട്ടു. പഴയ കബഡി നിയമപ്രകാരം റെയ്ഡര്‍ ഡിഫന്‍ഡര്‍മാരെ തൊടാതെ ലൈനിന് പുറത്തുപോയാല്‍ അയാളെ പിന്തുടര്‍ന്ന ഡിഫന്‍ഡറും പുറത്തുപോവും. എന്നാല്‍ പ്രൊ കബഡി ലീഗില്‍ ഉപയോഗിക്കുന്ന പുതിയ നിമയം അനുസരിച്ച് റെയ്ഡര്‍ മാത്രമാണ് പുറത്തുപോവുക. ഇതോടെ റഫറിയുടെ തിരുമാനത്തെച്ചൊല്ലി ഇരു ടീമുകളും തമ്മില്‍ തര്‍ക്കം തുടങ്ങി.

ഇന്ത്യ നാലു പോയന്റിന് അവകാശവാദം ഉന്നയിക്കുകയും ഇറാന്‍ താരങ്ങള്‍ എതിര്‍ക്കുകയും ചെയ്തതോടെ റഫറി ഇരു ടീമിനും ഓരോ പോയന്റ് വീതം നല്‍കി. ഇതോടെ സ്‌കോര്‍ 29-29 ആയി. എന്നാല്‍ നാലു പോയന്റ് നല്‍കണമെന്ന ആവശ്യത്തില്‍ ഇന്ത്യ ഉറച്ചു നിന്നതോടെ വീണ്ടും ആശയക്കുഴപ്പമായി.ഒടുവില്‍ ഇന്ത്യക്ക് മൂന്നും ഇറാന് ഒരു പോയന്റും റഫറി അനുവദിച്ചതോടെ ഇറാന്‍ താരങ്ങള്‍ പ്രതിഷേധവുമായി കോര്‍ട്ടില്‍ കുത്തിയിരുന്നു. ഇതോടെ മത്സരം താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടിവന്നു. മുക്കാല്‍ മണിക്കൂറോളം തടസപ്പെട്ട മത്സരം ഒടുവില്‍ പുനരാരംഭിച്ചു.

അപ്പീലില്‍ ഉറച്ചു നിന്നതോടെ ഇന്ത്യക്ക് മൂന്നും ഇറാന് ഒരു പോയന്റും നല്‍കിയ റഫറിയുടെ തീരുമാനം ഇറാന്‍ അംഗീകരിച്ചതോടെയാണ് മത്സരം വീണ്ടും തുടങ്ങിയത്. ഇതോടെ ഇന്ത്യക്ക് 31ഉം ഇറാന് 29ഉം പോയന്റായി. ഇന്ത്യയുടെ കോര്‍ട്ടില്‍ റെയ്ഡിനെത്തിയ ഇറാന്‍ താരം റേസയെ ഇന്ത്യ പിടിച്ചിട്ടു. ഇതോടെ ഇന്ത്യ 32 പോയന്റിലെത്തി.ഒരു പോയന്റ് കൂടി നേടിയ ഇന്ത്യ 33-29ന് ജയിച്ച് കബഡിയില്‍ തുടര്‍ച്ചയായ എട്ടാം സ്വര്‍ണം നേടിയെടുത്തു.

മൂന്നു മലയാളികളടങ്ങിയ റിലേ ടീമിന്റെ സ്വര്‍ണവും എച്ച് എസ് പ്രണോയിയുടെ ഇരട്ട മെഡലും ഉള്‍പ്പെടെ ഏട്ടു മെഡലുകളാണ് കേരളത്തിലേക്ക് ഈ ഏഷ്യന്‍ ഗെയിംസിലൂടെ എത്തിയത്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (6 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (6 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (6 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (6 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (7 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (7 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (7 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (7 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (7 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (7 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (7 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (7 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (7 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (7 hours ago)

Malayali Vartha Recommends