Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

2020 ഒളിംപിക്‌സിനുള്ള അത്‌ലറ്റിക്ക്‌സ് താരങ്ങളെ കണ്ടെത്താനുള്ള നിരീക്ഷക സ്ഥാനം പയ്യോളി എക്‌സ്പ്രസ് രാജിവച്ചു

07 JANUARY 2018 09:05 AM IST
മലയാളി വാര്‍ത്ത

More Stories...

കോമൺവെൽത്ത് ഗെയിംസ്.... അത്‌ലറ്റിക്‌സ് ഫീൽഡിൽ നിന്നും ഇന്ത്യയ്ക്ക് വീണ്ടും മെഡൽ തിളക്കം...

ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് പാരാ അത്‍ലറ്റിക്സിലെ അതിവേഗക്കാരുടെ പോരാട്ടമായ 100 മീറ്റർ സ്പ്രിന്റിൽ മുഹമ്മദ് ബാസിൽ നേടിയത് ചരിത്ര വെള്ളി....

കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​പു​രു​ഷ​ന്മാ​രു​ടെ​ ​ലോം​ഗ്ജ​മ്പി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​മ​ല​യാ​ളി​ ​താ​രം​ ​എം.​ശ്രീ​ശ​ങ്ക​റി​ന് ​വെ​ള്ളി...

രണ്ടാം ലോക കിരീടവുമായി രാജ്യത്ത് തിരിച്ചെത്തിയ സ്പെയിൻ ടീമം​ഗങ്ങൾക്ക് തലസ്ഥാനമായ മാഡ്രിഡിൽ വൻ വരവേൽപ്പ്

ഇംഗ്ലണ്ട് ടീമിന്റെ ഇതിഹാസതാരവും പരിശീലകനും രണ്ടുതവണ ബാലൺ ദ്യോർ ജേതാവുമായ കെവിൻ കീഗൻ അന്തരിച്ചു...

ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് കായിക താരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ടാര്‍ജറ്റ് ഒളിമ്പിക് പോഡിയം (ടിഒപി) പദ്ധതിയുടെ നിരീക്ഷക സ്ഥാനത്ത് നിന്നും പിടി ഉഷ രാജിവെച്ചു. 2020 ഒളിംപിക്‌സിനുള്ള അത്‌ലറ്റിക്ക്‌സ് താരങ്ങളെ കണ്ടെത്താനുള്ള നിരീക്ഷക സ്ഥാനമാണ് പയ്യോളി എക്‌സ്പ്രസ് രാജിവെച്ചൊഴിഞ്ഞത്. കഴിഞ്ഞമാസം അവസാനത്തോടെ സ്ഥാനത്ത് നിന്നും ഉഷ രാജിവെച്ചിട്ടുണ്ടെന്നാണ് ഉഷ വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്കു കാരണമെന്നാണ് റിപ്പോര്‍ട്ട്.
കോഴിക്കോടെ ഉഷ് സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സും ടിഒപി നിരീക്ഷക സ്ഥാനവും ഒരുപോലെ കൊണ്ടുപോകാനാകില്ലെന്നു ബോധ്യമായതിനെ തുടര്‍ന്നാണു രാജിവെച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യാന്തര താരങ്ങളായ ടിന്റു ലൂക്ക, ജിസ്‌ന മാത്യു എന്നിവര്‍ ഉഷ് സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സില്‍ പരിശീലിക്കുന്നവരാണ്. ഇവരെ കൂടാതെ 16 ഭാവി താരങ്ങളും ഉഷയുടെ കീഴില്‍ പരിശീലിക്കുന്നുണ്ട്്. കഴിഞ്ഞ സുപ്രധാന മത്സരങ്ങളിലൊന്നും ഉഷസ്‌കൂള്‍സിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കാത്തത് പരിശീലനത്ത് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ ഇവരെ പ്രേരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഖിലേന്ത്യ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഉപദേശക സമിതിയില്‍ തുടരുമെന്ന് അവര്‍ വ്യക്തമാക്കി. ഖേലോ ഇന്ത്യ പദ്ധതിയുടെ നടത്തിപ്പ് സമിതിയിലും ഉഷ അംഗമാണ്. ബെയ്ജിങ് ഒളിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവ് ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയും ടിഒപി അംഗത്വം രാജിവച്ചിരുന്നു.

ടിഒപി ഐഡന്റ്‌റിഫിക്കേഷന്‍ കമ്മിറ്റി ചെയര്‍മാനും ഷൂട്ടിങ് നിരീക്ഷകനുമായിരുന്നു ബിന്ദ്ര. ഉഷയെക്കൂടാതെ ബാഡ്മിന്റണ്‍ മുന്‍ താരം പ്രകാശ് പാദുകോണും ഭാരോദ്വഹന താരം കര്‍ണം മല്ലേശ്വരിയും എന്നിവരാണ് ഐഡന്റ്‌റിഫിക്കേഷന്‍ കമ്മിറ്റി അംഗങ്ങള്‍. ടി.ഒ.പിയില്‍ ഉള്‍പ്പെട്ട കായിക താരങ്ങള്‍ക്ക് 3.14 കോടി രൂപയുടെ അലവന്‍സ് കഴിഞ്ഞയാഴ്ചയാണ് അനുവദിച്ചത്. കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡിന്റെ പ്രത്യേക താല്‍പര്യത്തില്‍ താരങ്ങള്‍ക്ക് പ്രതിമാസം 50,000 രൂപയുടെ അലവന്‍സും ഏര്‍പ്പാടാക്കിയിരുന്നു. ബിന്ദ്രയും ഉഷയും സ്ഥാനമൊഴിഞ്ഞതോടെ ഐഡന്റ്‌റിഫിക്കേഷന്‍ കമ്മിറ്റിയില്‍ രണ്ടുപേര്‍ മാത്രമായി. ഈ വര്‍ഷം നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകള്‍ക്കും 2020 ഒളിമ്പിക്‌സിനുമുള്ള കായിക പ്രതിഭകളെ കണ്ടെത്തുകയാണ് ഐഡന്റ്‌റിഫിക്കേഷന്‍ കമ്മിറ്റിയുടെ ചുമതല.

ലണ്ടനില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് മീറ്റിന് പിയു ചിത്രയ്ക്ക് യോഗ്യത നല്‍കാത്തതുമായി ബന്ധപ്പെട്ട് ഉഷയ്ക്ക് വന്‍ വിമര്‍ശനമേല്‍ക്കേണ്ടി വന്നിരുന്നു. ദേശീയ അത്‌ലറ്റിക്‌സ് നിരീക്ഷയായ ഉഷയുടെ തീരുമാനമാണ് അന്ന് ചിത്രയെ പങ്കെടുപ്പിക്കാതിരിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തലുകള്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (1 hour ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (2 hours ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (2 hours ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (2 hours ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (2 hours ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (2 hours ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (2 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (3 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (3 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (3 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (3 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (3 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (4 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (4 hours ago)

Malayali Vartha Recommends