മഞ്ഞു കാലാവസ്ഥയില്‍ കൈകള്‍ സുന്ദരമാക്കാന്‍
മഞ്ഞു കാലാവസ്ഥയില്‍ എളുപ്പം വരണ്ടുപോകുന്നത് കൈകളാണ്. കൈകള്‍ സുന്ദരമാക്കാന്‍.
ഗ്ലൗസ് ധരിച്ചുകൊണ്ട് മാത്രം പാത്രം കഴുകല്‍, തുണി അലക്കല്‍ ഇവ ചെയ്യുക. അടുക്കള ജോലികള്‍ കഴിഞ്ഞാലുടനെ കൈകളില്‍ മോയിസ്ചറൈസര്‍ പുരട്ടുക.
പുറത്തു പോകുമ്പോള്‍ കൈകളിലും സണ്‍സ്ക്രീന്‍ ലോഷന്‍ പുരട്ടുക.
മുഖത്തിടുന്ന ആന്റി റിങ്കിള് ക്രീം രാത്രിയില്‍ കൈകളിലും പുരട്ടി, ഗ്ലൗസ് ധരിച്ചു കിടന്നാല്‍ കൈകളുടെ മോയിസ്ചറൈസേഷന്‍ നഷ്ടപ്പെടാതിരിക്കും.
ഇളം ചൂടുവെള്ളത്തില്‍ ഒരു ചെറിയ സ്പൂണ്‍ ബദാം ഓയില്‍ കലര്‍ത്തി കൈകള്‍ 10 മിനിറ്റ് മുക്കി വയ്ക്കുക.
കുറച്ചു ചെറുനാരങ്ങാനീരും പഞ്ചസാരയും കൂട്ടിക്കലര്‍ത്തി ഇടയ്ക്ക് കൈകളില്‍ തിരുമ്മുക.
https://www.facebook.com/Malayalivartha