വിവാഹദിനത്തിനായി അണ്‍കട്ട് ഡയമണ്ട് കളക്ഷന്‍സ്
ഗൗണോ ഫ്രോക്കോ ആണ് വധു ധരിക്കുന്നതെങ്കില്‍ ഡിസൈന്‍ ടച്ചുള്ള സെറ്റ്(കമ്മലും നെക്ക് പീസും റിംഗു വളയും) ഉപയോഗിക്കുന്നതാണ് നല്ലത്. വജ്രാഭരണങ്ങളും ഇപ്പോഴത്തെ ട്രെന്‍ഡാണ്. ക്രീമോ വെള്ളയോ നിറത്തിലുള്ള സാരിയാണു വധു ധരിക്കുന്നതെങ്കില്‍ ട്രെന്‍ഡി ആഭരണങ്ങള്‍ അണിയാം. അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങള്‍ക്കാണ് ഇവിടെയും പ്രിയം.
സ്വര്‍ണത്തിന്റെയും വജ്രത്തിന്റെയും എക്കണോമിക്കല്‍ ആയ സമന്വയമാണ് ലൈറ്റ് വെയ്റ്റ് ഡയമണ്ട് ശ്രേണി. 6000 രൂപയുടെ മൂക്കുത്തി മുതല്‍ 35000 രൂപയുടെ ഡയമണ്ട് സെറ്റ് വരെ ഇക്കൂട്ടത്തിലുണ്ട്. വില കുറവായതിനാല്‍ അണ്‍കട്ട് ഡയമണ്ടിന് ആവശ്യക്കാര്‍ ഏറെയാണ്.
https://www.facebook.com/Malayalivartha