ബ്യൂട്ടി മീറ്റ്‌സ് നവരത്‌ന

പച്ച, മഞ്ഞ, നീല, പേള്‍... എന്നിങ്ങനെ പല നിറങ്ങളില്‍ നിറയുന്ന നവരത്‌ന കല്ലുകള്‍ക്ക് പണ്ടേ ഡിമാന്‍ഡുണ്ട്. ഇത്തരം കല്ലുകള്‍ അണിഞ്ഞാല്‍ വീട്ടില്‍ ഐശ്വര്യം വരുമെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. പുതുമയും വൈവിധ്യവും ഇഴചേരുന്ന നവരത്‌നം കൊണ്ടുള്ള മാലകളും വളകളും പുതിയ രൂപത്തില്‍ വിപണിയില്‍ എത്തിയിരിക്കുകയാണ്. ആഘോഷവേളകളില്‍ സുന്ദരിയാകാന്‍ നവരത്‌ന മാലകള്‍ അണിയുകയാണ് യുവതലമുറ.
ഇത്തരം മാലകള്‍ അണിഞ്ഞെത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഒരു ലെയറിലും രണ്ട് ലെയറിലും കല്ലുകള്‍. അതിന്റെ അറ്റത്ത് വലിയ ലോക്കറ്റുകള്‍ കൂടി ചേരുന്നതോടെ മാല കൂടുതല്‍ ആകര്‍ഷകമാകും. ഇതിന് ചേരുന്ന കല്ലുകള്‍ പതിപ്പിച്ച കമ്മലുകളും വളകളും കൂടിയാകുന്നതോടെ സംഭവം ജോര്‍.
ആഘോഷ വേളകളിലും വിശേഷ ദിവസങ്ങളിലുമാണ് കൂടുതലായും നവരത്‌ന മാലകള്‍ ഉപയോഗിക്കുന്നത്. അണിയുന്ന വസ്ത്രത്തിന് അനുയോജ്യമായ രീതിയിലും ഇത്തരം മാലകള്‍ ലഭ്യമാണ്. പ്രമുഖ ജ്വല്ലറികള്‍ വ്യത്യസ്ത ഡിസൈനുകളില്‍ നവരത്‌ന മാലകള്‍ അവതരിപ്പിക്കുന്നുണ്ട്.
പ്രകൃതിദത്തമായ കല്ലുകളും ഇതില്‍ ഉപയോഗിക്കുന്നു. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇത്തരം ആഭരണങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറെയാണ്. റൂബി, പേള്‍, റെഡ്, കോറല്‍, എമറാള്‍ഡ്, ഡയമണ്ട് എന്നിവയിലാണ് പ്രധാനമായും ആഭരണങ്ങള്‍ ഒരുങ്ങുന്നത്. പേളിനകത്ത് ദേവിയുടെ രൂപം വരുന്ന ഹാന്‍ഡ് മെയ്ഡ് മാലകള്‍ അതിന്റെ പണികളില്‍ തന്നെ വ്യത്യസ്തത പുലര്‍ത്തുന്നു. ഇതിനു പുറമേ ചെട്ടിനാട് ആന്റിക് ഐറ്റവും ഈ നിരയില്‍ വരുന്നു. തലശ്ശേരി മാല കാഴ്ചയില്‍ത്തന്നെ മോഹിപ്പിക്കും.
https://www.facebook.com/Malayalivartha