മുഖത്തിന്റെ തിളക്കം കൂട്ടാന്‍ മാംഗോ ഫേഷ്യല്‍

ഈ സീസണില്‍ സുലഭമായി കിട്ടുന്ന മാങ്ങ കൊണ്ട് മുഖത്ത് നവ്യമായ തിളക്കം കൊടുക്കാനായോലോ? തികച്ചും പ്രകൃതിദത്തമായ ചേരുവകളാണ് മാങ്ങയോടൊപ്പം മാംഗോ ഫേഷ്യലില്‍ കൂട്ടുചേരുന്നത്.
ആദ്യം മുഖം റോസ് വാട്ടറില്‍ കഴുകിക്ലെന്‍സ് ചെയ്യുക. പിന്നീട് കുങ്കുമാദിതൈലം പുരട്ടി തുടയ്‌ക്കുക. പിന്നീട് മാംഗോ പള്‍പ്പ് , റോസാപ്പൂവിതളുകള്‍ എന്നിവ പാല്‍ ചേര്‍ത്ത് 20 മിനിറ്റ് മസാജ് ചെയ്യുക.
ഇത് റോസ് വാട്ടറില്‍ പഞ്ഞി മുക്കിതുടയ്‌ക്കുക. പിന്നീട് ബ്ലാക്ക്‌ഹെഡ്‌സും വൈറ്റ് ഹെഡ്‌സും നീക്കം ചെയ്‌ത് ഐസ്‌ക്യൂബിട്ട് മുഖം തുടയ്‌ക്കുക. മാംഗോ പള്‍പ്പും ചന്ദനവും ബദാംപരിപ്പ് അരച്ചതും തേനും കോട്ടന്‍ഗോസില്‍ മുക്കിപായ്‌ക്ക് ഇടുക.
പതിനഞ്ച് മിനിറ്റിനു ശേഷം വൃത്തിയാക്കാം. മോയ്‌സ്‌ചറൈസ് ചെയ്‌ത ശേഷം മാംഗോ പള്‍പ്പ് , കടലമാവ് , അരിപ്പൊടി, തൈര്, തേന്‍ എന്നിവ ചേര്‍ത്ത് മുഖം നന്നായി സ്‌ക്രബ് ചെയ്യാം.
https://www.facebook.com/Malayalivartha