കണ്ണിന്റെ സൗന്ദര്യത്തിന്

കണ്ണിനടിയിലെ കറുപ്പു മാറാന്‍ മൂക്കാത്ത വെള്ളരിക്ക മുറിച്ചു തണുപ്പിച്ചത് ദിവസവും 10 മിനിറ്റു നേരം കണ്ണിനു മേല്‍ വച്ച് വിശ്രമിക്കുക.
കണ്ണില്‍ പതിവായി ഇളനീര്‍ക്കുഴമ്പ് എഴുതുന്നത് നല്ലതാണ്. ഇത് കണ്ണിനു കുളിര്‍മയും തിളക്കവും നല്‍കും. എന്നാല്‍, എന്തെങ്കിലും രോഗമുള്ളവര്‍ വൈദ്യനിര്‍ദേശപ്രകാരമേ ഇതു ചെയ്യാവൂ.
ഉരുളക്കിഴങ്ങ് വട്ടത്തില്‍ നേര്‍മയായി അരിഞ്ഞ് കണ്ണിനുമേല്‍ വയ്‌ക്കുക. ഉരുളക്കിഴങ്ങിന്റെ നീരു പഞ്ഞിയില്‍ പുരട്ടി കണ്‍തടങ്ങളില്‍ പുരട്ടുന്നതും കണ്ണിനടിയിലെ കറുപ്പു മാറാന്‍ സഹായിക്കും.
പൂവാങ്കുരുന്നിലയുടെ നീരില്‍ ഏഴുപ്രാവശ്യം മുക്കി ഉണക്കിയെടുത്ത കോട്ടണ്‍തുണി നെയ്യില്‍ നനച്ച് കത്തിച്ചുണ്ടാക്കുന്ന പുക ഓട്ടുപാത്രത്തിലേല്‍പ്പിച്ച് എടുക്കുന്ന കരി ആവണക്കെണ്ണയില്‍ കുഴച്ചു സൂക്ഷിക്കുക. കണ്ണെഴുതാന്‍ ഒന്നാന്തരമൊരു നാടന്‍ കണ്‍മഷിയായി.
കണ്‍തടങ്ങളില്‍ ബദാം എണ്ണ പുരട്ടി നേര്‍മയായി മസാജ് ചെയ്‌താല്‍ കണ്ണിനടിയിലെ ചുളിവുകള്‍ അകറ്റാം.
മുഖത്തിടുന്ന സൗന്ദര്യപായ്‌ക്കുകള്‍ ഒരു കാരണവശാലും കണ്ണിനടിയില്‍ പുരട്ടരുത്. ഇവ ഉണങ്ങി വലിഞ്ഞാല്‍ കണ്ണിനടിയിലെ ചര്‍മത്തില്‍ പാടുകള്‍ വീഴാം.
കാരറ്റുനീരും തേനും ചേര്‍ന്ന മിശ്രിതം പതിവായി കണ്ണിനടിയില്‍ പുരട്ടി 10 മിനിറ്റു വച്ചശേഷം കഴുകിക്കളയാം.
രാത്രി കിടക്കുംമുമ്പ് ചെറുതായി ചൂടാക്കിയ ആവണക്കെണ്ണ പുരികങ്ങളില്‍ പുരട്ടി ഉഴിയുക. പുരികത്തിന്റെ കറുപ്പുകൂടും. തഴച്ചു വളരും.
https://www.facebook.com/Malayalivartha