സോപ്പും പൗഡറും വേണ്ട

ചര്‍മ സംരക്ഷണത്തിനായി ഇനി സോപ്പും പൗഡറും വേണ്ട. മുഖം മിനുക്കുന്നതിനായി ക്രീമുകളും വിവിധ ഫേസ്‌പാക്കുകളും വാങ്ങി കോടിക്കണക്കിന് രൂപയാണ് ഓരോ വര്‍ഷവും ആളുകള്‍ ചെലവാക്കുന്നത്. എന്നാല്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ ചര്‍മം മിനുക്കാനുള്ള പുതിയ ഉപാധിയുമായാണ് ഒരു ഓസ്‌ട്രേലിയന്‍ കമ്പനി രംഗത്തെത്തിയിരിക്കുന്നത്.
ലെ എഡ്‌ജെ എന്നാണ് ഈ ഉപകരണത്തിന് പേരിട്ടിരിക്കുന്ത്. ഈ ഉപകരണത്തിന് ചര്‍മത്തിലെ നിര്‍ജീവ കോശങ്ങളെ എളുപ്പത്തില്‍ മാറ്റാന്‍ കഴിയും. ഈ ഉപകരണം ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്.
ഷേവ് ചെയ്യുന്ന രീതിയിലാണ് ഇത് ഉപയോഗിക്കുന്നത്. ലെ എഡ്‌ജെ ഉപയോഗിച്ച് മൃദുവായി ഷേവ് ചെയ്യുന്നതോടെ നിര്‍ജീവകോശങ്ങള്‍ ഇല്ലാതാകും. നിര്‍ജീവകോശങ്ങള്‍ ഇല്ലാതാകുന്നതോടെ ചര്‍മം മിനുസമുള്ളതായി മാറും.
https://www.facebook.com/Malayalivartha