ഹൗ ഓള്‍ഡ് ആര്‍ യു സാരിയും ഹിറ്റ്

കാമ്പസിലായാലും ഓഫീസിലായാലും സ്‌ത്രീകള്‍ കൂടുന്നിടത്തൊക്കെ ഇപ്പോഴത്തെ സംസാരവിഷയം ഹൗ ഓള്‍ഡ് ആര്‍ യു സാരികള്‍ തന്നെയാണ്. അതെ, `ഹൗ ഓള്‍ഡ് ആര്‍ യു\' എന്ന സിനിമയില്‍ മഞ്‌ജു വാര്യര്‍ ഉടുത്ത സാരിയില്ലേ. അതിന്റെ കാര്യംതന്നെ പറഞ്ഞു വരുന്നത്.
കോട്ടണ്‍ സാരിയില്‍ വീതിയേറിയ ബോര്‍ഡര്‍. പച്ച, നീല തുടങ്ങി വിവിധ നിറങ്ങളിലായി 60 ഓളം സാരികളാണ് കോസ്റ്റ്യൂം ഡിസൈനര്‍ സമീറ സനീഷ് ഈ സിനിമയ്‌ക്കായി ഡിസൈന്‍ ചെയ്‌തത്. ഇതില്‍ 50 എണ്ണം സിനിമയ്‌ക്കായി ഉപയോഗിച്ചു.
സിനിമ റിലീസ് ആകുന്നതിനുമുമ്പേ മഞ്‌ജുവാരിയര്‍ പച്ച സാരിയുടുത്തു ചായ കുടിക്കുന്ന പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതോടെ സ്‌ത്രീകളുടെ കണ്ണ് ഇതിലുടക്കി എന്നു പറയാതെവയ്യ. സിനിമ റിലീസ് ആയതോടെ സമീറയുടെ ഫോണിലേക്ക് നിരവധി സ്‌ത്രീകളാണ് വിളിച്ചത്. എല്ലാവര്‍ക്കും അറിയേണ്ടത് ഈ സാരി എവിടെ കിട്ടുമെന്നാണ്. എറണാകുളത്തെ പ്രമുഖ ടെക്‌സ്റ്റൈല്‍സുകളിലൊക്കെ ഈ സാരി അന്വേഷിച്ചെത്തുന്നവരുണ്ടെന്നു കടയുടമകള്‍ പറയുന്നു. 500 മുതല്‍ 1500 രൂപ വരെയാണ് വില.
https://www.facebook.com/Malayalivartha