ബ്യൂട്ടി പാര്‍ലര്‍ ഇനി വീട്ടിലെത്തും

സംസ്ഥാന കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലാണ് ബ്യൂട്ടീശ്രി കുടുംബശ്രീ മൊബൈല്‍ പാര്‍ലര്‍ വരുന്നത്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം. ഇടുക്കിയിലെ തൊടുപുഴ എന്നിവിടങ്ങളിലാണ് പദ്ധതി ആരംഭിച്ചത്. നിലവില്‍ നഗരസഭകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന ബ്യൂട്ടീശ്രീ പദ്ധതി പിന്നീട് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. പരിശീലനം പൂര്‍ത്തിയാക്കി രണ്ടു മാസത്തിനുളളില്‍ കുടുംബശ്രീ ബ്യൂട്ടീഷന്‍മാര്‍ സേവനം ആരംഭിക്കും. ആവശ്യക്കാര്‍ ഫോണില്‍ വിളിച്ചു സേവനം ആവശ്യപ്പെട്ടാല്‍ വീടുകളില്‍ എത്തി ഇവര്‍ മുഖം മിനുക്കല്‍ നടത്തിത്തരും
ഹെമയ കട്ടിങ്, ഫേഷ്യല്‍, ത്രെഡിങ് തുടങ്ങി സാധാരണ ബ്യൂട്ടിപാര്‍ലറുകളിലെ എല്ലാ സേവനവും വീട്ടില്‍ തന്നെ ലഭിക്കും. കുടുംബശ്രീ പ്രവര്‍ത്തകര്‍ ബ്യൂട്ടി കിറ്റുമായി ഇരുചക്രവാഹനങ്ങളില്‍ വീടുകളിലെത്തും. ഇതോടൊപ്പം ഇവര്‍ക്കു സ്‌മാര്‍ട്ട് ഫോണും ഉണ്ടാകും. ഇവരുടെ വീടും ഒരു ബ്യൂട്ടിപാര്‍ലറായി പ്രവര്‍ത്തിക്കും.
https://www.facebook.com/Malayalivartha