ഈസി ലെന്‍സ്

കണ്ണട വയ്‌ക്കുന്നതു മൂലമുള്ള ബുദ്ധിമുട്ട് അകറ്റാന്‍ ലെന്‍സിനെ ആശ്രയിക്കുന്നവര്‍ ധാരാളം. ലെന്‍സ് ധരിക്കുന്നതിനെക്കുറിച്ചുള്ള പല തെറ്റിധാരണകളും ഇതിനൊപ്പം തന്നെ നിലനില്‍ക്കുന്നു. സൂക്ഷിച്ച് ഉപയോഗിച്ചാല്‍ കണ്ണിനു യാതൊരു കുഴപ്പവും സംഭവിക്കില്ല.
* ലെന്‍സ് വയ്‌ക്കും മുന്‍പും ഊരും മുന്‍പും കൈകളില്‍ നിന്ന് എണ്ണമയവും സോപ്പിന്റെ അംശവും പൂര്‍ണമായി നീക്കം ചെയ്യുക.
* കൈ നനഞ്ഞിരിക്കാതെ വൃത്തിയുള്ള ടവലോ തോര്‍ത്തോ കൊണ്ടു തുടച്ച് ഈര്‍പ്പം അകറ്റണം. അതിനുശേഷം മാത്രമേ ലെന്‍സില്‍ തൊടാവൂ.
* ലെന്‍സ് ഉപയോഗിക്കുമ്പോള്‍ 24 മണിക്കൂറില്‍ കൂടുതല്‍ നേരം കണ്ണ് ചുവന്നിരുന്നാലോ ചൊറിച്ചില്‍ അനുഭവപ്പെട്ടാലോ വൈദ്യസഹായം തേടണം. ഏതെങ്കിലും തരത്തിലുള്ള ഇന്‍ഫെക്‌ഷന്‍ കൊണ്ടോ കോര്‍ണിയയ്‌ക്കു വന്ന പോറല്‍ മൂലമോ ഇത്തരം ലക്ഷ?ണങ്ങള്‍ ഉണ്ടാവാം.
* ലെന്‍സ് ഉപയോഗിക്കുമ്പോഴും ഒപ്പം കണ്ണട കരുതുക.
* എവിടെപ്പോയാലും സൊല്യൂഷനടങ്ങിയ ലെന്‍സ് കേസ് ഒപ്പം കരുതാം.
* ഡിസ്‌പോസിബിള്‍ ഫാന്‍സി ലെന്‍സുകള്‍ ആറു പ്രാവശ്യത്തില്‍ കൂടുതല്‍ ഉപയോഗിക്കരുത്. ഓരോ തവണ വയ്‌ക്കുമ്പോഴും എടുക്കുമ്പോഴും വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
* കീറിയതും പോറലുള്ളതുമായ ലെന്‍സുകള്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്.
* ഡെയ്‌ലിവെയര്‍ ലെന്‍സുകള്‍ പറയുന്ന കാലാവധിക്കുള്ളില്‍ തന്നെ മാറ്റേണ്ടതാണ്. ലെന്‍സ് സൊല്യൂഷനും കാലാവധി കഴിഞ്ഞ് ഉപയോഗിക്കരുത്.
https://www.facebook.com/Malayalivartha