കണ്ണിനടിയിലെ കറുപ്പു നിറം എളുപ്പത്തില്‍ മാറ്റാം

കണ്ണിനടിയിലെ കറുപ്പു നിറം മാറാന്‍ ദിവസവും എട്ടുമണിക്കൂര്‍ ഉറങ്ങണമെന്ന് വിദഗ്‌ദ്ധര്‍ പറയുന്നു.
തണുപ്പിച്ച ടീബാഗുകള്‍ കണ്ണിന്മേല്‍ വച്ച് വിശ്രമിക്കുക. പത്തു മിനിട്ടില്‍ കൂടുതല്‍ നേരം വച്ചാലേ പ്രയോജനമുള്ളൂ.
ഐസ്‌ബാഗുകള്‍ കണ്ണിനു താഴെ വയ്‌ക്കുന്നകും പ്രയോജനം ചെയ്യും. ഇല്ലെങ്കില്‍ തണുത്തവെള്ളത്തില്‍ തുണി മുക്കി അത് വച്ചാലും മതിയാകും
അല്‌പം പൈനാപ്പിള്‍ ജ്യൂസും മഞ്ഞളും നന്നായി യോജിപ്പിച്ചശേഷം കറുപ്പുള്ള ഭാഗങ്ങളില്‍ പുരട്ടുക. ഫലം എളുപ്പത്തിലുണ്ടാകും.
ചെറിയ വെള്ളരി മുറിച്ച് ഫ്രഡ്‌ജില്‍ വച്ച് തണുപ്പിച്ചശേഷം കണ്ണിനുമുകളില്‍ കുറച്ചു നേരം വയ്‌ക്കുകയാണെങ്കില്‍ കണ്ണിനു കുളിര്‍മയും കറുപ്പു നിറവും മാറും.
https://www.facebook.com/Malayalivartha