കണ്ണടയിലെ ഫാഷന്‍

കാഴ്‌ചയ്‌ക്കാണ് കണ്ണട എന്നത് ഇപ്പോ ഫാഷനായി മാറിക്കഴിഞ്ഞു. വസ്‌ത്രങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഇണങ്ങുന്ന രീതിയിലാണ് ഇപ്പോള്‍ കണ്ണടകള്‍ വിപണിയിലെത്തുന്നത്. വിവിധ നിറങ്ങളിലെത്തിയ ആന്റിക്ക് ഫൈബര്‍ കണ്ണകളാണ് ഇപ്പോഴത്തെ ഫാഷന്‍. മുത്തശ്ശിമാര്‍ ഉപോയോഗിച്ചിരുന്ന ബ്ലാക്ക് ഫ്രെയിം ഇന്ന് യുവത്വത്തിന് പ്രിയമാണ്. പ്രായവും പക്വതയും തേന്നിപ്പിക്കാന്‍ ബ്ലാക്ക് ഫ്രെയിമിനെ വെല്ലാന്‍ കണ്ണടലോകത്ത് വെറേ ആരുംതന്നെയില്ല. കുര്‍ത്തയ്‌ക്കും ജീന്‍സിനുമൊപ്പം കണ്ണട എന്നത് പെണ്‍കുട്ടികള്‍ക്കിടയില്‍ ഒരു ഫാഷനായി മാറികഴിഞ്ഞിരിക്കുന്നു.
ഷെല്ലിന്റെയും മെറ്റലിന്റെയും ഫ്രെയിമുകളോടാണ് ന്യൂ ജെനറേഷന് പ്രിയം കൂടുതല്‍. വെളുപ്പ്, ഇളം റോസ്, ഇളം നീല, വയലറ്റ് എന്നീ നിറങ്ങളോട് പെണ്‍കുട്ടികളാണ് കൂടുതല്‍ ഇഷ്‌ടം കാണിക്കുന്നത്. കുട്ടികള്‍ക്കുവേണ്ടിയും കണ്ണട വിപണി സജീവമാണ്. കുട്ടികളെ ആകര്‍ഷിക്കുന്ന രീതിയില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും പൂക്കളും മറ്റുമുളള കണ്ണട ഫ്രെയിമുകളും രംഗത്തെത്തിയിട്ടുണ്ട്
https://www.facebook.com/Malayalivartha