വീട്ടില്‍ വച്ചു ചെയ്യാവുന്ന മുട്ട ഉപയോഗിച്ചുളള നാല് ഹെയര്‍പാക്കുകള്‍

പ്രോട്ടീനുകളും വിറ്റാമിനുകളും ഫാറ്റി ആസിഡുകളും ആന്റി ഓക്‌സിഡന്റ്‌സ് എന്നിവയെല്ലാം കൊണ്ട് സമ്പുഷ്‌ടമാണ് മുട്ട. കേശസംരക്ഷണത്തില്‍ മുട്ടക്ക് വളരെ പ്രധാന്യമുണ്ട്. മുട്ട നല്ലൊരു കണ്ടീഷണറാണ്. വരണ്ടമുടിക്കുളള നല്ല ഒന്നാന്തരം മരുന്നാണ് മുട്ട. മുടികൊഴിച്ചില്‍. താരന്‍, മുടി പൊട്ടിപ്പോകന്‍ തുടങ്ങിയ കേശപ്രശനങ്ങള്‍ക്കെല്ലാം മുട്ട പ്രതിവിധിയാണ്.
മുട്ടയുടെ വെളളയില്‍ ഒരു ടീസ്‌പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. 15-20 മിനിട്ടിനുശേഷം വീര്യം കുറഞ്ഞ ഷാംമ്പു ഉപയോഗിച്ച് കഴികിക്കളയുക. മുടി വളര്‍ച്ച വര്‍ധിപ്പിക്കാന്‍ ഈ ഹെയര്‍പാക്ക് ഉത്തമമാണ്.
ഒരു കപ്പ് തൈരില്‍ മുട്ടയുടെ മഞ്ഞക്കരു മിക്‌സ ചെയ്‌ത് മുടിയില്‍ പുരട്ടുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. മണം ഒഴിവാക്കാനായി മുടി തണുത്ത വെളളത്തില്‍ കഴികിയാല്‍ മതി. വേണുമെന്നുളളവര്‍ക്ക് തലകഴുകാനായി വീര്യം കുറഞ്ഞ ഷാംമ്പു ഉപയോഗിക്കാവുന്നതാണ്.
മുട്ടയുടെ മഞ്ഞക്കരുവില്‍ ഒരു ടേബിള്‍സ്‌പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് നന്നായി കൂട്ടി യോജിപ്പിക്കുക. ഈ മിശ്രിതത്തെ ഇളം ചൂട് വെളളത്തില്‍ ലയിപ്പിക്കുക. മുടി കഴുകിയതിനുശേഷം ഈ കൂട്ട് മുടിയില്‍ തേച്ച് പിടിപ്പിക്കുക. കുറച്ചു സമയത്തിന് ശേഷം കഴുകിക്കളായാവുന്നതാണ്.
ഒരു മുട്ടയുടെ മഞ്ഞക്കരു, ഒരു സ്‌പൂണ്‍ തേന്‍, ഒരു സ്‌പൂണ്‍ തൈര്, അരസ്‌പൂണ്‍ വെളിച്ചെണ്ണ അല്ലെങ്കില്‍ ആല്‍മണ്ട് ഓയില്‍ എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് മുടിയില്‍ തേച്ചു പിടിപ്പിച്ച് രണ്ട് മണിക്കുറിനു ശേഷം കഴുകിക്കളയുക
https://www.facebook.com/Malayalivartha