കൈകളുടെ സൗന്ദര്യത്തിന്

ഒരു വലിയ സ്‌പൂണ്‍ നാരങ്ങാനീരില്‍ അഞ്ചു തുള്ളി പനിനീര് യോജിപ്പിച്ചു കൈകളില്‍ പുരട്ടുക.
എല്ലാ ദിവസവും രാത്രിയില്‍ തക്കാളി നീര്, ഗ്ലിസറിന്‍, നാരങ്ങാനീര് ഇവ തുല്യ അളവിലെടുത്ത് യോജിപ്പിച്ച് കൈകളില്‍ പുരട്ടുക.
പഴുത്ത തക്കാളി അരച്ച് ഗ്ലിസറിനും ചേര്‍ത്ത് കൈകള്‍ മസാജ് ചെയ്യുക. കൈകള്‍ മൃദുലവും സുന്ദരവുമാകും.
രണ്ടു വലിയ സ്‌പൂണ്‍ തൈരില്‍ സമം പഞ്ചസാര ചേര്‍ക്കുക. പഞ്ചസാര അലിയുന്നതിനുമുമ്പേ കൈകളില്‍ പുരട്ടി ഇരുപതു മിനിറ്റിനുശേഷം കഴുകികളയുക.
നാരങ്ങാനീരും ഒലിവ് ഓയിലും തുല്യ അളവിലെടുത്തു കൈകളില്‍ പുരട്ടാം.
വെള്ളരിക്കാ നീരും ഗ്ലിസറിനും ചേര്‍ത്ത മിശ്രിതം പുരട്ടുന്നത് കൈകളെ സുന്ദരമാക്കാന്‍ സാധിക്കുന്നു.
ഒരു വലിയ സ്‌പൂണ്‍ നാരങ്ങാനീരില്‍ ഒരു വലിയ സ്‌പൂണ്‍ പഞ്ചസാര ചേര്‍ത്തു കൈകളിലൊഴിച്ചു കൂട്ടിത്തിരുമ്മുക. പഞ്ചസാര അലിയും വരെ ഇത് ചെയ്‌താല്‍ തഴമ്പും മറ്റും മാറി കൈകള്‍ മൃദുലമാകും.
https://www.facebook.com/Malayalivartha