ഹുറാഷെ പാദരക്ഷകള്‍ വിപണിയില്‍

പാദങ്ങള്‍ക്ക് കൂടുതല്‍ നീളവും സൗന്ദര്യവും നല്‍കുന്ന പെണ്‍കുട്ടികള്‍ക്കും വനിതകള്‍ക്കുമുള്ള ഹുറാഷെ പാദരക്ഷകള്‍ കേരളത്തിലെ വിപണിയില്‍ സജീവമായിരിക്കുകയാണ്. ഇത് അതിവേഗം ജനപ്രീതിനേടുമെന്ന് നിര്‍മ്മാതാക്കള്‍ അഭിപ്രായപ്പെടുന്നു. പാദരക്ഷശേഖരത്തില് ഹുറാഷെ സാന്‍ഡല്‍ വെഡ്‌ജ് ശേഖരമാണ് പ്രധാനം. മെക്‌സിക്കന്‍ ലെതര്‍ സാന്‍ഡലില്‍ 76മിമീ ആണ് ഹീല്‍. വില 4999 രൂപ. ഐല്‍റ് മഷ്‌റൂം, മള്‍ട്ടി, ജറാനിയം, വൈബ്രന്റ് പിങ്ക്, കോസ്‌മിക് ഓറഞ്ച് നിറങ്ങളില്‍ ലഭ്യമാണ്.
ഹുറാഷെയുടെ വിവിധ ഇനങ്ങളായ ഹുറൈഷെ ഫ്‌ളാറ്റ്, ഫ്‌ളിപ് ഫ്‌ളാപ് ഫ്‌ളോപ് എന്നിവയ്‌ക്കും വമ്പിച്ച ഡിമാന്റാണ്. ഫ്‌ളാറ്റിന്റെ വില 3995 രൂപയും ഫ്‌ളിപ്‌ഫ്‌ളാപ് ഫ്‌ളോപിന്റെ വില 2495 രൂപയുമാണ്.
https://www.facebook.com/Malayalivartha