ചര്‍മത്തിന് ഇണങ്ങുന്ന ഫ്രൂട്ട് പായ്‌ക്ക് തിരഞ്ഞെടുക്കാം

വീട്ടില്‍ തന്നെ തയാറാക്കുന്ന ഫ്രൂട്ട്‌പായ്‌ക്ക് മുഖത്തിന് തിളക്കവും നിറവും കൂട്ടും. ഏതു ഫ്രൂട്ട്‌പായ്‌ക്കും മുഖത്തിടും മുമ്പ് മുഖചര്‍മം നന്നായി വൃത്തിയാക്കണം. ഫേസ്‌വാഷ് കൊണ്ട് മുഖം നന്നായി കഴുകുക. അതിനുശേഷം മുഖം സ്‌ക്രബ് ചെയ്‌ത് വൈറ്റ്‌ഹെഡ്‌സ് അകറ്റാം.
ഫേസ്‌സ്‌ക്രബ് വീട്ടില്‍ തന്നെ തയാറാക്കാം. ഓട്‌സും പയറുപൊടിയും സമയം എടുത്ത് തരിയായി പൊടിക്കുക. ഇതില്‍ പാല്‍, മുട്ടവെള്ള, ഓറഞ്ച് ജ്യൂസ് ഇവ അര ടീസ്‌പൂണ്‍ വീതം ചേര്‍ക്കുക. ഇനി മുഖത്ത് നന്നായി ഉരസി കഴുകാം.
വിവിധയിനം ഫ്രൂട്ട് പായ്‌ക്കുകള്‍ ഏതെല്ലാമെന്നു നോക്കാം
വരണ്ട ചര്‍മത്തിന്
നന്നായി വരണ്ട ചര്‍മമാണെങ്കില്‍ അവക്കാഡോ പള്‍പ്പും ലാവണ്ടര്‍ ഓയിലും ചേര്‍ന്ന മിശ്രിതം മുഖത്തു തേയ്‌ക്കാം. മുഖത്തിടുന്നത് നല്ല പഴുത്ത പഴമായിരിക്കാന്‍ ശ്രദ്ധിക്കുക. പത്തു മിനിറ്റു കഴിഞ്ഞ് കഴുകി കളയാം.
ഒരു സ്‌പൂണ്‍ പാല്‍പ്പൊടിയില്‍ സമം മുട്ടവെള്ളയും റോസ്‌വാട്ടറും രണ്ടു തുള്ളി നാരങ്ങാനീരും ചേര്‍ത്ത് മുഖത്ത് തേച്ച് പത്തു മിനിറ്റിനു ശേഷം കഴുകാം.
ഒലിവ് ഓയില്‍, ഉപ്പു ചേരാത്ത വെണ്ണ, ഇവയില്‍ വാഴപ്പഴം നന്നായി ഉടച്ച് അലിയിച്ചു ചേര്‍ത്ത് മുഖത്ത് തേയ്‌ക്കുക. ഇനി ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകാം.
സാധാരണ ചര്‍മത്തിന്
ബദാം പൗഡര്‍, അല്‍പം പാല്‍, മുന്തിരി നീര് ഇവയില്‍ വൈറ്റമിന്‍ ബികോംപ്ലക്‌സ് പൊടി ചേര്‍ത്ത് മിക്‌സ് ചെയ്‌ത് ഫ്രിഡ്‌ജില്‍ വയ്‌ക്കുക. നന്നായി തണുത്ത ശേഷം മുഖത്ത് തേയ്‌ക്കാം. പത്തു മിനിറ്റിനു ശേഷം കഴുകാം.
എണ്ണമയമുള്ള ചര്‍മത്തിന്
തേന്‍, മുട്ടവെള്ള, പഴുത്ത തക്കാളിയുടെ പള്‍പ്പ് ഇവ സമം എടുത്ത് നന്നായി മിക്‌സ് ചെയ്‌ത് കഴുത്തിലും നെറ്റിയിലും പുരട്ടുക.
ഓറഞ്ചും മുള്‍ട്ടാണിമിട്ടിയും സമം ചേര്‍ത്ത് ഫേസ്‌പായ്‌ക്ക് ആയി ഇടാം. പാതി ഉണങ്ങിയ ശേഷം കഴുകാം.
ഓറഞ്ച് തൊലി പൊടിച്ചതില്‍ റോസ്‌വാട്ടര്‍ ചേര്‍ത്ത് മുഖത്തിടാം.
https://www.facebook.com/Malayalivartha