മുടികൊഴിച്ചില്‍ തടയാന്‍ നാടന്‍ രീതികള്‍

ചുവന്നുള്ളി ചതച്ചു പിഴിഞ്ഞ് നീര് അരിച്ചെടുത്ത് തലയില്‍ പുരട്ടി ഉണങ്ങിയതിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.
മുട്ടയുടെ വെള്ള തലയില്‍ പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് താളി ഉപയോഗി ച്ച് കഴുകി കളയുക.
വെളിച്ചെണ്ണയില്‍ കറ്റാര്‍വാഴ നീര് ചേര്‍ത്ത് പുരട്ടാം.
തേങ്ങാവെള്ളം തലയില്‍ പുരട്ടി കുളിക്കാം.
ഉഴുന്ന് കുതിര്‍ത്ത് അരച്ചതു തലയില്‍ തേച്ച് ഉണങ്ങുമ്പോള്‍ കഴുകുക.
ഇളം ചൂടുള്ള വെളിച്ചെണ്ണ തലയില്‍ തേച്ചുപിടിപ്പിച്ച് 15 മിനിറ്റോളം നന്നായി മസാജ് ചെയ്‌ത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കുളിക്കുക.
പത്തു നെല്ലിക്ക ചതച്ചുപിഴിഞ്ഞ് ചാറെടുത്ത് തുല്യ അളവില്‍ ആവണക്കെണ്ണയും ചേര്‍ത്ത് തലയില്‍ പുരട്ടിഅര മണിക്കൂര്‍ കഴിഞ്ഞ് കുളിക്കുക.
പോഷകാഹാരവും മുടിയുടെ വളര്‍ച്ചയും തമ്മില്‍ അഭേദ്യമായ ബന്ധം ഉണ്ട്. മീന്‍, മാംസം, പാല്‍, വെണ്ണ, പച്ചക്കറികള്‍ എന്നിവ ധാരാളം കഴിക്കുക. ലിനോനിക് ആസിഡ്, അയണ്‍, കാല്‍സ്യം, സെലിനിയം എന്നിവ സമൃദ്ധമായുള്ള ഈ ഭക്ഷണക്രമങ്ങള്‍ മുടിയുടെ ആരോഗ്യത്തിന് പ്രധാന പങ്കുവഹിക്കുന്നു.
കറിവേപ്പില കരിപ്പെട്ടി ഉപയോഗിച്ച് കുറുക്ക് ഉണ്ടാക്കി കഴിക്കുന്നതും നല്ലതാണ്.
മുടിക്ക് ഓക്‌സിജന്‍ നല്‍കുന്നത് അയണ്‍ ആണ്. അതിനാല്‍ ഇരുമ്പി ന്റെ അംശം ധാരാളം ഉള്ള ഭക്ഷണം കഴിക്കണം.
https://www.facebook.com/Malayalivartha