ട്രാന്‍സ്‌പെരന്റ് ഷൂസ്

പെണ്‍കുട്ടികളുടെ പാദരക്ഷകളില്‍ ട്രാന്‍സ്‌പെരന്റ് ഷൂസാണിപ്പോള്‍ ട്രെന്‍ഡ്. മഴത്തുള്ളി പോലെ നേര്‍ത്ത, സുതാര്യമായ ഈ ഹാഫ് ഷൂ വിപണി പിടിച്ചടക്കിക്കഴിഞ്ഞു.
ജീന്‍സ്,മിഡി, ചുരിദാര്‍ ,സാരി... ഏതുമാകട്ടെ ട്രാന്‍സ്‌പെരന്റ് ഷൂസ് ഇണങ്ങും. വെളള, പിങ്ക്, പര്‍പ്പിള്‍, ബ്രൗണ്‍ നിറങ്ങളില്‍ ലഭ്യമാണ്. എത്ര ഉപയോഗിച്ചാലും എത്ര മഴനനഞ്ഞാലും പുതുമ നഷ്ടപ്പെടില്ല എന്നതും പെണ്‍കുട്ടികളെ ഇതിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു. പൊടി പറ്റിയാല്‍ത്തന്നെ ഒന്നു കഴുകിയാല്‍ പുത്തന്‍ ഷൂസായി മാറും. ഇത് ബ്രാന്റഡും അല്ലാത്തതും ലഭിക്കും. സാധാരണ കമ്പനിയാണെങ്കില്‍ 150 രൂപ മുതലും ബ്രാന്റഡ് ആണെങ്കില്‍ 200 രൂപ മുതലുമാണ് വില.
പാദങ്ങള്‍ക്ക് ഏറെ സുഖപ്രദമാണെന്ന് മാത്രമല്ല, ഭാരക്കുറവായതിനാല്‍സൗകര്യപ്രദവുമാണ്. ഡിസൈനിങ്ങിലെ പ്രത്യേകത കൊണ്ട് ഏറെ വായുസഞ്ചാരം നല്‍കുന്നതുമാണിത്. കൊച്ചുകുട്ടികള്‍ക്ക് മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ട്രാന്‍സ്‌പെരന്റ് ഷൂസ് ലഭ്യമാണ്. കാല്‍പ്പാദം മൂടുന്ന ഭാഗത്ത് ഷൂസിന്റെ അതേ മെറ്റീരിയല്‍ കൊണ്ടുള്ള പൂക്കളും പൂമ്പാറ്റകളുമുണ്ടാകും.
https://www.facebook.com/Malayalivartha