ആരോഗ്യവും അഴകുമുള്ള മുടിക്ക്

ഇരുമ്പ് ചീനച്ചട്ടിയില്‍ അമ്പതു ഗ്രാം ഉണക്ക നെല്ലിക്ക വേവിച്ചു കുഴമ്പു പരുവത്തിലാക്കി വയ്‌ക്കുക. പിറ്റേദിവസം ഇത് അരച്ചെടുത്തു തലയില്‍ പൊതിയണം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയുക. ഇതു മുടികൊഴിച്ചില്‍ അകറ്റാനും മുടി കറുക്കാനും സഹായിക്കും.
ഒരു പിടി നെല്ലിക്ക ഒരു കപ്പ് തൈരില്‍ കുതിര്‍ത്തു വയ്‌ക്കുക. ഇത് പിറ്റേദിവസം അരച്ചു ശിരോചര്‍മത്തിലും മുടിയിലും പുരട്ടി അരമണിക്കൂറിനുശേഷം കുളിക്കുക. താരന്‍ അകലാനും നര മാറാനും ഉത്തമം.
നെല്ലിക്ക, രാമച്ചം എന്നിവ ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ടു തല കഴുകുക. ഇതു മുടിയുടെ പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും.
ഒരു വലിയ സ്‌പൂണ്‍ മൈലാഞ്ചി ഉണക്കിപ്പൊടിച്ചതില്‍ അര ചെറിയ സ്‌പൂണ്‍ തേങ്ങാവെള്ളം ചാലിച്ച് തലയില്‍ പുരട്ടുന്നതു മുടിക്കു നിറം നല്‍കാന്‍ നല്ലതാണ്.
കീഴാര്‍നെല്ലി ചതച്ചതിന്റെ നീര് (ഒരു വലിയ സ്‌പൂണ്‍) തലയില്‍ പുരട്ടി മസാജ് ചെയ്യുക. മുടി കൊഴിച്ചില്‍ മാറും.
ഒരു കപ്പ് വെള്ളത്തില്‍ തേയില ചേര്‍ത്തു തിളപ്പിക്കുക. ആറുമ്പോള്‍ കോഴിമുട്ടയുടെ വെള്ള രണ്ട് വലിയ സ്‌പൂണ്‍ ചേര്‍ത്തു ശിരോചര്‍മത്തിലും മുടിയിലും പുരട്ടുക. ആഴ്‌ചയിലൊരിക്കല്‍ ഇങ്ങനെ ചെയ്‌താല്‍ അകാലനര ഒഴിവാക്കാം.
https://www.facebook.com/Malayalivartha