മുടിയഴകിന് ചില എളുപ്പവഴികളിതാ

കുളി കഴിഞ്ഞാല്‍ മുടി നല്ലതുപോലെ ഉണങ്ങിയതിനുശേഷമേ കെട്ടി വയ്‌ക്കാവൂ.
പൂവാം കുരുന്നിലയും വിഷ്‌ണുക്രാന്തിയും ചതച്ചിട്ട് മൂപ്പിച്ച വെളിച്ചെണ്ണയോ എള്ളെണ്ണയോ തേച്ച് കുളിക്കുന്നത് മുടിക്ക് കറുപ്പു നിറം കിട്ടുവാനും പൊട്ടിപ്പോകുന്നത് തടയുവാനും നല്ലതാണ്.
ഇലമംഗലത്തിന്റെ ഇല ചതച്ച് വെള്ളത്തിലിട്ട് വച്ച് 15 മിനിട്ട് കഴിഞ്ഞ് ആ ഇലകള്‍ പിഴിഞ്ഞ് തലയില്‍ തേച്ചു കുളിക്കുക. മുടിയിലെ അഴുക്കു പോകാനും നല്ല സുഗന്ധമുണ്ടാകാനും നല്ലതാണ്.
തേങ്ങാപ്പാല്‍ തലയില്‍ തേച്ച് കുളിക്കുന്നത് അമിതമായ ചൂടു കൊണ്ട് മുടി കൊഴിയുന്നതിനെ തടയും.
ചെമ്പരത്തിയില, ഉലുവ, ചെറുപയര്‍ എന്നിവ താളിയായി ഉപയോഗിക്കുന്നത് നല്ലതാണ്.
തെച്ചിവേരും തുളസിയിലയും ചതച്ചിട്ട് മൂപ്പിച്ച എണ്ണ പതിവായി തേയ്‌ക്കുന്നത് മുടിക്ക് നിറം നല്‍കും.
ഇരട്ടിമധുരവും നന്നാറിയും ചതച്ചിട്ട് കാച്ചിയ എണ്ണ മുടി വളരാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha