പേപ്പര്‍ കമ്മലില്‍ നിന്ന് തുണികമ്മലിലേക്ക്

ആഭരണ സങ്കല്‌പങ്ങളെ മാറ്റിമറിച്ചു കൊണ്ട് ന്യൂജനറേഷന്‍ ഫാഷനുകള്‍ മാറിമറിയുകയാണ്. കഴിഞ്ഞ ദിവസം വരെ ട്രെന്‍ഡ് ആയിരുന്ന പേപ്പര്‍ കമ്മലില്‍ നിന്നും തുണി കമ്മലുകളിലേക്ക് ട്രെന്‍ഡ് മാറിയിരിക്കുകയാണ്.
ചെറിയ നേര്‍ത്ത റിബണുകള്‍ കൊരുത്തിട്ട കമ്മല്‍. അതും പല നിറങ്ങളില്‍, റെയിന്‍ബോ കളറുകള്‍, പച്ചയും മഞ്ഞയും ചുവപ്പും ഡോട്ടുകള്‍ ഉള്ളവ, പുലിത്തോല്‍ ഡിസൈന്‍ തുടങ്ങി നിരവധി നിറങ്ങള്‍ വിപണിയിലെത്തിയിട്ടുണ്ട്. തോളിനോട് ചേര്‍ന്ന് കിടക്കുന്നവയും മീഡിയം സൈസും ഏത് വസ്‌ത്രത്തിനും ചേര്‍ന്ന കളറുകളും തെരഞ്ഞെടുക്കാം.
ഫോര്‍മല്‍ കാഷ്യല്‍ സാരികള്‍ അങ്ങനെ എല്ലാത്തരം വസ്‌ത്രങ്ങള്‍ക്കും ഇണങ്ങുമെന്നതാണ് തുണികമ്മലിന്റെ പ്രത്യേകത. കാത് മുതല്‍ കഴുത്ത് വരെ നീളമുള്ളതിനാല്‍ മാല അണിയേണ്ട ആവശ്യവുമില്ല. ഇപ്പോഴത്തെ ട്രെന്‍ഡ് എന്ന് പറയാന്‍ പുതിയ ഒരു ഇനം കൂടിയായി. ഒരു സെറ്റ് തുണി കമ്മലിന് 79 രൂപയാണ്.
https://www.facebook.com/Malayalivartha