Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....

3000 ക്ഷേത്രങ്ങള്‍..ലോകത്തിലെ ഏറ്റവും വലിയ ജൈന തീര്‍ഥാടന ഗ്രാമമായ പാലിത്താനയില്‍!!

23 SEPTEMBER 2017 03:34 PM IST
മലയാളി വാര്‍ത്ത

3000 ക്ഷേത്രങ്ങള്‍..അതും ഒരു കൊച്ചു ഗ്രാമത്തില്‍..കഥയല്ല പറഞ്ഞു വരുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജൈനതീര്‍ഥാടനഗ്രാമമായ പാലിത്താനയിലെ വിശേഷമാണിത്. പക്ഷേ 3000 ക്ഷേത്രങ്ങളിലൊതുങ്ങുന്നതല്ല പാലിത്താനയുടെ പ്രശസ്തി. ലോകത്തിലെ ഏറ്റവും വലിയ ജൈന തീര്‍ഥാടന കേന്ദ്രവും ലോകത്തില്‍ നിയമപരമായി വെജിറ്റേറിയന്‍ ഗ്രാമമെന്ന പ്രശസ്തിയുമൊക്കെ ഗുജറാത്തിലെ ഈ ക്ഷേത്രഗ്രാമത്തിനു സ്വന്തമാണ്. കൂടാതെ മതസൗഹാര്‍ദ്ദം എന്താണെന്നും എങ്ങനെയാണെന്നും കാണണമെങ്കില്‍ പാലിത്താനയിലേക്ക് തന്നെ പോകണം.

ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ജൈന തീര്‍ഥാടന കേന്ദ്രമാണ് പാലിത്താന. എന്നാല്‍ ജൈന ക്ഷേത്രങ്ങള്‍ മാത്രമല്ല ഇവിടെയുള്ളത്. ഹിന്ദു ക്ഷേത്രങ്ങളും ഇസ്ലാം മതവിശ്വാസികളുടെ ദര്‍ഗയുമൊക്കെ ഈ ഗ്രാമത്തിന്റെ പലഭാഗങ്ങളിലായി കാണുവാന്‍ സാധിക്കും. 900 ക്ഷേത്രങ്ങള്‍ ഒരു കുന്നിന്‍ മുകളില്‍. അതാണ് പാലിത്താന. പാലിത്താനയിലെ ക്ഷേത്രങ്ങളും കുന്നും ജൈനമതക്കാര്‍ ഏറ്റവും പവിത്രമായ സ്ഥലമായാണ് കണക്കാക്കുന്നത്. ശ്വേതാംബര ജൈനരാണ് ഇവിടുത്തെ തീര്‍ഥാടകര്‍.

പാലിത്താനയില്‍ സ്ഥിതി ചെയ്യുന്ന വിശുദ്ധമായി കണക്കാക്കുന്ന ഒരു മലയാണ് ശത്രുഞ്ജയ മല. ഷേത്രൂഞ്ഞി നദിയുടെ തീരത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ജൈന ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ബീഹാറിലെയും ഗ്വാളിയാറിലെയും മൗണ്ട് അബുവിലെയും ഗിര്‍നാറിലെയുമൊക്കെ മലകളോട് സാമ്യമുള്ളതാണ് ശത്രുഞ്ജയ മലയും.

ഹിന്ദു ക്ഷേത്രങ്ങളും ജൈന ക്ഷേത്രങ്ങളുമുള്‍പ്പെടെ മൂവായിരത്തിലധികം ക്ഷേത്രങ്ങളാണ് ശത്രുഞ്ജയ മലയിലുള്ളത്. ജൈനമത്തിലെ ആദ്യ തീര്‍ഥങ്കരനായ ഋഷഭ തന്റെ ആദ്യത്തെ ധര്‍മ്മ പ്രഭാഷണം നടത്തിയത് ഇവിടെ വെച്ചാണെന്നാണ് പറയപ്പെടുന്നത്. അതിനു ശേഷമാണ് ഇവിടം ജൈനവിശ്വാസികള്‍ക്ക് പവിത്രമായ സ്ഥലമായി മാറിയത്. ജൈനമതത്തിലെ 24 തീര്‍ഥങ്കരന്‍മാരില്‍ 23 പേരും ശത്രുഞ്ജയ മലയില്‍ ഒരിക്കലെങ്കിലും എത്തിയിട്ടുണ്ടത്രെ.

താഴെ നിന്നും മലയുടെ മുകള്‍ വരെ ഏകദേശം 3800 പടികള്‍ കയറി വേണം എത്താന്‍. മുകളിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രം ഋഷഭനാഥ തീര്‍ഥങ്കരന്റെ പേരിലാണുള്ളത്. താഴെ നിന്നും മുകളില്‍ വരെയുള്ള വഴിയുടെ ഇരുവശവും നിറയെ ക്ഷേത്രങ്ങള്‍ കാണാം. നടന്നെത്താന്‍ സാധിക്കാത്തവര്‍ക്കായി മഞ്ചലുകളില്‍ പോകാനും സൗകര്യവുമുണ്ട്. ഒന്നിനൊന്ന് വ്യത്യസ്തമാണ് ഇവിടുത്തെ ക്ഷേത്രങ്ങളിലെ കൊത്തുപണികള്‍. പ്രത്യേക അനുമതിയോടെ മാത്രമേ ക്ഷേത്രങ്ങളുടെ ഉള്ളില്‍ കയറാന്‍ സാധിക്കുകയുള്ളൂ. 11-ാം നൂറ്റാണ്ടു മുതല്‍ 20-ാം നൂറ്റാണ്ടു വരെയുള്ള കാലത്ത് നിര്‍മ്മിച്ചതാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍.

വെറുതെയങ്ങു പോയി മല കയറാന്‍ കഴിയില്ല. അതിപവിത്രമായി ജൈനര്‍ കണക്കാക്കുന്ന ഇവിടെ ചില നിയമങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടേതുണ്ട്. മലകയറുമ്പോള്‍ ഭക്ഷണം കരുതാന്‍ പാടില്ല. നേരം ഇരുട്ടുന്നതിനു മുന്‍പേ പൂജാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ മലയിറങ്ങിയിരിക്കണം.രാത്രികാലങ്ങളില്‍ മലമുകളില്‍ ആരും ഉണ്ടായിരിക്കാന്‍ പാടില്ല.

ജൈനവിശ്വാസികളെക്കൂടാതെ ഹിന്ദുക്കളും മുസ്ലീം തീര്‍ഥാടകരും എത്താറുണ്ട്. മലമുകളിലെ ശിവക്ഷേത്രമാണ് ഹിന്ദുതീര്‍ഥാടകരുടെ ലക്ഷ്യം. പണ്ട് പലിത്താനയുടെ നേരേയുണ്ടായ ആക്രമണത്തില്‍ നിന്ന് ഗ്രാമത്തെ രക്ഷിച്ചത് അംഗാര്‍ പീര്‍ ബാബ എന്നു പേരായ സൂഫിയാണത്രെ. അദ്ദേഹത്തിന്റെ ദര്‍ഗ സന്ദര്‍ശിക്കാനാണ് മുസ്ലീം തീര്‍ഥാടകര്‍ എത്തുന്നത്. കുട്ടികളില്ലാത്തവരും ആസ്മ രോഗകളും പ്രാര്‍ഥനയ്ക്കായി ദര്‍ഗയില്‍ എത്തിച്ചേരാറുണ്ട്.

വെജിറ്റേറിയന്‍ ഗ്രാമം..അതും നമ്മുടെ രാജ്യത്ത്... കേള്‍ക്കുമ്പോള്‍ അമ്പരപ്പും അത്ഭുതവും സ്വാഭാവികമാണ്. പക്ഷേ..കാര്യം ശരിയാണ്. പാലിത്താന ഗ്രാമമാണ് നിയമപരമായി ലോകത്തിലെ ആദ്യത്തെ വെജിറ്റേറിയന്‍ ഗ്രാമമായി ഇടംനേടിയത്. ഇവിടെ മാംസവും മത്സവും മുട്ടയും വില്ക്കുന്നതും വാങ്ങുന്നതും അതുമായി ബന്ധപ്പെട്ട ജോലികളും നിയമപരമായി വിലക്കപ്പെട്ടിട്ടുണ്ട്.

ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലാണ് പാലിത്താന സ്ഥിതി ചെയ്യുന്നത്. അഹമ്മദാബാദില്‍ നിന്നും 211 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. ധന്‍ധുകവല്ലഭിപൂര്‍പാലിത്താന റൂട്ടിലാണ് വരേണ്ടത്. ഭാവ്‌നഗറില്‍ നിന്നും 50 കിലോമീറ്റര്‍ ദൂരമുണ്ട് പാലിത്താനയിലേക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമിത വേഗത്തില്‍ കാറോടിച്ച് അപകടത്തില്‍പ്പെട്ട് മരിച്ചയാളുടെ കുടുംബത്തിന്  (1 minute ago)

3 ലക്ഷം പേര്‍ കൊല്ലപ്പെടും...! അതിഭീകരമായ ഭൂകമ്പം ഇനി മണിക്കൂറുകൾ മാത്രം..!  (10 minutes ago)

കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനഫലം പോസിറ്റിവാണ്.  (13 minutes ago)

മെഡിക്കൽ കോളേജ് സന്ദർശിച്ച് ഇറങ്ങുമ്പോൾ മോർച്ചറി ഗേറ്റിന് മുമ്പിലും, കോളേജ് ഗേറ്റിന് മുമ്പിലും കരിങ്കൊടി പ്രതിഷേധം...  (28 minutes ago)

നമുക്കും ബഹിരാകാശത്ത് പോകാനാകും എന്നതിന്റെ ജീവിക്കുന്ന തെളിവാണ് താനെന്ന് ശുഭാംശു... നിങ്ങള്‍ ശ്രമിച്ചാല്‍ ഇതിലും ഏറെ മുന്നോട്ട് പോകാന്‍ വരുംനാളുകളില്‍ കഴിയും  (34 minutes ago)

അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്:  (37 minutes ago)

കന്യാസ്ത്രീയാക്കാൻ പോയി പിന്നാലെ ഏഞ്ചലിന്റെ കല്യാണം ഭർത്താവിന്റെ വീട്ടിൽ നിന്ന് അടിച്ചിറക്കിയത് അമ്മായിയമ്മ  (43 minutes ago)

പവന് കുറഞ്ഞത് 440 രൂപ  (58 minutes ago)

വി എസ്സിനെ ഉടൻ കൊല്ലിക്കും..! "ദേ കൂടുതൽ പറയിപ്പിക്കരുത്" വീണാ ജോർജ് ആശുപത്രിയിൽ പൊട്ടിത്തെറിച്ച് ബിന്ദുവിന്റെ ഭർത്താവ്  (1 hour ago)

ഒരു മാസമായി ഭാര്യയുമായി പിണങ്ങി കഴിഞ്ഞത് അനൂപ് മാഷ്..!..!വില്ലത്തി അമ്മായിയമ്മ ..? അനൂപ് മാഷിന്റെ മരണത്തിന് കാരണം ..!  (1 hour ago)

സംസ്‌കാര ചടങ്ങിന്റെ ചിലവിനു 50,000 രൂപ ഇന്ന് നല്‍കും  (1 hour ago)

മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു...  (1 hour ago)

"എനിക്ക് നല്ല അച്ഛനാവാൻ പറ്റിയില്ല'..! സമനിലതെറ്റി അനൂപ് മാഷ് ,ആത്മഹത്യാ കുറിപ്പിൽ ആ രഹസ്യം ,ഭാര്യയുമായി കലഹം..  (1 hour ago)

പ്രവാസി ഇന്ത്യക്കാരന്‍  (1 hour ago)

വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി മുന്‍ ജീവനക്കാരന്‍  (1 hour ago)

Malayali Vartha Recommends