Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത


ശബരിമലയിൽ നിന്ന് കവർന്ന സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് മൊഴി... തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന തുടങ്ങി


സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ചു മരണം... ആലപ്പുഴ സ്വദേശിനി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു


പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍, മഗ്രാഹത്ത് പശ്ചിം മണ്ഡലങ്ങളിലെ 15 ബൂത്തുകളില്‍ ക്രമക്കേടുകള്‍ നടന്നെന്ന് പരാതി... തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിങ് പ്രഖ്യാപിച്ചു, ശനിയാഴ്ച രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണിവരെയാണ് വോട്ടെടുപ്പ്


'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുന്നു.. സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം..പരസ്യ ഭീഷണി വീണ്ടും..

പ്രകൃതി ഭംഗിക്കും ആപ്പിള്‍ തോട്ടങ്ങള്‍ക്കും പ്രശസ്തമായ അരുണാചല്‍ പ്രദേശിലെ ബോംദില

27 SEPTEMBER 2017 03:06 PM IST
മലയാളി വാര്‍ത്ത

അരുണാചല്‍ പ്രദേശിലെത്തിയാല്‍ തീര്‍ച്ചയായും കാണേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് സമുദ്രനിരപ്പില്‍ നിന്നും 8000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബോംഡില എന്ന ചെറു നഗരം. കിഴക്കന്‍ ഹിമാലയ നിരകളില്‍ അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളോടെ സന്ദര്‍ശകരെ കാത്തിരിക്കുന്ന പ്രശാന്തമായ നഗരമാണിത്. പ്രകൃതി ഭംഗിക്കും ആപ്പിള്‍ തോട്ടങ്ങള്‍ക്കും പുറമെ ബോംഡില ബുദ്ധ വിഹാരങ്ങള്‍ക്കും പ്രശസ്തമാണ്. നിരവധി ട്രെക്കിങ് പാതകള്‍ ഉള്ളതിനാല്‍ സാഹസിക യാത്രക്കാര്‍ക്കും പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണിത്.

മധ്യകാലത്ത് ബോംദില തിബറ്റ് രാജ്യത്തിന്റെ ഭാഗമായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. പ്രാദേശിക ഗോത്ര ഭരണാധികാരികളും ഭൂട്ടാന്‍ ഭരണാധികാരികളും ഈ നഗരത്തില്‍ ഭരണം നടത്തിയിരുന്നതായാണ് പറയപ്പെടുന്നത്. 1873-ല്‍ ബ്രിട്ടീഷ് ഭരണം വന്നതോടെ മറ്റുള്ളവരുടെ പ്രവേശനത്തിന് നിരോധനം ഉണ്ടായി. 1962-ല്‍ ബോംദില ചൈന പിടിച്ചെടുത്തിരുന്നു. എന്നാല്‍ പിന്നീട് ഇവിടെ നിന്നും പിന്‍വാങ്ങി. 1947-മുതല്‍ അരുണാചല്‍ പ്രദേശിന്റെ ഈ ഭാഗം ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലെ തര്‍ക്ക വിഷയമാണ്.

ബോംദിലയില്‍ അനുഭവപ്പെടുന്നത് പര്‍വ്വതങ്ങളിലെ കാലാവസ്ഥയാണ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ഹ്രസ്വകാല വേനല്‍ക്കാലം ചൂടുള്ളതായിരിക്കും. അതേസമയം തണുപ്പേറിയ ശൈത്യകാലം നവംബര്‍ മുതല്‍ ഫെബ്രുവരി വരെ നീണ്ടു നില്‍ക്കും. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് വര്‍ഷകാലം. തണുപ്പ് കഠിനമാകുന്നതിന് മുമ്പുള്ള ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയളവാണ് ബോംദില സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ശൈത്യകാലത്താണ് ബോംദില സന്ദര്‍ശിക്കാനൊരുങ്ങുന്നതെങ്കില്‍ ചൂട് നല്‍കുന്ന വസ്ത്രങ്ങള്‍ തീര്‍ച്ചയായും കരുതിയിരിക്കണം.

വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ ബോംദില പ്രശസ്തമാണ്. അരുണാചല്‍ പ്രദേശിലെ വെസ്റ്റ് കമേങ് ജില്ലയുടെ ആസ്ഥാനമായ ഈ മനോഹര നഗരം പ്രകൃതിയുടെ പൂര്‍ണ സൗന്ദര്യം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ടതാണ്. ബോംദിലയില്‍ നിന്നും നോക്കിയാല്‍ മഞ്ഞ് മൂടി കിടക്കുന്ന ഹിമാലയന്‍ മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയും. ഇതിന് പുറമെ ഈ നഗരത്തില്‍ നിരവധി ബുദ്ധ വിഹാരങ്ങളും കാണാനുണ്ട്. ബോംദിലയില്‍ എത്തുന്നവര്‍ക്ക് മോമോസ്, തൂപ തുടങ്ങിയ പ്രാദേശിക ടിബറ്റന്‍ വിഭവങ്ങളുടെ രൂചിയറിയാനുള്ള അവസരവും ലഭിക്കും. ബോംദിലയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ നിരവധി സാധനങ്ങള്‍ ഇവിടെ നിന്നും വാങ്ങിക്കാനും കിട്ടും.

പരമ്പരാഗത കരകൗശല ഉത്പന്നങ്ങളാല്‍ പ്രശസ്തമാണ് ബോംദില. പ്രധാന കരകൗശലകേന്ദ്രങ്ങളില്‍ നിന്നും മറ്റ് കടകളില്‍ നിന്നും ഇവ വാങ്ങാന്‍ കിട്ടും. സന്ദര്‍ശകര്‍ക്ക് വിവിധ തരത്തിലുള്ള കമ്പിളി പരവതാനികളും പരമ്പരാഗത മുഖം മൂടികളും തിരഞ്ഞെടുക്കാം. കരകൗശല കേന്ദ്രവും ലോവര്‍ ഗോംമ്പ, മധ്യ ഗോംമ്പ,അപ്പര്‍ ഗോംമ്പ എന്നീ മൂന്ന് ബുദ്ധ വിഹാരങ്ങളും തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളാണ്.

ബോംദിലയുടെ വടക്കായുള്ള ചെറു പട്ടണമാണ് തവാങ്. ബോംദില സന്ദര്‍ശിക്കുന്നവര്‍ തവാങ്ങിലും എത്താറുണ്ട്. മനോഹരങ്ങളായ പര്‍വത പ്രദേശങ്ങളുടെ ഭംഗി ആസ്വദിക്കാനുള്ള അവസരം ഇത് മൂലം ലഭിക്കും. സമുദ്ര നിരപ്പില്‍ നിന്നും 3,400 മീറ്റര്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന തവാങ്ങില്‍ 400 വര്‍ഷം പഴക്കമുള്ള ഒരു പുരാതന ബുദ്ധ വിഹാരമുണ്ട്.

ഇതിന് പുറമെ ബോംദിലയില്‍ മറ്റ് ആകര്‍ഷണങ്ങളാണ് സെസ്സ ഓര്‍ക്കിഡ് സാന്‍ക്ച്വറി, ഈഗിള്‍ നെസ്റ്റ് വന്യജീവി സങ്കേതം, കമേങ് ആന സംരക്ഷണ കേന്ദ്രം എന്നിവ.

റോഡ് മാര്‍ഗം തെസ്പൂരില്‍ നിന്നും 180 കിലോമീറ്ററും തവാങ്ങില്‍ നിന്നും 160 കിലോമീറ്ററും അകലെയാണ് ബോംദില. ബോംദിലയിലെത്താന്‍ കാര്‍, ബസ് സൗകര്യങ്ങള്‍ ലഭിക്കും. തെസ്പൂരില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ബലിപാര വഴി ഇറ്റാനഗറില്‍ നിന്നും ബോംദിലയിലേയ്ക്ക് എല്ലാ ദിവസവും ബസ് സര്‍വീസ് ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നു... ഇന്ധന, പാചകവാതക വില ഒരാഴ്ചക്കകം കുത്തനെ വർധിച്ചേക്കുമെന്ന് സൂചന  (7 minutes ago)

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത  (27 minutes ago)

കുറ്റ്യാടി ചുരത്തിൽ മൂന്നാംവളവിനും നാലാംവളവിനുമിടയിൽ നിയന്ത്രണം വിട്ട ലോറിയിടിച്ച് പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു.... അപകടത്തിൽ ഏഴുപേർക്ക് പരുക്ക്  (41 minutes ago)

പശ്ചിമ ബംഗാളിൽ രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ റീ പോളിംഗ് ആരംഭിച്ചു.... രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്  (49 minutes ago)

തൃശൂരിൽ ഇടിമിന്നലേറ്റ് വീടിന്റെ ചുവർ തകർന്നുവീണ് മൂന്നുപേർക്ക് പരിക്ക്....വീടിന്റെ വൈദ്യുതി ബന്ധവും മിന്നലിൽ പൂർണ്ണമായും തകർന്ന നിലയിൽ  (1 hour ago)

. ഹൃദയാഘാതം മൂലം മലയാളി ബംഗളൂരുവിൽ നിര്യാതനായി...  (1 hour ago)

  ഐ.എസ്.ആർ.ഒയിലെ പ്രമുഖ ശാസ്ത്രജ്ഞനും വലിയമല പ്രോജക്ടിന്റെ മുൻ ഡയറക്ടറുമായിരുന്ന എം.കെ. അബ്ദുൽ മജീദ് അന്തരിച്ചു  (1 hour ago)

ശബരിമലയിൽ നിന്ന് കവർന്ന സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് മൊഴി... തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന തുടങ്ങി  (2 hours ago)

  ഐ.പി.എലിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടന്ന് ഡൽഹി ക്യാപിറ്റൽസ്  (2 hours ago)

എറണാകുളം സ്വദേശിയും റിയാദിലെ സാമൂഹിക പ്രവർത്തകനുമായ പ്രവാസി നാട്ടിൽ നിര്യാതനായി...  (2 hours ago)

ബൈക്കിൽ ഇടിച്ച കാർ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം...  (2 hours ago)

പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ഗുഡ്സ് ഓട്ടോയിൽ നിന്ന് തെറിച്ചുവീണ ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്‌  (3 hours ago)

സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ചു മരണം... ആലപ്പുഴ സ്വദേശിനി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു  (3 hours ago)

വിവാഹ ഭാഗ്യവും തൊഴിൽ വിജയവും! മേടം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

Malayali Vartha Recommends