Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

12 വര്‍ഷത്തിലൊരിക്കല്‍ ലഡാക്കില്‍ നടക്കുന്ന നരോപ ഉത്സവം

11 DECEMBER 2017 03:51 PM IST
മലയാളി വാര്‍ത്ത

പതിനൊന്നാം നൂറ്റാണ്ടില്‍ പരമ്പരാഗത ബുദ്ധിസ്റ്റ് തത്ത്വശാസ്ത്രത്തിന്റെ പ്രചാരകനായിരുന്ന നാരോപ എന്ന പണ്ഡിതന്റെ സ്മരണാര്‍ഥം 12 വര്‍ഷത്തിലൊരിക്കല്‍ ലഡാക്കിലെ ഹെമിസില്‍ നടത്തുന്ന മേളയാണ് നാരോപ ഫെസ്റ്റിവല്‍.

1980-ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പങ്കെടുത്ത ആദ്യ ഫെസ്റ്റിവലില്‍ അരലക്ഷത്തോളം വിശ്വാസികളാണെത്തിയത്. പിന്നീട് 1992-ല്‍ എണ്‍്പതിനായിരത്തോളം വിശ്വാസികളും 2004-ല്‍ 1,35,000 പേരും പങ്കെടുത്തു. 2016-ലെ മേളയില്‍ ദ്രുക്പ ബുദ്ധസന്ന്യാസി വിഭാഗത്തിന്റെ ആത്മീയാചാര്യനായ ഗ്യാല്വാങ് ദ്രുക്പയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. പ്രധാന ചടങ്ങുകള്‍ ഒരാഴ്ചയോളം നീണ്ടുനിന്നു.

നാരോപ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും നിരവധിപേര്‍ എത്തിയിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ പ്രകടനങ്ങളും ഇവിടെ അരങ്ങേറി. ശ്രേയാ ഘോഷാള്‍,ശിവമണി, ശങ്കര്‍ മഹാദേവന്‍ തുടങ്ങി പ്രമുഖ കലാകാരന്മാര്‍ വ്യത്യസ്ത ദിവസങ്ങളിലായി പരിപാടികള്‍ അവതരിപ്പിച്ചു.

ഇത്തവണത്തെ നാരോപ ഫെസ്റ്റിവലിന് മറ്റൊരു പ്രാധാന്യം കൂടിയുണ്ടായിരുന്നു. നാരോപയുടെ ജനനത്തിന്റെ ആയിരാമത്തെ വര്‍ഷംകൂടിയായിരുന്നു. ബുദ്ധമതാനുയായികള്‍ക്കിടയില്‍ വളരെ വിശേഷപ്പെട്ട ഈ ഉത്സവത്തില്‍ പങ്കെടുക്കാന്‍ ഭൂട്ടാന്‍, തായ്‌ലാന്‍ഡ്, നേപ്പാള്‍ , വിയറ്റ്‌നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം വിശ്വാസികള്‍ എത്തിയിരുന്നു.

2000-ത്തിലധികംവരുന്ന കുങ്ഫു സന്ന്യാസിനിമാര്‍ എന്നറിയപ്പെടുന്ന വിഭാഗം നേപ്പാളില്‍ നിന്ന് ലഡാക്കിലെ ഹെമിസിലേക്കു നടത്തിയ സൈക്കിള്‍ യാത്രയും വളരെയധികം ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ആത്മീയാചാര്യന്മാരുടെ പ്രസംഗങ്ങളില്‍ മാനവികതയുടെയും പ്രകൃതിസ്‌നേഹത്തിന്റെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും നിരവധി സന്ദേശങ്ങള്‍ നിറഞ്ഞുനിന്നു. ഇനി അടുത്ത ഫെസ്റ്റിവല്‍ 2028-ല്‍ ആണ്. അതുവരെ ആത്മീയ ആചാര്യന്മാര്‍ പകര്‍ന്നുതരുന്ന ആധ്യാത്മികപ്രഭാവത്തിന്റെ വിശുദ്ധവെളിച്ചത്തില്‍ വിശ്വാസികള്‍ ജീവിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (3 hours ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (3 hours ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (3 hours ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (3 hours ago)

ONAM ഓണം സ്പെഷ്യൽ  (3 hours ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (3 hours ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (3 hours ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (3 hours ago)

CLIMATE CHANGE കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ  (3 hours ago)

അണികളുടെ നെഞ്ചിൽ തീ കോരിയിട്ട് പിണറായിസം; വാഴക്കുല ചിന്ത ഇനി DYFI നായിക! CPM തകർച്ചയിലേക്ക്...?  (4 hours ago)

Vande-Bharat അന്വേഷണം തുടങ്ങി റെയില്‍വേ  (4 hours ago)

INDIA - ITALI കേന്ദ്രത്തിന്റെ മറുപടി  (4 hours ago)

മാതാപിതാക്കളെ വെട്ടിമലർത്തി ദൃശ്യങ്ങൾ വാട്സാപ്പിൽ അയച്ചു; ഇടുക്കി നെടുങ്കണ്ടത്ത് ചോരക്കത്തിയുമായി നിന്ന മകൻ പിടിയിൽ...  (4 hours ago)

Mammootty-lost-wayചേർത്ത് നിർത്തി മമ്മൂട്ടി  (4 hours ago)

Malayali Vartha Recommends