Widgets Magazine
03
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേതാക്കളെല്ലാം എതിരായി കഴിഞ്ഞു... ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം, മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, കേസ് മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യതയേറെ, കൂടുതൽ കടുത്ത നടപടിയിലേക്ക് കോണ്‍ഗ്രസ്


നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാവികാഭ്യാസ പ്രകടനങ്ങൾ ഇന്നു ശംഖുംമുഖത്ത് ...രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാവും


വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം ബന്ധം അവസാനിപ്പിച്ചു; മുറിയിൽ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചു: ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടു: ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയതും പത്തനംതിട്ടയിൽ രാഹുലുമായി ഏറ്റവും അടുപ്പമുള്ള വ്യക്തി...


രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി; താൻ നിരാഹര സമരതിലെന്ന് രാഹുൽ സൂപ്രണ്ടിന് എഴുതി നൽകി: രാഹുൽ ജയിലിൽ കഴിയുന്നത് വെള്ളം മാത്രം കുടിച്ച്...


ഒരിക്കലും കരുതാത്ത ജയില്‍ വാസം... അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍, ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴികളിലേക്ക് നീളും മുമ്പേ കുടുംബത്തില്‍ നിന്നും മറ്റൊരു കേസില്‍ അറസ്റ്റ്

ഹണിമൂണ്‍ യാത്രയ്ക്ക് ഒരുങ്ങുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

28 MARCH 2017 04:57 PM IST
മലയാളി വാര്‍ത്ത

വിവാഹം അന്നും ഇന്നും എന്നും അതിനു സ്വപ്നങ്ങളുടെ ഗന്ധമുണ്ടാകും. വിവാഹജീവിതത്തിനു മുൻപേ തന്നെ സ്വപ്നം കണ്ടു തുടങ്ങുന്നവരാണ് ഏറെയും. വിവാഹം തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ ആണിന്റെയും പെണ്ണിന്റെയും ഉള്ളില്‍ മോഹങ്ങളുടെ വേലിയേറ്റമാണ്. ആദ്യരാത്രി, വിവാഹത്തിനു ശേഷമുള്ള ജീവിതം, ഒരുമിച്ചുള്ള താമസം അതിനേക്കാള്‍ ഒക്കെ ഏറ്റവും കൂടുതല്‍ പ്ലാന്‍ ചെയ്യുന്നതും ആഗ്രഹിക്കുന്നതുമാണ് ഹണിമൂണ്‍ യാത്ര. വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ മൂന്നു മാസങ്ങള്‍ ആണ് ഹണിമൂണ്‍ കാലയളവ് ആയി അറിയപ്പെടുന്നത്. അതില്‍ തന്നെ ആദ്യത്തെ 40 ദിവസങ്ങള്‍ പങ്കാളികള്‍ പരസ്പരം മനസ്സിലാക്കുന്ന സമയമാണ്. ഈ കാലയളവില്‍ ദമ്പതികള്‍ പരസ്പരമുള്ള ഇഷ്‌ടങ്ങളും അനിഷ്‌ടങ്ങളും എല്ലാം അറിയുന്ന സമയമാണ്. അതുകൊണ്ടു തന്നെ ഹണിമൂണ്‍ യാത്രയ്ക്ക് ദാമ്പത്യജീവിതത്തില്‍ വലിയ പങ്കുണ്ട്.


പലപ്പോഴും വ്യക്തമായ പ്ലാനിങ് ഇല്ലാത്തതിനാല്‍ ഹണിമൂണ്‍ യാത്ര എന്നത് പലപ്പോഴും ഒരു സ്വപ്നമായി അവശേഷിക്കും എന്നതാണ് സത്യം. വ്യക്തമായ ഒരു ധാരണ ഉണ്ടെങ്കില്‍ ഹണിമുണ്‍ ട്രിപ്പുകള്‍ അവിസ്മരണീയമായതും അസുലഭവുമായ നിമിഷങ്ങളാക്കി മാറ്റാന്‍ കഴിയും. ചില കാര്യങ്ങള്‍ ഒന്നു ശ്രദ്ധിക്കണമെന്നു മാത്രം.
ഹണിമൂണ്‍ യാത്രയ്ക്ക് ഒരുങ്ങുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ഹണിമൂണിന് കറങ്ങാനുള്ള സ്ഥലം പ്ലാന്‍ ചെയ്യുന്നതിനു മുമ്പ് ദമ്പതിമാര്‍ അവര്‍ ഇരുവരുടെയും ആരോഗ്യവും ഇഷ്‌ടങ്ങളും പരിഗണിക്കുക. യാത്രയ്ക്കുള്ള സ്ഥലം തെരഞ്ഞെടുക്കുന്നതിനു മുമ്പ് പരസ്പരം ഇഷ്‌ടങ്ങള്‍ തുറന്നുപറഞ്ഞ് സംസാരിക്കുക. ചിലര്‍ക്ക്, തണുപ്പുള്ള സ്ഥലങ്ങള്‍ ആയിരിക്കും താല്പര്യം. എന്നാല്‍, തണുപ്പ് അലര്‍ജിയുള്ളവരും ഉണ്ട്. അതുകൊണ്ട് തന്നെ രണ്ടുപേർക്കും താല്പര്യമുള്ള സ്ഥലം നോക്കി സെലക്ട് ചെയ്യണം.

2. തമാശകളും കളിചിരികളും നിറഞ്ഞതായിരിക്കണം ഹണിമൂണ്‍. മനസ് ഫ്രീ ആകുമ്പോള്‍ തന്നെ പങ്കാളിയുമായി ഒന്നിച്ചിരുന്ന് കാര്യങ്ങള്‍ തുറന്നു സംസാരിക്കാന്‍ നിങ്ങള്‍ പാകപ്പെടും. പങ്കാളിക്കായി ചെറിയ ചെറിയ അത്‌ഭുതങ്ങള്‍ ഹണിമൂണിനിടയില്‍ കരുതിവെയ്ക്കാം.

3. ജീവിതകാലം മുഴുവന്‍ ഒരുമിച്ചു മുന്നോട്ടു പോകേണ്ട രണ്ടു വ്യക്തികള്‍ പരസ്പരം മനസ്സിലാക്കുന്ന സമയമാണ് ഇത്. അതുകൊണ്ടുതന്നെ ജോലി സംബന്ധമായ തിരക്കുകളും മറ്റും നിര്‍ബന്ധമായും ഒഴിവാക്കി വെയ്ക്കുക. ഫോണ്‍, നെറ്റ് എന്നിവ അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക. കൂടുതല്‍ സമയവും പങ്കാളികള്‍ ഒരുമിച്ചായിരിക്കുക, മുന്നോട്ടുള്ള യാത്രയ്ക്ക് ഇത് വലിയ ഊര്‍ജ്ജം പകരും.



4. ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാനുള്ള സുന്ദരമായ നിമിഷങ്ങള്‍ ആയിരിക്കണം ഹണിമൂണ്‍ യാത്രകള്‍. ഒരുമിച്ചുള്ള യാത്രയുടെ ചിത്രങ്ങള്‍ എടുക്കുക. അതുകൊണ്ടു തന്നെ ഹണിമൂണ്‍ സമയങ്ങളില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ജീവിതകാലത്ത് എന്നും നിങ്ങള്‍ക്ക് രസകരമായ ആ യാത്രയുടെ ഓര്‍മ്മകള്‍ പകരും.

5. എല്ലാ ദിവസവും പുതുതായി എന്തെങ്കിലും ട്രൈ ചെയ്യുക. പുതുമ നിലനിർത്തുക. അത്, സ്നേഹപ്രകടനത്തിലാകാം ഭക്ഷണത്തിലാകാം യാത്രയുടെ രീതിയിലാകാം വസ്ത്രധാരണത്തിലാകാം അങ്ങനെ ഏതു രീതിയിലുമാകാം.
6. ഹണിമൂണ്‍ യാത്രയ്ക്ക് പാക്ക് ചെയ്യുന്നതിനു മുമ്പ് അത്യാവശ്യത്തിനു വേണ്ട എല്ലാ സാധനങ്ങളുടെയും പട്ടിക തയ്യാറാക്കുക. ആവശ്യത്തിനു വേണ്ട വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ചെറിയ ബാഗ്, മരുന്നുകള്‍ തുടങ്ങി അവശ്യം വേണ്ട എല്ലാ വസ്തുക്കളും യാത്രാബാഗില്‍ ഉണ്ടായിരിക്കണം. എന്നാല്‍, വലിയ ഭാരവും വലിച്ച് ഹണിമൂണ്‍ യാത്രയ്ക്ക് പോകുകയുമരുത്. രണ്ടുപേരും കുടിചേർന്ന് പാക്ക് ചെയ്യുന്നതാണ് ഏറ്റവും നല്ലത്.

7. കുസൃതികളും കളിതമാശകളും നിറഞ്ഞതായിരിക്കണം ഹണിമൂണ്‍ എങ്കിലും സമയവും സന്ദര്‍ഭവും ലഭിക്കുന്നതിന് അനുസരിച്ച് ജീവിതത്തെപറ്റി ഗൌരവമായ ചര്‍ച്ചകളുമാകാം. സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍ തുടങ്ങി ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ മോഹങ്ങളും പങ്കുവെയ്ക്കാം. പക്ഷേ, അതെല്ലാം പങ്കാളിയെ വെറുപ്പിക്കാത്ത രീതിയില്‍ ആയിരിക്കണമെന്നു മാത്രം. ഈ വക കാര്യങ്ങളിലെല്ലാം വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചാൽ മുന്നോട്ടുള്ള ജീവിതവും സ്വർഗ്ഗതുല്യം ആക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവന് 520 രൂപയുടെ വർദ്ധനവ്  (24 minutes ago)

നാട്ടിലെ കോടീശ്വരൻ ബെൻസ് നടരാജൻ..!നവജിത്ത് അച്ഛനെ വെട്ടിയത് 47 തവണ എല്ലാം കണ്ട് സമനിലതെറ്റി ഭാര്യ..!അക്രമാസക്തനാകുമെന്നു കരുതി മുറിയില്‍ കയറ്റി പുറത്തുനിന്ന് പൂട്ടിയ ശേഷ സഹോദരി മടങ്ങി പിന്നാലെ കേട്ടത്  (27 minutes ago)

പൊട്ടിവീണ ലെെനിൽ പിടിച്ച നിലയിലായിരുന്നു മൃതദേഹം....  (38 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കി.. പ്രഖ്യാപനം ഉടൻ പൊട്ടിക്കരഞ്ഞ് അടൂരിൽ അമ്മ രാഹുലിന് അറ്റാക്ക്...!  (45 minutes ago)

'രാഹുൽ ചോദിച്ചാൽ ഞാൻ കൊടുക്കും' കട്ടായം പറഞ്ഞ് നടി SIT വളഞ്ഞു..! രാഹുൽ തിരുവനന്തപുരത്ത് എത്തി  (54 minutes ago)

രണ്ടു ബസുകളുടെയും മുൻഭാഗം തകര്‍ന്നു... ബസ് ഡ്രൈവര്‍ സീറ്റിനിടയിൽ കുടുങ്ങി  (1 hour ago)

ദക്ഷിണാഫിക്കയ്‌ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ്  (1 hour ago)

ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം‌‌  (1 hour ago)

തിരുവനന്തപുരം നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം  (1 hour ago)

പിണറായിയുടെ തേമ്പിയ ഭരിഷ്ടം ചുമക്കാൻ 1.10കോടി..! അമ്പോ.. സ്വർണം ഫിറ്റ് ചെയ്ത സാധനം...!  (1 hour ago)

നേതാക്കളെല്ലാം എതിരായി കഴിഞ്ഞു... ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം, മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, കേസ് മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യതയേറെ, കൂടുതൽ കടുത്ത  (1 hour ago)

തുലാവർഷ മഴ സംസ്ഥാനത്ത് പലയിടങ്ങളിലും സജീവമായി തുടങ്ങി.  (2 hours ago)

രാഹുൽ തിരുവനന്തപുരത്ത്.. നേരെ കോടതിയിലേക്ക്...ഇന്ന് ജാമ്യം 5 കാരണങ്ങൾ ഇത്..!അതിജീവിതയും രാഹുലും അടച്ചിട്ട മുറിയിൽ ഉടൻ  (2 hours ago)

ചക്കുളത്തുകാവ് പൊങ്കാല നാളെ...  (2 hours ago)

ഭക്തസഹസ്രങ്ങൾ ദ്വാദശിപ്പണം  (3 hours ago)

Malayali Vartha Recommends