Widgets Magazine
24
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലഹരിക്കെതിരെ കൊടുങ്കാറ്റായി കേരള പൊലീസിന്റെ 'തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്': പൊലീസ് ആസ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍...


പിണറായിയോട് 'കടക്ക് പുറത്ത്' എന്ന് സ്വന്തം അണികൾ; പാലക്കാട് ഏരിയ കമ്മിറ്റിയിൽ വൻ പൊട്ടിത്തെറി...


സമരം ചെയ്തവരെ മുടിക്കുത്തിന് പിടിച്ച് വലിച്ച് ഇഴയ്ക്കുന്ന വിജയൻ സർക്കാരിന്റെ കാലം കഴിഞ്ഞെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ഇപ്പോൾ അവരെ കേൾക്കുന്ന ജനങ്ങളുടെ സർക്കാർ...


കണ്ടത് വെറും അഭിനയം! ഗർഭിണിയായ സോനയെ മരണത്തിലേക്ക് തള്ളിയിട്ട ആ ബെഡ്‌റൂം ക്രൂരതകൾ...


ഉഷസ് ബംഗ്ലാവിലെ ആ കടുംകൈ; മരിക്കാനായി മാത്രം നാട്ടിലെത്തിയതോ? പ്രവാസി ദമ്പതികളുടെ മരണത്തിൽ വൻ ദുരൂഹത...

ഹണിമൂണ്‍ യാത്രയ്ക്ക് ഒരുങ്ങുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

06 MAY 2017 05:21 PM IST
മലയാളി വാര്‍ത്ത

ഹണിമൂൺ യാത്രയെക്കുറിച്ചു പലർക്കും പല വിധ സങ്കല്പങ്ങളാണ്. വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ മൂന്നു മാസങ്ങള്‍ ആണ് ഹണിമൂണ്‍ കാലയളവ് ആയി അറിയപ്പെടുന്നത്. ഈ കാലയളവില്‍ ദമ്പതികള്‍ പരസ്പരമുള്ള ഇഷ്‌ടങ്ങളും അനിഷ്‌ടങ്ങളും എല്ലാം അറിയുന്ന സമയമാണ്. അതുകൊണ്ടു തന്നെ ഇത്തിരി കരുതലുകൾ എടുത്ത് മുന്നോട്ടു പോകേണ്ട സമയമാണിത്. അതുകൊണ്ടു തന്നെ ഹണിമൂണ്‍ യാത്രയ്ക്ക് ദാമ്പത്യജീവിതത്തില്‍ വലിയ പങ്കുണ്ട്. ഹണി മൂൺ യാത്ര ആസ്വാദ്യകരമാകാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ഹണിമൂണ്‍ യാത്രയ്ക്ക് ഒരുങ്ങുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. യാത്രയ്ക്കുള്ള സ്ഥലം തെരഞ്ഞെടുക്കുന്നതിനു മുമ്പ് പരസ്പരം ഇഷ്‌ടങ്ങള്‍ തുറന്നുപറഞ്ഞ് സംസാരിക്കുക. ഹണിമൂണിന് കറങ്ങാനുള്ള സ്ഥലം പ്ലാന്‍ ചെയ്യുന്നതിനു മുമ്പ് ദമ്പതിമാര്‍ അവര്‍ ഇരുവരുടെയും ആരോഗ്യവും ഇഷ്‌ടങ്ങളും പരിഗണിക്കുക. ചിലര്‍ക്ക്, തണുപ്പുള്ള സ്ഥലങ്ങള്‍ ആയിരിക്കും താല്പര്യം. എന്നാല്‍, തണുപ്പ് അലര്‍ജിയുള്ളവരും ഉണ്ട്. അതുകൊണ്ട് തന്നെ രണ്ടുപേർക്കും ഒരുപോലെ സ്വീകാര്യമായ ഒരിടം വേണം തിരഞ്ഞെടുക്കാൻ.
2. പങ്കാളിക്കായി ചെറിയ ചെറിയ അത്‌ഭുതങ്ങള്‍ ഹണിമൂണിനിടയില്‍ കരുതിവെയ്ക്കാം. തമാശകളും കളിചിരികളും നിറഞ്ഞതായിരിക്കണം ഹണിമൂണ്‍. മനസ് ഫ്രീ ആകുമ്പോള്‍ തന്നെ പങ്കാളിയുമായി ഒന്നിച്ചിരുന്ന് കാര്യങ്ങള്‍ തുറന്നു സംസാരിക്കാന്‍ നിങ്ങള്‍ പാകപ്പെടും. വെറുതെ മസിലു പിടിച്ചു നടന്നാൽ നിങ്ങളുടെ സമയവും ദിവസവും ഒക്കെ പാഴായെന്ന് കരുതിയാല്‍ മതി.
3. ജീവിതകാലം മുഴുവന്‍ ഒരുമിച്ചു മുന്നോട്ടു പോകേണ്ട രണ്ടു വ്യക്തികള്‍ പരസ്പരം മനസ്സിലാക്കുന്ന സമയമാണ് ഇത്. അതുകൊണ്ടു തന്നെ മറ്റെന്തിനേക്കാളും പ്രാധാന്യം മധുവിധു യാത്രക്ക് കൊടുക്കുക. ജോലി സംബന്ധമായ തിരക്കുകളും മറ്റും നിര്‍ബന്ധമായും ഒഴിവാക്കി വെയ്ക്കുക. ഫോണ്‍, നെറ്റ് എന്നിവ അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക. കൂടുതല്‍ സമയവും പങ്കാളികള്‍ ഒരുമിച്ചായിരിക്കുക. പരസ്പരം താങ്ങായി മാറും എന്ന് മനസ്സിലാക്കിക്കൊടുക്കുക.
4. ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാനുള്ള സുന്ദരമായ നിമിഷങ്ങള്‍ ആയിരിക്കണം ഹണിമൂണ്‍ യാത്രകള്‍. അതുകൊണ്ടു തന്നെ ഹണിമൂണ്‍ സമയങ്ങളില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ജീവിതകാലത്ത് എന്നും നിങ്ങള്‍ക്ക് രസകരമായ ആ യാത്രയുടെ ഓര്‍മ്മകള്‍ പകരും.
6. ഹണിമൂണ്‍ യാത്രയ്ക്ക് പാക്ക് ചെയ്യുന്നതിനു മുമ്പ് അത്യാവശ്യത്തിനു വേണ്ട എല്ലാ സാധനങ്ങളുടെയും പട്ടിക തയ്യാറാക്കുക. ആവശ്യത്തിനു വേണ്ട വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ചെറിയ ബാഗ്, മരുന്നുകള്‍ തുടങ്ങി അവശ്യം വേണ്ട എല്ലാ വസ്തുക്കളും യാത്രാബാഗില്‍ ഉണ്ടായിരിക്കണം. അവശ്യ സാധനങ്ങൾ മാത്രം കൂടെ കൊണ്ടുപോകുക. ലഗേജിന്റെ അമിത ഭാരം ഒഴിവാക്കാൻ ശ്രമിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോയമ്പത്തൂരില്‍ പത്ത് വയസ്സുകാരിക്ക് നേരെയുണ്ടായ അക്രമം: തമിഴ്‌നാടിനെ ഞെട്ടിച്ച കൊലപാതകത്തില്‍ പ്രതികരിച്ച് വിജയ്  (2 hours ago)

ഐസൊലേഷൻ വാർഡുകൾ കൊച്ചിയിലും  (3 hours ago)

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ പൊള്ളലേറ്റ ഭര്‍ത്താവ് രജിന്‍ലാലും മരിച്ചു  (3 hours ago)

ആ ചടങ്ങ് ഒഴിവാക്കി പെന്റഗണ്‍ ആസ്ഥാനത്ത് ട്രംപ് ! ഇറാനില്‍ വ്യോമാക്രമണം ഉപഗ്രഹ ചിത്രങ്ങളിലെ ഭീകര കാഴ്ച  (3 hours ago)

ഡിഗ്രിയുണ്ടോ? കോഴിക്കോട് എയർപോർട്ടിൽ നിരവധി ഒഴിവുകൾ; അപേക്ഷിക്കാം ജൂൺ എട്ടിന് മുൻപ് അപേക്ഷിക്കൂ  (3 hours ago)

അന്‍സിബയുടെ നീക്കം ആസൂത്രിതമെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോന്‍  (4 hours ago)

കേരള ഹൗസിനു മുന്നിൽ അഡ്വക്കേറ്റ് ദീപ കസറി... സംഭവിച്ചത് ഇത്...  (4 hours ago)

റിമോട്ട് താടാ....നിന്നെ ഞാൻ കാണിച്ച് തരാം..! തട്ടിൻപുറത്ത് കയറിയ 12 വയസുകാരൻ തൂങ്ങി മരിച്ചു.. സമനിലതെറ്റിയ അവസ്ഥയിൽ സഹോദരൻ  (4 hours ago)

യാത്രക്കാരില്ലാതെ റൂട്ടിലോടുന്ന സ്‌പെഷ്യല്‍ സര്‍വീസ് കെഎസ്ആര്‍ടിസി നിര്‍ത്തി  (4 hours ago)

നെടുമ്പാശേരിയിൽ ഭൂകമ്പം നിലവളിച്ച് ഓടി വീട്ടുകാർ വീടിന്റെ മേൽക്കൂര പറന്ന് പോയി താഴ്ന്നുപറന്ന് വിമാനം സംഭവിച്ചത്  (4 hours ago)

ഗോവിന്ദനെ പിരിച്ച് വിടുക കത്തിച്ച് ടീച്ചർ 'അമ്മ..! ശ്യാമള കേരളം വിട്ടു പ്രതികാരന്മാർ കളഞ്ഞിട്ടടിക്കുന്നു  (4 hours ago)

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാന്‍ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്  (4 hours ago)

യദുവിനെ തിരിച്ചെടുത്തു..? ആര്യയുടെ ചെറ്റ പരിപാടിക്ക് MINISTER CPയുടെ കരണത്തടി..! !ഗണേഷിന്റെ തെണ്ടിത്തരങ്ങൾ ഇങ്ങനെ  (4 hours ago)

താരങ്ങളായ ജിഷിന്‍ മോഹനും അമേയയും വിവാഹിതരായി  (6 hours ago)

ഇന്ധന വില വീണ്ടും കൂട്ടി; പത്ത് ദിവത്തിനുളളില്‍ മൂന്നാം തവണയാണ് വില കൂടുന്നത്  (6 hours ago)

Malayali Vartha Recommends