Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..


പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്

യാത്രാ വേളകളിലെ സ്ത്രീ സുരക്ഷ: പാലിക്കേണ്ട മുൻകരുതലുകൾ

19 MAY 2017 10:24 AM IST
മലയാളി വാര്‍ത്ത

യാത്ര ചെയ്യുമ്പോള്‍ ഏറെ മുന്‍കരുതലുകൾ ആവശ്യമാണ്. യാത്രവേളകളില്‍ അപകടം ഏത് രൂപത്തില്‍ എങ്ങനെ വരുമെന്ന് ആര്‍ക്കും പറയാനാകില്ല. അതു കൊണ്ട് തന്നെ യാത്രാവേളകളിൽ  സ്ത്രീകളുടെ സുരക്ഷ പ്രാധാനമാണ്. യാത്ര ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകും. 

ദീര്‍ഘദൂരയാത്രാവേളകളില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കുക. കൂടെ യാത്ര ചെയ്യുന്ന കുട്ടികളെയും സ്വര്‍ണ്ണം ധരിപ്പിക്കരുത്. 

ധാരാളം പണം കൈവശം വച്ച് യാത്ര ചെയ്യുന്നതും ഒഴിവാക്കണം. എ.ടി.എം പോലെയുള്ള ആധുനിക ബാങ്കിങ്ങ് സൗകര്യങ്ങള്‍ ഇന്ന് നഗരങ്ങളിലും ഗ്രാമങ്ങളിലും സുലഭമാണ്. ദീര്‍ഘ ദൂരയാത്രാവേളകളില്‍ അത്യാവശ്യത്തിന് മാത്രം പണം കൈയ്യില്‍ക്കരുതിയാല്‍ മതി. 

ധാരാളം പണം യാത്രാ വേളയില്‍ നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ തന്നെ ഇടയ്ക്കിടെ പണം സൂക്ഷിക്കുന്ന ബാഗ് തുറക്കാതിരിക്കുക. യാത്രാ വേളയില്‍ നിങ്ങളുടെ മുഴുവന്‍ പണവും ഒരിടത്തായി സൂക്ഷിക്കുന്ന പ്രവണത നന്നല്ല. ബാഗ് മോഷണം പോയാല്‍ തന്നെയും സുരക്ഷിതമായി വീട്ടിലെത്താനുളള പണം നിങ്ങളുടെ കൈയ്യിലുള്ള മറ്റേതെങ്കിലും ബാഗില്‍ കരുതണം. 

യാത്രാ വേളയില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും അപകടം പിണഞ്ഞാല്‍ തന്നെ മന:സ്സാന്നിദ്ധ്യം  കൈവിടരുത്. അത്തരം സന്ദര്‍ഭങ്ങളില്‍ ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കുക. 

ദീര്‍ഘ ദൂരയാത്ര വേളകളില്‍ സഹയാത്രികര്‍ തരുന്ന യാതൊരു ഭക്ഷണവും വാങ്ങികഴിക്കരുത് നന്ദി പൂര്‍വ്വം നിരസിക്കുക. ട്രെയിന്‍ യാത്രാ വേളയിലും, ദീര്‍ഘദൂര ബസ്സ്‌ യാത്രാസമയത്തും തട്ടിപ്പുകാര്‍ മോഷ്ടാക്കള്‍ എന്നിവര്‍ പലരൂപത്തിലും, ഭാവത്തിലും പ്രത്യക്ഷപ്പെടാറുണ്ട്. 

ബസ്,ട്രെയിന്‍ യാത്രാവേളയില്‍ പൂര്‍ണ്ണ സുരക്ഷിതത്വം ഉണ്ടെന്ന് ഉറപ്പായാലേ ഉറങ്ങാന്‍ പാടുള്ളു. 

കുട്ടി അപരിചിതരുമായി ഇടപഴകാന്‍ ഒരു കാരണവശാലും അനുവദിക്കരുത്. നമ്മുടെ വ്യക്തി വിവരങ്ങള്‍ അപരിചിതര്‍ കുട്ടികളോട് ചോദിച്ച് മനസ്സിലാക്കാന്‍ സാധ്യതയുണ്ട്. 

നിങ്ങളുടെ യാത്രയുടെ ഉദ്ദേശവും, നിങ്ങളെ സംബന്ധിച്ചുള്ള പൂര്‍ണ്ണ വിവരങ്ങളും സഹയാത്രകര്‍ക്ക് പറഞ്ഞു കൊടുക്കരുത്. എല്ലാ കാര്യത്തിലും ഒരു നിശ്ചിത അകലം പാലിക്കുക. യാത്രയില്‍ സുരക്ഷിതത്വത്തിന് ഉതകുമെന്ന കാര്യം മറക്കാതിരിക്കുക. 

റെയില്‍വേ സ്റ്റേഷനിലോ ബസ്‌ ടെര്‍മിനലിലോ എന്തെങ്കിലും കാരണവശാല്‍ അകപ്പെട്ടാല്‍ എത്രയും പെട്ടെന്ന് വീട്ടില്‍ വിളിച്ചറിയിക്കുക. മൊബൈല്‍ ഫോണ്‍ മുഖാന്തരം വീടുമായി നിര്‍ബന്ധമായും ബന്ധപ്പെടണം. 

അപരിചിതമായ സ്ഥലത്ത് കുടുങ്ങിപ്പോയാല്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് സഹായം തേടുക. ഇപ്പോള്‍ മിക്ക പ്രധാനപ്പെട്ട റെയില്‍വേസ്റ്റേഷനുകളിലും, ബസ്‌ ടെര്‍മിനലുകളിലും പൊലീസ് എയ്ഡ് പോസ്റ്റ് ദിവസം മുഴുവന്‍ പ്രവര്‍ത്തന സജ്ജമാണ്. 

യാത്രവേളയില്‍ പരമാവധി ഒറ്റപ്പെട്ട് പോകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാതിരിക്കുക. 

ദീര്‍ഘ ദൂര ട്രെയിന്‍ യാത്രാവേളയില്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് കണ്ടാല്‍ ഉടന്‍ കമ്പാര്‍ട്ട് മെന്റിലെ ടിടിആറിന്റെയോ റെയില്‍വേ പൊലീസിന്റെയോ സഹായം തേടുക. 

യാത്രാവേളയില്‍ മൊബൈല്‍ ഫോണില്‍ എത്തേണ്ട സ്ഥലത്തെ ബന്ധുക്കളുടെ ടെലിഫോണ്‍ നമ്പരും, മൊബൈല്‍ നമ്പരും സ്റ്റോര്‍ ചെയ്യണം 

അവസാന വണ്ടി പിടിച്ചെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്താമെന്ന ചിന്തയോടെ യാത്രയ്ക്ക് ഒരുമ്പെടരുത്. രാത്രി നേരത്ത് എന്തെങ്കിലും കാരണം കൊണ്ട് അവസാന വണ്ടി വന്നില്ലെങ്കിലോ? യാത്ര ചെയ്യുമ്പോള്‍ പകല്‍ സമയത്ത് ലക്ഷ്യ സ്ഥാനത്ത് എത്തുന്നതാണ് സുരക്ഷിതമാര്‍ഗ്ഗം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (6 minutes ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (59 minutes ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (2 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (2 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (10 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (10 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (13 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (13 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (13 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (14 hours ago)

ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമ്മര്‍ദങ്ങളുടെ നടുവില്‍ ജാതി സെന്‍സസ് പ്രഖ്യാപനം  (14 hours ago)

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഈ നാടിനാകെ ഉണ്ടെന്ന് മുഖ്യമന്ത്രി  (14 hours ago)

പുലിപ്പല്ല് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പര്‍ വേടന്‍  (14 hours ago)

ഇന്ത്യന്‍ സൈന്യത്തെ പേടിച്ച് കൊടുങ്കാട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഹാഷിം മൂസ ; പാക് പാരാ കമാന്‍ഡോയെ ജീവനോടെ തൂക്കും  (15 hours ago)

ദ്രോണാചാര്യന്‍ ഇനിയില്ല ; ഷൂട്ടിംഗ് പരിശീലകന്‍ ദ്രോണാചാര്യ സണ്ണി തോമസിന്റെ ഓര്‍മയില്‍ ശിഷ്യര്‍  (15 hours ago)

Malayali Vartha Recommends