Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചൂളം വിളിക്കുന്ന താഴ്വാരം

01 JUNE 2017 04:00 PM IST
മലയാളി വാര്‍ത്ത

ഹിമാലയത്തിന്റെ താഴ്വാരത്തിൽ (ചൈനയുടെ ഭാഗത്ത്) കാണപ്പെടുന്ന ഒരു ഗോത്രവർഗമാണ് ‘ഹ്‌മോങ്‌’ (Hmong). ഇവർക്കിടയിൽ നിലനിൽക്കുന്ന ഒരു രസകരമായ ആചാരത്തെ നമുക്കു പരിചയപ്പെടാം. അതായത് രാത്രിയാകുമ്പോൾ കൗമാരപ്രായമെത്തിയ ആൺകുട്ടികൾ പ്രേമകവിതകൾ ചൂളംവിളിച്ച് നടക്കും. ഏതെങ്കിലും ഒരു വീട്ടിൽ നിന്നും ഒരു കൗമാരക്കാരി ഇതിനു മറുപടിയായി എന്തെങ്കിലും മൂളിയാൽ അതോടെ അവർതമ്മിൽ അനുരാഗത്തിലുമായി. ഇവിടുള്ള ആണ്കുട്ടികളെല്ലാം രാത്രിയായാൽ ചൂളം വിളിച്ചു നടപ്പാണ്.


അതുകൊണ്ടു തന്നെ തിരിച്ചറിയാനാകാത്ത പരസ്പരം മാറിപോകാനുള്ള സാധ്യത ഇല്ലേ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും അല്ലെ. എന്നാൽ അത്തരം പ്രശനങ്ങൾ ഉണ്ടാകില്ല. കാരണം ചൂളം വിളിയിലൂടെ ആശയങ്ങൾ കൈമാറാൻ ഹ്‌മോങ് ജനതയ്ക്ക് കഴിവുണ്ട്. എന്നു മാത്രമല്ല, ചില കോഡുകൾ ഉപയോഗിച്ച് ആ ചൂളം വിളിയെ രഹസ്യഭാഷയാക്കാനും അവർക്കു കഴിയും.
ഇത്തരത്തിൽ ഒരു സംസാരരീതി തന്നെ ഇവർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

 

കാമുകിയോടു മാത്രമല്ല, മറ്റുള്ളവരോടും ഇങ്ങനെ സംസാരിക്കാൻ അവർക്കാവും. കർഷകർ പാടത്തു നിന്ന്‌ അന്യോന്യം വളരെയകലെയുള്ളവരുമായി ഇങ്ങനെ സംസാരിക്കും.ഇന്ന് സ്വന്തം നാട്ടിൽ വളരെ കുറച്ചു ഹ്‌മോങ് ജനങ്ങളേ ഉള്ളൂ കൂടുതലും മറ്റു രാജ്യങ്ങളിലാണ് ഉള്ളത്. ഭൂമിയിൽ ചൂളംവിളിയിലൂടെ ആശയങ്ങൾ കൈമാറാൻ കഴിയുന്ന വേറെയും ജനതയുണ്ട് എന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഗ്രെനോബിളിലെ ജൂലിയൻ മേയർ കണ്ടെത്തിയിട്ടുണ്ട്. ചൈനയിൽ തന്നെയുള്ള ‘അഖ’ എന്ന സമൂഹം താവോയിസ്റ്റ് ഗ്രന്ഥങ്ങൾ പഠിക്കുന്നത് ചൂളംവിളിയിലൂടെയാണ്. ചൂളം വിളിക്കുന്നതിലൂടെ ധ്യാനാവസ്ഥയിൽ എത്താൻ അവർക്ക് കഴിയുന്നു.


നമ്മൾ കരുതുമ്പോലെ നിസാരമല്ല ഈ ചൂളമടി. അനുകൂല സാഹചര്യങ്ങളാണെങ്കിൽ എട്ട് കിലോമീറ്റർ ദൂരം വരെ ഒരു ചൂളംവിളിക്ക്‌ സഞ്ചരിക്കാൻ കഴിയുമത്രേ. മാത്രമല്ല, ചില പക്ഷികളുടെ ശബ്ദവുമായി ഇതിന്‌ സാമ്യമുള്ളതു കൊണ്ട്, യുദ്ധരംഗത്ത് ശത്രുവിനെ കബളിപ്പിക്കാനും എളുപ്പമാണ്. ജന്തുക്കളെ ഭയപ്പെടുത്തി വേട്ടയാടാനും ഇവർ ഇത് ഉപയോഗിക്കുന്നു. സൈബീരിയയിൽ ഉള്ള ‘യുപിക്’ ജനത ചൂളംവിളിയിലൂടെ ആശയങ്ങൾ കൈമാറുകയും തിമിംഗില വേട്ട നടത്തുകയും ചെയ്യും. തിമിംഗിലങ്ങൾക്ക് മനസ്സിലാകുന്ന വിധത്തിൽ ഇവർ ചൂളംവിളിച്ച്‌ തിമിംഗിലത്തെ അടുത്തെത്തിക്കുന്നു. എന്നിട്ട് കുന്തമെറിഞ്ഞ്‌ കൊല്ലുന്നു. ചില പക്ഷികൾ മനുഷ്യനെ അനുകരിച്ചു ചൂളം വിളിക്കാറുണ്ട്. പക്ഷെ അവയ്ക്ക് പുതിയ കോഡ് ഭാഷകൾ രൂപീകരിക്കാൻ കഴിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അക്രമണം..കൂടുതൽ വിവരങ്ങൾ പുറത്ത്..'നിയമപാലകർ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യും? സ്റ്റേഷനിലെ ആക്രമണം കണ്ട് കുട്ടികൾ പേടിച്ചു, നിയമപോരാട്ടം തുടരും  (4 minutes ago)

സി പി എം മടങ്ങുന്നു... 2019 ജനുവരിയിലേക്ക്... വീണ്ടും ബിന്ദു അമ്മിണിയും സംഘവും നടേശ - നായർ കളിക്ക് കർട്ടൻ  (13 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (1 hour ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (1 hour ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (1 hour ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (1 hour ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (3 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (3 hours ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (4 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (4 hours ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (4 hours ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (5 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (6 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (6 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (7 hours ago)

Malayali Vartha Recommends