Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം മുഴുവനായി ആവാഹിച്ചു നിൽക്കുന്ന കേരളത്തിന്റെ ഊട്ടി

06 JUNE 2017 01:21 PM IST
മലയാളി വാര്‍ത്ത

പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം  മുഴുവനായി ആവാഹിച്ചു നിൽക്കുന്ന റാണിപുരം കേരളത്തിന്റെ ഊട്ടി എന്നാണ് അറിയപ്പെടുന്നത്. ഇവിടം വടക്കൻ കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്. ഏത് കാലാവസ്ഥയിലും ഇവിടം സന്ദർശിക്കാം എന്നുള്ളതുകൊണ്ടാണ് കേരളത്തിന്റെ ഊട്ടി എന്ന് അറിയപ്പെടുന്നത്. മേഘജാലങ്ങൾ സ്വതന്ത്രമായി പാറിനടക്കുന്ന കാഴ്ച നമുക് ഇവിടെ ദർശിക്കാനാകും. കണ്ണിനും മനസിനും ഒരുപോലെ കുളിര്മയേകുന്ന ഒരു കാഴ്ചയാണത്. മലയുടെ മുകളിലെ മഞ്ഞും ചുറ്റുമുള്ള പച്ച പുതച്ച പ്രകൃതിയും സഞ്ചാരികളെ ആകർഷിക്കുന്നു. 

കർണ്ണാടകയിലെ പനത്തടി വനമേഖലയിലാണ് റാണിപുരം ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. മാടത്തുമല എന്ന് ആണ് ഇവിടം ആദ്യകാലത്തു അറിയപ്പെട്ടിരുന്നത്. നിബിഡ വനത്തിലൂടെയുള്ള ഒറ്റയടി പാതയിലൂടെ കയറി വേണം മുകളിലെത്താൻ. പ്രകൃതിദേവിയെ പ്രസാദിപ്പിക്കുവാനുള്ള ‘തെയ്യം‘എല്ലാ മെയ് മാസത്തിലും നടക്കുന്നു. 2460 അടിയാണ് ഈ മലയുടെ ഉയരം. ഒറ്റയടി പാതയിലൂടെയുള്ള യാത്രയിൽ നമുക്ക് കാടിന്റെ വന്യ സൗന്ദര്യം ആവോളം നുകരാം. മലമുകളിൽ നിന്നും നോക്കുമ്പോൾ അങ്ങകലെയായി പരന്നു  കിടക്കുന്ന പശ്ചിമഘട്ട സൗന്ദര്യത്തിന്റെ മനോഹാരിത ആസ്വദിക്കാം. പടിഞ്ഞാറേ ചക്രവാളത്തിൽ തിരകൾ കരയോട് സല്ലപിക്കുന്നു ഹൃദയഹാരിയായ കാഴ്ച കാണാം. റാണിപുരം  സഞ്ചാരികൾക്കു  ജീവിതത്തിൽ മറക്കാനാവാത്ത കാഴ്ചകൾ സമ്മാനിക്കുമെന്ന് ഉറപ്പാണ്.

ധാരാളം പക്ഷിലതാതികളെയും നമുക് ഇവിടെ ദർശിക്കാനാകും. പശ്ചിമ ഘട്ടത്തിൽ മാത്രം കാണപ്പെടുന്ന പല ജന്തുജാലങ്ങളെയും നമുക് കാണാന്കഴിയും. 200 ലേറെ വ്യത്യസ്ത തരത്തിൽപ്പെട്ട പക്ഷികളെ നമുക് ഇവിടെ കാണാൻ കഴിയും.   ഇതുകൂടാതെ ധാരാളം സസ്തനികളും ഉരഗ ജീവികളെയും ഇവിടെ കാണാൻ കഴിയും. കരിമ്പരുന്ത് (Black eagle), ചുള്ളിപ്പരുന്ത് (Crested serpent eagle), ചെറിയ ചിലന്തിവേട്ടക്കാരൻ (Little spider hunter) എന്നിവ മലമുകളിൽ സാധാരണമാണ്. വേനൽക്കാലത്ത് ആനകളുടെ വിഹാരരംഗമാണ് ഇവിടം. അടുത്തകാലത്തായി ഇവിടെ പുള്ളിപ്പുലിയെയും കണ്ടിട്ടുണ്ട്. ജൈവ-വിനോദസഞ്ചാരത്തിന് അനന്തസാധ്യതകളുള്ള സ്ഥലമാണ് ഇത്. കെ.ടി.ഡി.സിയുടെ ഗസ്റ്റ് ഹൌസുകൾ റാണിപുരത്ത് ലഭ്യമാണ്.

 

ഒക്ടോബർമുതൽഏപ്രിൽവരെയുള്ളമാസങ്ങളാണ്ട്രക്കിങ്ങിനുംസാഹസികവിനോദസഞ്ചാരത്തിനുംഅനുയോജ്യമായസമയം. അപൂർവമായചോലവനങ്ങളുംമഴക്കാടുകളുമുൾപ്പെടുന്നറാണിപുരംവനമേഖല 139 ഹെക്ടറിൽവ്യാപിച്ചുകിടക്കുന്നു. കാഞ്ഞങ്ങാട്ട്നിന്ന്‌ 45 കിലോമീറ്ററാണ്ദൂരം. കർണാടകയിൽനിന്ന്‌ വരുന്നവർക്ക്മടിക്കേരി-വാഗമണ്ഡലം-പാണത്തൂർവഴി 100 കിലോമീറ്റർസഞ്ചരിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (5 hours ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (5 hours ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (5 hours ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (6 hours ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (6 hours ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (6 hours ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (8 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (9 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (9 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (9 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (9 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (10 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (10 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (10 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends