Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഞ്ഞ ചേലയണിഞ്ഞ ഗു​ണ്ട​ൽ​പേ​ട്ട

28 JUNE 2017 04:34 PM IST
മലയാളി വാര്‍ത്ത

പൂക്കൾ എന്നും എപ്പോഴും കണ്ണിനും മനസിനും കുളിര്മയേകുന്ന കാഴ്ചയാണ്. കാറ്റ് വഹിച്ചുകൊണ്ടുവരുന്ന സുഗന്ധം പോലും ഏത് പൂവിന്റേതാണെന്നു തിരിച്ചറിയാൻ നമുക്ക് കഴിയും. അത്രക്കുണ്ട് നമുക്ക് പൂക്കളോടുള്ള അറ്റാച്ച്മെന്റ്.
ഇവിടെ വീ​ണ്ടു​മൊ​രു പൂ​ക്കാ​ലത്തിന്റെ വരവ് അറിയിക്കുകയാണ് ഗുണ്ടൽപേട്ടും അവിടുത്തെ പൂക്കൃഷിയും. ദേ​ശീ​യ പാ​ത 766 ൽ ​ഗു​ണ്ട​ൽ​പേ​ട്ട് മ​ദൂ​ർ മു​ത​ൽ റോ​ഡി​ന് ഇ​രു​വ​ശ​ത്തു​മാ​ണ് സ​ഞ്ചാ​രി​ക​ളു​ടെ മ​നം ക​വ​ർ​ന്ന് പൂ​ക്കാ​ഴ്ച. റോഡിനിരുവശത്തുമായി മഞ്ഞ ചേലയണിഞ്ഞ ഒരു നവോഢയെ പോലെ തലയുയർത്തി നിൽക്കുകയാണ് സൂര്യകാന്തി പൂക്കൾ. ഇ​ത്ത​വ​ണ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തി​നാ​ൽ സൂ​ര്യ​കാ​ന്തി​പ്പൂ​ക്ക​ൾ നേ​ര​ത്തെ ത​ന്നെ വി​ള​വെ​ടു​പ്പി​ന് ഒ​രു​ങ്ങി.


ഓണക്കാലം വിദുരം അല്ല എന്ന് നമ്മോട് വിളംബരം ചെയ്യുകയല്ലേ ഈ പൂക്കൾ. കേ​ര​ള​ത്തി​ലെ ഓ​ണ​ക്കാ​ല​വി​പ​ണി​യി​ലേ​ക്കു​ള്ള ചെ​ണ്ടു​മ​ല്ലി​യു​ടെ കൃ​ഷി​യും ത​കൃ​തി​യാ​ണി​വി​ടെ. കേരളത്തിൽ പൂക്കാലം ഒരുങ്ങണമെങ്കിൽ തമിഴ്നാട് കനിയണമല്ലോ. കേ​ര​ള​ത്തി​ലെ ഓ​ണ​ക്കാ​ല​വി​പ​ണി​യി​ലേ​ക്കു​ള്ള ചെ​ണ്ടു​മ​ല്ലി​യു​ടെ കൃ​ഷി​യും ത​കൃ​തി​യാ​ണി​വി​ടെ.


പൂ​പ്പാ​ടം കാ​ണാ​നും ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​നും നൂ​റു​ക​ണ​ക്കി​ന്​​സ​ഞ്ചാ​രി​ക​ളെ​ത്തു​ന്നു​ണ്ട്. കൂടാതെ പൂക്കൾ ഇവിടെ വിലക്കുറവിൽ ലഭ്യമാണ്. ഫോട്ടോ എടുക്കാൻ മാത്രമല്ല സൂ​ര്യ​കാ​ന്തി​പ്പാ​ട​ങ്ങ​ളി​ൽ വി​വി​ധ സി​നി​മ​ക​ളും ഷോ​ർ​ട്​​ഫി​ലി​മു​ക​ളും വി​വാ​ഹ ആൽബവുമടക്കം ചി​ത്രീ​ക​രി​ക്കാ​നും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ ദി​വ​സ​വും നി​ര​വ​ധി പേ​രെ​ത്തു​ന്നു​ണ്ട്.


ജൂ​ൺ, ജൂ​ലൈ, ആ​ഗ​സ്​​റ്റ്​ മാ​സ​ങ്ങ​ളാ​ണ് ഗു​ണ്ട​ൽ​പേ​ട്ടി​ലെ പൂ​ക്കാ​ലം. ഇത്തവണ ഗ്രാ​മ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി കൃ​ഷി​യി​റ​ക്കി​യി​ട്ടു​ണ്ട്. സൂ​ര്യ​കാ​ന്തി പൂ​ക്ക​ളു​ടെ വി​ത്ത് ഉ​പ​യോ​ഗി​ച്ചാ​ണ്​ സ​ൺ ഫ്ല​വ​ർ ഓ​യി​ലു​ണ്ടാ​ക്കു​ന്ന​ത്. അതുകൊണ്ടു തന്നെ വ്യാപാരടിസ്ഥാനത്തിൽ ആണ് ഇവിടെ കൃഷി ഇറക്കുന്നത്. ഒരിക്കലും മതിവരാത്ത നിറകാഴ്ചയുടെ ദൃശ്യവിരുന്നൊരുക്കി സഞ്ചാരികളെ കാത്തിരിക്കുകയാണിവിടം. മനസിനും ശരീരത്തിനും ഒരുപോലെ കുളിർ കാഴ്ചയേകാൻ നമുക്കും പോകാം സൂര്യകാന്തിപ്പാടത്തേക്ക് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (5 hours ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (5 hours ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (5 hours ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (6 hours ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (6 hours ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (6 hours ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (8 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (9 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (9 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (9 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (9 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (10 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (10 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (10 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends