Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെ.ടി.ഡി.സി.യുടെ പ്രത്യേക മണ്‍സൂണ്‍ ടൂര്‍ പാക്കേജുകള്‍

03 JULY 2017 03:11 PM IST
മലയാളി വാര്‍ത്ത

കേരള വിനോദ സഞ്ചാര വികസന കോര്‍പ്പറേഷന് (കെ.ടി.ഡി.സി) പ്രത്യേക മണ്‍സൂണ്‍ ടൂര്‍ പാക്കേജുകള്‍ പുറത്തിറക്കി. കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ സാന്നിധ്യമുള്ള കെ.ടി.ഡി.സി.ക്ക് മുന്തിയ ഹോട്ടലുകള്‍ മുതല്‍ കുറഞ്ഞ മുറി വാടകയുള്ള ടാമറിന്റെ ഹോട്ടല്‍ വരെയുണ്ട്.

സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളായ മൂന്നാര്‍, കൊച്ചി, തേക്കടി, കോവളം എന്നീ സ്ഥലങ്ങളിലെ കെ.ടി.ഡി.സി. ഹോട്ടലുകളിലാണ് മണ്‍സൂണ്‍ ടൂര്‍ പാക്കേജുകള്‍ തയ്യാര്‍ ചെയ്തിട്ടുള്ളത്. ഒരു റിസോര്‍ട്ടില്‍ 2 രാത്രി / 3 പകല്‍ താമസത്തിന് മുറി വാടകയില്‍ ഇളവും നികുതിയും ചേര്‍ത്തുള്ള പാക്കേജുകള്‍ക്കാണ് രൂപം കൊടുത്തിട്ടുള്ളത്. ഓരോ റിസോര്‍ട്ടിലും വ്യത്യസ്ത പാക്കേജുകളാണുള്ളത്.

തെരഞ്ഞെടുക്കുന്ന ഹോട്ടലുകളില്‍ അതിഥികള്‍ക്ക് മുറി വാടകയിലുള്ള ഇളവുകള്‍ക്കു പുറമേ മറ്റു മികച്ച ആനുകൂല്യങ്ങളും പാക്കേജില്‍ പ്രത്യേക കിഴിവും നല്‍കുന്നതാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് പാക്കേജുകളുടെ കാലാവധി.

ഇതു കൂടാതെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ കോവളം, തണ്ണീര്‍മുക്കം, തേക്കടി, മൂന്നാര്‍,കൊച്ചി തുടങ്ങിയവ ബന്ധപ്പെടുത്തിയുള്ള ടൂര്‍പാക്കേജു കളുമുണ്ട്. ഈ പാക്കേജുകളില്‍ താമസം, രാവിലത്തെ ഭക്ഷണം യാത്രയ്ക്കുള്ള കാര്‍, നികുതികള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് തയ്യാറാക്കിയിരിക്കുന്നത്. ആവശ്യക്കാരുടെ താല്‍പര്യമനുസരിച്ചും ടൂര്‍ പാക്കേജുകള്‍ തയ്യാര്‍ ചെയ്ത് നല്‍കുന്നതാണ്.

വിശദവിവരങ്ങള്‍ കെ.ടി.ഡി.സി. വെബ് സൈറ്റായ www.ktdc.com ലും കെ.ടി.ഡി.സി.യുടെ തിരുവനന്തപുരത്തെ സെന്‍ട്രല്‍ റിസര്‍വേഷന്‍ സെന്ററിലും ലഭ്യമാണ്.

ഫോണ്‍ : 0471 2316736 ഇമെയില്‍ : cetnralreservations@ktdc.com  കൂടാതെ കൊച്ചിയിലെ മറൈന്‍ ഡ്രൈവിലുള്ള ടൂറിസ്റ്റ് റിസപ്ഷന്‍ സെന്ററിലും ലഭ്യമാണ്. ഫോണ്‍ : 0484 2353234

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (5 hours ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (5 hours ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (5 hours ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (6 hours ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (6 hours ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (6 hours ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (8 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (9 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (9 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (9 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (9 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (10 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (10 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (10 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends