Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു; ഇനി മോചനത്തിനായുള്ള കാത്തിരിപ്പ്


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...

സൗജന്യമായി ഈ വര്‍ഷം ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യണോ...? ഇതാ ചില വഴികള്‍

08 JANUARY 2018 01:17 PM IST
മലയാളി വാര്‍ത്ത

2018 സമാഗതമായതോടെ തങ്ങളുടെ അടുത്ത ഹോളിഡേക്ക് നിരവധി പേര്‍ ആസൂത്രണമാരംഭിച്ചു കഴിഞ്ഞു. വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ ലക്ഷ്വറി ക്ലാസുകളില്‍ വിമാനയാത്ര ചെയ്യുന്നതിനുള്ള ഭാഗ്യമുള്ളൂ. അല്ലാത്തവര്‍ക്ക് ലളിതമായ എക്കണോമി ക്ലാസില്‍ യാത്ര ചെയ്യുകയേ നിവൃത്തിയുള്ളൂ. എന്നാല്‍ ചില തന്ത്രങ്ങളിലൂടെ നിയമാനുസൃതമായി തന്നെ നിങ്ങള്‍ക്ക് ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാന്‍ ചുളുവില്‍ അവസരങ്ങള്‍ ഒത്തുകിട്ടാന്‍ സാധ്യതയേറെയാണ്. അതിനായി പാലിക്കേണ്ടുന്ന ചില ടിപ്സുകളെ കുറിച്ച് സ്‌കൈസ്‌കാനേര്‍സ് ഓസ്ട്രേലിയ വെളിപ്പെടുത്തിയിട്ടുണ്ട്. അപ്ഗ്രേഡ് വിച്ചിംഗ് സമയത്ത് ബുക്ക് ചെയ്യുക, നല്ല വസ്ത്രം ധരിച്ച് നേരത്തെ എത്തുക, തുടങ്ങിയ തന്ത്രങ്ങളിലൂടെ സൗജന്യമായി ഈ വര്‍ഷം ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാന്‍ സാധിച്ചേക്കും.ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്.

മാന്യമായി വസ്ത്രം ധരിക്കുക

നല്ല രീതിയില്‍ വസ്ത്രം ധരിക്കുന്നവരെ അപ്ഗ്രേഡിന് തെരഞ്ഞെടുക്കാന്‍ സാധ്യത കൂടുതലാണെന്നാണ് സ്‌കൈ സ്‌കാനേര്‍സ് ഓര്‍മിപ്പിക്കുന്നത്. എന്നാല്‍ ഒരു ബിസിനസ് ക്ലാസ് യാത്രക്കാരനെ പോലെ വസ്ത്രം ധരിച്ച് എത്തിയാലുടനെ നിങ്ങളെ ഇക്കോണമി ക്ലാസ്സില്‍ നിന്നും എഴുന്നേല്‍പ്പിച്ച് ബിസിനസ് ക്ലാസ് സീറ്റില്‍ കൊണ്ടിരുത്തുമെന്ന് പ്രതീക്ഷിക്കരുതെന്നാണ് ട്രാവലറിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സീറ്റിന്റെ ലഭ്യത അനുസരിച്ചാണിത് തീരുമാനിക്കപ്പെടുന്നതെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു. എന്നാല്‍ അങ്ങനെയൊരു സാഹചര്യം ഉണ്ടായാല്‍ നല്ല രീതിയില്‍ വസ്ത്രം ധരിച്ചവര്‍ക്ക് താരതമ്യേന അപ്ഗ്രേഡിനുള്ള സാധ്യത, അങ്ങനെയല്ലാത്തവരേക്കാള്‍ കൂടുതലാണെന്ന് അവരും സമ്മതിക്കുന്നുണ്ട്.

അസൗകര്യമുണ്ടായാല്‍ നേരിട്ട് പോയി അറിയിക്കുക

നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന എക്കണോമി ക്ലാസ് സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിന് കടുത്ത ബുദ്ധിമുട്ടുകളോ അസൗകര്യങ്ങളോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവിടിരുന്ന് ഇക്കാര്യം സഹയാത്രികരോട് കുശുകുശുക്കുകയോ പ്രശ്നമുണ്ടാക്കുകയോ ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്യാന്‍ ശ്രമിക്കുകയോ അല്ല ചെയ്യേണ്ടത്. മറിച്ച് എഴുന്നേറ്റ് പോയി അധികൃതരോട് നിങ്ങളുടെ അസൗകര്യം അറിയിക്കുകയാണ് വേണ്ടത്. ഇത്തരക്കാര്‍ക്ക്, സാധ്യമാണെങ്കില്‍ അപ്ഗ്രേഡ് ചെയ്ത് കൊടുക്കുന്നതിനുള്ള സാധ്യതയേറെയാണ്.

ഒറ്റയ്ക്ക് യാത്ര ചെയ്യുക

നിങ്ങള്‍ ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെങ്കില്‍ അപ്ഗ്രേഡിനുള്ള സാധ്യത ഏറെയാണ്. അതായത് കുടുംബമായോ വലിയൊരു ഗ്രൂപ്പായോ യാത്ര ചെയ്യുന്നവരേക്കാള്‍ അപ്ഗ്രേഡിനുള്ള അവസരം ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് അവരുടെ ബെര്‍ത്ത് ഡേ ദിനത്തിലെ യാത്രക്ക് സമ്മാനമെന്നോണം അപ്ഗ്രേഡിനുള്ള സാധ്യത ഏറെയാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വെളിപ്പെടുത്തുന്നത്.

ഉചിതമായ സമയത്ത് യാത്ര ചെയ്യുക

വളരെ രാവിലെയും വളരെ വൈകി രാത്രി സമയത്തും വിമാനങ്ങളില്‍ താരതമ്യേന തിരക്കുണ്ടാവില്ലെന്നും അതിനാല്‍ റിലാക്സ് ചെയ്തിരിക്കുന്ന വിമാന ജീവനക്കാര്‍ നിങ്ങളെ ഇഷ്ടമുള്ള ഇടത്ത് ഇരിക്കാന്‍ അനുവദിക്കാന്‍ സാധ്യതയേറെയാണെന്നുമാണ് സ്‌കൈസ്‌കാനര്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ പകുതിയോളം യാത്രക്കാരുള്ള വിമാനത്തിലാണ് നിങ്ങള്‍ യാത്ര നടത്തുന്നതെങ്കില്‍ അപ്ഗ്രേഡിനുള്ള സാധ്യത വളരെ കുറവായിരിക്കും. എന്നാല്‍ പൂര്‍ണമായും യാത്രക്കാരുള്ള അല്ലെങ്കില്‍ ഓവര്‍ സോള്‍ഡ് ആയ വിമാനത്തില്‍ ഇക്കോണമി യാത്ര ചെയ്യുമ്പോള്‍ അപ്ഗ്രേഡിനുള്ള സാധ്യത കൂടുതലാണ്. ഈ സമയത്തെ വിച്ചിംഗ് ഔവര്‍ എന്നാണറിയപ്പെടുന്നത്. എന്നാല്‍ അപ്ഗ്രേഡിനുള്ള സാധ്യത പ്രതീക്ഷിച്ച് ഇത്തരത്തില്‍ തിങ്ങിനിറഞ്ഞ വിമാനത്തില്‍ യാത്രക്ക് പുറപ്പെട്ടാല്‍ ചിലപ്പോള്‍ അപ്ഗ്രേഡ് ലഭിച്ചില്ലെങ്കില്‍ മണിക്കൂറുകളോളം നിങ്ങള്‍ ദുരിത യാത്ര നടത്തേണ്ടി വരുമെന്ന് പ്രത്യേകം ഓര്‍ക്കുക.

നേരത്തെ ചെക്ക് ഇന്‍ ചെയ്യുക

സാധ്യമായേടുത്തോളം നേരത്തെ ചെക്ക് ഇന്‍ ചെയ്യുക. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് ആദ്യം തന്നെ അപ്ഗ്രേഡിനുള്ള അപേക്ഷ നല്‍കാന്‍ സാധിക്കും. ഇതിലൂടെ അപ്ഗ്രേഡ് ലഭിക്കുന്നതിനുള്ള നിങ്ങളുടെ സാധ്യത വര്‍ധിക്കുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന്‍ കുറ്റക്കാരനാണെന്ന് കോടതി ...കേസില്‍ 29-ന് ശിക്ഷ വിധിക്കും  (6 minutes ago)

ഡ്രൈവിങ് ടെസ്റ്റിന് ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ മാസം വരെ നല്‍കിയിരുന്ന തീയതികള്‍ മോട്ടോര്‍വാഹന വകുപ്പ് റദ്ദാക്കി...  (8 minutes ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെപി  (34 minutes ago)

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ജെഇഇ മെയിന്‍ 2024 സെഷന്‍ 2 ഫലങ്ങള്‍ പുറത്ത്.... ജെഇഇ അഡ്വാന്‍സ്ഡ് കട്ട് ഓഫ് മാര്‍ക്ക് ഉയര്‍ത്തി  (35 minutes ago)

സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തി ക്യൂവില്‍ നില്‍ക്കുന്നു; വോട്ടറുടെ ഊഴമെത്തുമ്പോള്‍ പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ പേരും വോട്ടര്‍ കാണിക്കുന്ന തിരിച്ചറിയല്‍ രേഖയും പരിശോധിക്കുന്നു; കന്നിവോട്ടര്‍മാ  (39 minutes ago)

സ്വപ്ന സുരേഷ് കോടതിയിൽ ഹാജരാകും; വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാ‍ർക്കിലെ ജോലി നേടിയെന്ന കേസിലാണ് സ്വപ്ന സുരേഷ് കോടതിയിൽ ഹാജരാകുന്നത്  (45 minutes ago)

രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ യാത്ര ആരംഭിച്ചിട്ട് ഒരു വര്‍ഷമാകുമ്പോള്‍ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം 20 ലക്ഷത്തോട് അടുക്കുന്നു....  (1 hour ago)

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്‍ കാറിടിച്ച് മരിച്ചു... ഇന്ന് പുലര്‍ച്ചെയാണ് അപകടം  (1 hour ago)

വിഴിഞ്ഞം മാതൃതുറമുഖത്ത് കപ്പലുകള്‍ക്ക് സാനിറ്റേഷന്‍ നടത്തി.... അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ കമ്പനിയായ അദാനിയുടെ ജലയാനങ്ങള്‍ക്കാണ് വിഴിഞ്ഞം മാതൃതുറമുഖം സാനിറ്റേഷന്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയത  (1 hour ago)

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമ  (1 hour ago)

രക്തം മരവിപ്പിച്ച കളി... അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 4 റണ്‍സിന്റെ ജയം; സായ് സുദര്‍ശനും ഡേവിഡ് മില്ലറും അര്‍ധ സെഞ്ചറി നേടിയെങ്കിലും ഗുജറാ  (2 hours ago)

വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷ  (2 hours ago)

ആര്‍എല്‍വി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (3 hours ago)

പാലക്കാട്ട് താപനില 41 ഡിഗ്രി പിന്നിട്ടതോടെ 27 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായമായി അനുവദിച്ചു....  (3 hours ago)

Malayali Vartha Recommends