Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

മികച്ച ആദായത്തിന് വാഴയിലകൃഷി

09 MARCH 2015 09:48 AM IST
മലയാളി വാര്‍ത്ത.

വാഴയിലയ്ക്ക് കേരളത്തില്‍ വലിയ കമ്പോളം തന്നെയുണ്ട്. ഓണം, വിഷു, ചോറൂണ്, പിറന്നാള്‍ തുടങ്ങി വിവാഹം വരെയുള്ള വിശേഷാവസരങ്ങളിലെല്ലാം മലയാളിക്ക് വാഴയില കൂടിയേ തീരൂ. ഒരിക്കലും നിലയ്ക്കാത്ത വന്‍ വിപണിയാണ് വാഴയിലയ്ക്ക് നമ്മുടെ നാട്ടിലുള്ളത്. ഒരിലയ്ക്ക് എട്ടുരൂപ മുതല്‍ പത്തുരൂപ വരെ വിലയുണ്ട്. വിശേഷാവസരങ്ങളില്‍ ഇത് പിന്നെയും കൂടും. അതുകൊണ്ട് നഷ്ടം സംഭവിക്കാത്ത ഒരു കൃഷിയാണ് വാഴയില കൃഷി.

ഇപ്പോള്‍ കേരളത്തിന് ആവശ്യമായ വാഴയിലയില്‍ തൊണ്ണൂറ് ശതമാനവും തമിഴ്‌നാട്ടിലെ മേട്ടുപ്പാളയം, ചിന്നത്തടാകം, തൃശ്ശിനാപ്പള്ളി എന്നിവിടങ്ങളില്‍നിന്നാണ് വരുന്നത്. ഒരേക്കറില്‍നിന്ന് നല്ല ലാഭം ഇവിടത്തുകാര്‍ക്ക് കിട്ടുന്നുണ്ട്. ഉത്പാദനച്ചെലവ് അല്പം കൂടുമെങ്കിലും നല്ല ലാഭം പ്രതീക്ഷിക്കാവുന്ന കൃഷിതന്നെയാണ് നമ്മുടെ നാട്ടില്‍ വാഴയിലകൃഷി.

സാധാരണ വാഴകൃഷി ചെയ്യുന്നത് പഴത്തിനായാണ്. എന്നാല്‍, വാഴയിലകൃഷിയില്‍ കായ്കള്‍ക്ക് പ്രാധാന്യമേയില്ല. ഒരേക്കര്‍ ഭൂമിയില്‍ 3,000 വാഴകള്‍ നടാം. നാലടി അകലത്തിലാണ് വാഴകള്‍ നടേണ്ടത്. നല്ല ജലസേചനസൗകര്യമുള്ള ഭൂമി ഇതിനായി തിരഞ്ഞെടുക്കണം. വാഴയിലകൃഷിയില്‍ വാഴ നടുന്നതിന് പ്രത്യേകതകളുണ്ട്. നീളത്തില്‍ ചാലുകീറി അതിലാണ് വാഴക്കന്ന് നടേണ്ടത്. നാടന്‍ ഇനങ്ങളായ പൂവന്‍വാഴ, മൈസൂര്‍ എന്നിവയാണ് വാഴയിലകൃഷിക്ക് അനുയോജ്യമായ ഇനങ്ങള്‍.
നടുമ്പോള്‍ അടിവളമായി ജൈവവളം ഉപയോഗിക്കാം. വാഴ വളരുന്നതിനനുസരിച്ച് ചാലിലേക്ക് മണ്ണുകയറ്റി നീളത്തിലുള്ള കൂനയാക്കി മാറ്റണം. അടിയില്‍ മണ്ണ് കൂനയായി മാറുന്നതോടെ രണ്ട് വാഴയ്ക്കിടയില്‍ നന്നായി ചാല് രൂപംകൊള്ളും. ഈ ചാലാണ് ജലസേചനത്തിനായി ഉപയോഗിക്കുക.
ഒരു വാഴയില്‍നിന്ന് ആഴ്ചയില്‍ രണ്ടില വരെ കിട്ടും. തളിര്‍പാകത്തില്‍ത്തന്നെ ഇല വെട്ടിയെടുക്കാം. വാഴത്തടിയില്‍നിന്ന് മുക്കാല്‍മീറ്റര്‍ അകലെ വെച്ചാണ് ഇല വെട്ടിയെടുക്കേണ്ടത്. വാഴനട്ട് ഏഴാംമാസം മുതല്‍ ഇല വെട്ടിത്തുടങ്ങാം. രണ്ടുവര്‍ഷമാണ് ഒരു വാഴയുടെ ആയുസ്സ്. ഒരേക്കറില്‍നിന്ന് ആഴ്ചതോറും 6000 ഇലവരെ വെട്ടാം. വാഴകളെ പുഷ്ഠിയോടെ നിര്‍ത്താന്‍കഴിഞ്ഞാല്‍ പ്രതിമാസം എല്ലാ ചെലവും കഴിച്ച് ഒരു ലക്ഷം രൂപവരെ ലാഭം കിട്ടും. വാഴത്തോട്ടത്തില്‍ ഇടവിളകൃഷികളായി സവാള, തക്കാളി, മുളക് എന്നിവ നടാവുന്നതാണ്. ഇതില്‍നിന്ന് വേറെ വരുമാനം പ്രതീക്ഷിക്കാം.
വാഴനട്ട് ആറുമാസം കഴിയുമ്പോള്‍ പുതിയ വാഴക്കന്നുകള്‍ മുളച്ചുവരാന്‍ തുടങ്ങും. വാഴപ്പഴത്തിനായുള്ള കൃഷിയില്‍ ഈ കന്നുകള്‍ നശിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, വാഴയില കൃഷിയില്‍ ഈ കന്നുകള്‍ നശിപ്പിക്കേണ്ടതില്ല. മാത്രമല്ല ഇവ ഇലകൃഷിക്ക് മുതല്‍ക്കൂട്ടാണ്. ഏഴുമാസം കഴിയുമ്പോള്‍ ഈ വാഴക്കന്നുകളില്‍നിന്ന് ഇല വെട്ടിത്തുടങ്ങാം. വാഴയിലകൃഷിയില്‍ പ്രധാനമായും ഇലകളാണ് സംരക്ഷിക്കപ്പെടേണ്ടത്. ഇലകള്‍ക്ക് പുഴുശല്യം വരാതിരിക്കാന്‍ വാഴത്തോട്ടത്തില്‍ പുകയിടുന്നത് ഉത്തമമാണ്. ധാരാളം കാറ്റുകിട്ടുന്ന ഭൂമി ഇലവാഴകൃഷിക്ക് അനുയോജ്യമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (56 minutes ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (1 hour ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (1 hour ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (3 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (3 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (4 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (5 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

Rahul-Mamkootathilസഭാ കവാടത്തില്‍ പാലക്കാട് എംഎല്‍എയുടെ കാർ  (6 hours ago)

Veena-George മന്ത്രിയുടെ വാദം തെറ്റ്  (6 hours ago)

ISRAEL അതിശക്തമായ പോരാട്ടം  (6 hours ago)

ഒറ്റയാൻ ഇറങ്ങി...! സഭയിൽ കാട്ടു തീ..! രാഹുൽ നിയമസഭയിൽ  (7 hours ago)

ആര്യ രാജേന്ദ്രന്റെ ഉടായിപ്പ് അവാർഡ് തൂക്കി വിമാനത്താവളത്തിൽ എത്തുന്നതും സംഭവിക്കുന്നത്..!  (8 hours ago)

Malayali Vartha Recommends