Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.

കൊറോണ ഇഫെക്ട് എണ്ണ വിപണിയിലും.... അസംസ്കൃത എണ്ണ വില 29 വര്‍ഷത്തെ ഏറ്റവും വലിയ ഇടിവിൽ കൂപ്പു കുത്തി വീണു

09 MARCH 2020 12:22 PM IST
മലയാളി വാര്‍ത്ത

ലോകമെമ്പാടും കൊറോണ വൈറസ് പടരുമ്പോൾ അസംസ്കൃത എണ്ണ വില കുത്തനെ ഇടിയുന്നു. സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള വില യുദ്ധത്തെ തുടർന്നാണ്‌ എണ്ണ വില 30 ശതമാനം ഇടിഞ്ഞത് . 1991ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിലിന്റെ ആവശ്യകത കുറഞ്ഞതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വില യുദ്ധത്തിന് കാരണം.ഇതിന് പുറമേ വിപണിയിൽ അസംസ്കൃത എണ്ണ കൂടുതൽ ലഭ്യമാക്കാനുളള സൗദിയുടെ ശ്രമവും വിലയിൽ പ്രതിഫലിച്ചു.
ആദ്യത്തെ ഗൾഫ് യുദ്ധത്തിന്റെ തുടക്കത്തിൽ അതായത് 1991 ജനുവരി 17 ന് ശേഷമുള്ള ഏറ്റവും വലിയ ശതമാന ഇടിവാണ് ഇത്. 2016 ഫെബ്രുവരി 12 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയുമാണ് ഇന്നത്തേത്.

ബ്രെൻറ് ക്രൂഡ് ഫ്യൂച്ചറുകൾ ഇന്ന് ബാരലിന് 14.25 ഡോളർ അഥവാ 31.5 ശതമാനം ഇടിഞ്ഞ് 31.02 ഡോളറിലെത്തി..ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്നത് ബ്രെൻറ് ക്രൂഡ് ആണ്..ഏകദേശം 13 ഡോളറിന്റെ കുറവാണ് ഒറ്റയടിക്ക് ഉണ്ടായത്. ഇനിയും വില ഇടിയുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്

ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ, ലോകത്തിലെ രണ്ടാമത്തെ വലിയ ഉൽ‌പാദക രാജ്യമായ റഷ്യയോടാണ് വിലയുടെ കാര്യത്തിൽ മത്സരിക്കുന്നത്. ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് രാജ്യങ്ങൾ (ഒപെക്) നിർദ്ദേശിച്ച ഉൽപാദന വെട്ടിക്കുറക്കലിന് ശേഷമാണിത്.

അതേസമയം ഒപെക്കും റഷ്യയും തമ്മിലുള്ള നിലവിലെ വിതരണ കരാർ മാർച്ച് അവസാനത്തോടെ അവസാനിക്കാനിരിക്കെ, ഏപ്രിലിൽ പ്രതിദിനം 10 മില്യൺ ബാരലിന്റെ (ബിപിഡി) ക്രൂഡ് ഉൽ‌പാദനം ഉയർത്താനാണ് സൗദി അറേബ്യ പദ്ധതിയിടുന്നതെന്നും റിപ്പോർട്ടുകളുണ്ട്

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന്, സാമ്പത്തിക ഇടിവ് മൂലമുണ്ടായ വിലക്കുറവ് സ്ഥിരപ്പെടുത്തുന്നതിനായാണ് ഉത്പാദനം വെട്ടിക്കുറയ്‌ക്കുന്നത് ഒപെക്കും മറ്റ് നിർമ്മാതാക്കളും പിന്തുണച്ചത്. കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാനാകാത്തതിനാൽ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരുമായ ചൈനയുടെ ഇറക്കുമതി കുറച്ചതും വിലയിടിയാൻ കാരണമായി . മറ്റ് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇറ്റലി, ദക്ഷിണ കൊറിയ ,അമേരിക്ക എന്നിവിടങ്ങളിലേക്കും കൊറോണ വൈറസ് വ്യാപിക്കാൻ തുടങ്ങിയതോടെ ഈ വർഷം എണ്ണയുടെ ആവശ്യം വീണ്ടും കുറയുമെന്ന ആശങ്കകൾ വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്...ഇതോടെ വില്യിടിവ് റെക്കോഡ് നിരക്കിൽ എത്തുകയാണ്

ആഗോളവിപണിയുടെ ചുവടുപിടിച്ച് ഇന്ത്യൻ വിപണിയിലും ഇന്ധനവില കുറഞ്ഞിട്ടുണ്ട് . തുടർ ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില കുറയുന്നത്. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 72.73 രൂപയായി. ഏകദേശം 24 പൈസയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഡീസൽ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. 26 പൈസയുടെ ഇടിവോടെ ഒരു ലിറ്റർ ഡീസലിന്റെ വില 66.92 രൂപയായി. കഴിഞ്ഞ അഞ്ചുദിവസം കൊണ്ട് 85 പൈസയുടെ ഇടിവാണ് പെട്രോളിൽ ഉണ്ടായത്. ഡീസലിൽ 80 പൈസയുടെയും കുറവ് രേഖപ്പെടുത്തി. രണ്ടാഴ്ചത്തെ വില പരിശോധിച്ചാൽ ഏകദേശം പെട്രാളിലും ഡീസലിലും ഒന്നരരൂപയുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്

തിരുവനന്തപുരത്ത് പെട്രോളിനും ഡീസലിനും യഥാക്രമം 74, 68 രൂപ എന്നിങ്ങനെയാണ് വില. കോഴിക്കോട് യഥാക്രമം 73, 67 രൂപ നൽകണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം  (7 minutes ago)

ചൊവ്വാഴ്ച മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (9 minutes ago)

. എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി  (37 minutes ago)

സംസ്ഥാനത്ത് പൊലീസ് അതിക്രമം സംബന്ധിച്ച് ഉയര്‍ന്നുവരുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും നടപടി സ്വീകരിക്കുന്നുണ്ടെന്നും ....  (53 minutes ago)

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (7 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (7 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (7 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (8 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (8 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (9 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (9 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (9 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (11 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (11 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (12 hours ago)

Malayali Vartha Recommends