ഹോളി ആഘോഷം പ്രമാണിച്ച് ഓഹരി വിപണിക്ക് ഇന്ന് അവധി
ഹോളി ആഘോഷം പ്രമാണിച്ച് ഓഹരി വിപണിക്ക് ഇന്ന് അവധി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇയും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചായ എന്‍എസ്ഇയും പ്രവര്‍ത്തിക്കുന്നില്ല.ലോഹം, ബുള്ളിയന്‍ ഉള്‍പ്പടെയുള്ള കമ്മോഡിറ്റി മാര്‍ക്കറ്റുകള്‍ക്കും അവധിയാണ്.
കഴിഞ്ഞ ദിവസം ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 1941 പോയന്റും നിഫ്റ്റി 538 പോയന്റും താഴ്ന്നു. അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ തകര്‍ച്ചയാണ് വിപണി നേരിട്ടത്.
https://www.facebook.com/Malayalivartha