Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളെ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടു വരാൻ പോകവേ അപകടം.... വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരണത്തിന് കീഴടങ്ങി


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌


പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)


വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി... ക്ഷേത്രങ്ങളിൽ ഭക്തരുടെ തിരക്ക്


ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും

ചെക്ക് മടങ്ങിയാലും ക്രിമിനൽ കേസ് ആവില്ല ...നിയമ പരിഷ്‌കരണം വരുന്നു

10 JUNE 2020 07:12 PM IST
മലയാളി വാര്‍ത്ത

അക്കൗണ്ടിൽ പണമില്ലാതെ ചെക്ക് മടങ്ങുന്നത്  ഇതുവരെ  ക്രിമിനൽ കുറ്റമായാണ് കണ്ടിരുന്നത് ..അങ്ങനെ ചെക്ക് മടങ്ങുന്നപക്ഷം അക്കൗണ്ട് ഉടമയെ ക്രിമിനല്‍ കേസില്‍ പെടുത്തി ജയില്‍ ശിക്ഷ നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികൾ ഉണ്ടായിരുന്നു. ഇത്തരം നിയമങ്ങള്‍ പരിഷ്‌കരിച്ച് ഇവ സിവില്‍ കുറ്റങ്ങളുടെ ഗണത്തിലേക്കു പുനര്‍വിന്യസിക്കാന്‍ ആണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

നിലവില്‍, ചെക്ക് ബൗണ്‍സ് ചെയ്താല്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്റ്റ് പ്രകാരം രണ്ട് വര്‍ഷം വരെ തടവും ചെക്കിന്റെ മൂല്യത്തിന്റെ ഇരട്ടി വരെ പിഴയും ഈടാക്കുമായിരുന്നു

ബിസിനസ് നടത്തിപ്പ് കൂടുതല്‍ സുഗമമാക്കുകയെന്നതാണ് ജയില്‍ ശിക്ഷ ഒഴിവാക്കി ധനപരമായ പിഴയാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്റ്റ്, ഇന്‍ഷുറന്‍സ് ആക്റ്റ്, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്റ്റ് എന്നിവയുള്‍പ്പെടെ 19 നിയമങ്ങളിലെ 39 സെക്ഷനുകളെ ഈ ലക്ഷ്യത്തോടെ കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിന് ധനകാര്യ സേവന വകുപ്പ് പൊതുജനങ്ങളുടെ അഭിപ്രായം തേടിയിട്ടുണ്ട്.

നടപടിക്രമത്തിലെ വീഴ്ചകളും ചെറിയ പൊരുത്തക്കേടുകളും മൂലം ബിസിനസുകാര്‍ കുറ്റവാളികളായി ശിക്ഷ ഏറ്റുവാങ്ങുന്ന സാഹചര്യം ഉണ്ടാവാറുണ്ട് ..ഇത് ഒഴിവാക്കേണ്ടതുണ്ടെന്ന് ഡിഎഫ്എസ് പ്രസ്താവനയില്‍ പറഞ്ഞു. ദേശീയ സുരക്ഷയെയോ പൊതുതാല്‍പര്യത്തെയോ വലിയ തോതില്‍ ബാധിക്കാത്ത ഇത്തരം കാര്യങ്ങളില്‍ പുനര്‍ചിന്ത അത്യാവശ്യമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

അനംഗീകൃത നിക്ഷേപ പദ്ധതികളിലൂടെ ധനസമാഹരണം നടത്തുന്നതു നിരോധിക്കുന്ന റിസര്‍വ് ബാങ്ക് നിയമത്തിലെ ചില വകുപ്പുകള്‍ വിവേചനവത്കരിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട് . ഇത്തരം സംഭവങ്ങളില്‍ നിയമ പ്രക്രിയകളിലെ അനിശ്ചിതത്വവും കോടതികളില്‍ തീര്‍പ്പാകാന്‍ എടുക്കുന്ന കാലദൈര്‍ഘ്യവും ബിസിനസ്സ് ചെയ്യുന്നത് കഠിനമാക്കുന്നതായി സര്‍ക്കാര്‍ സമ്മതിക്കുന്നു.

കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ബിസിനസ് മെച്ചപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന നടപടികളുടെ ഭാഗമായാണ് ഇത്തരം ഭേദഗതികൾ വരുത്തുന്നത് . ഫെബ്രുവരിയിലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നിരവധി നിയമങ്ങള്‍ ലഘൂകരിക്കാനുള്ള സര്‍ക്കാരിന്റെ ഉദ്ദേശ്യം അറിയിച്ചിരുന്നു. ഏതാനും കുറ്റകൃത്യങ്ങളെ സിവില്‍ ആയി തരം തിരിക്കാനുള്ള നടപടികള്‍ക്കു തുടക്കം കുറിച്ചത് അതിനു ശേഷമാണ്.

ബിസിനസ് നടത്തിപ്പിന്റെ ഭാരം കുറയ്ക്കുക, സാമ്പത്തിക വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, നിക്ഷേപകരില്‍ ആത്മവിശ്വാസം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ പൊതു താല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ചും ദേശീയ സുരക്ഷ സംരക്ഷിച്ചുമായിരിക്കണം ഈ നിയമ പരിഷ്‌കരണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ജൂണ്‍ 23 നകം അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാനാണ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുള്ളത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപണിയിൽ കുരുമുളക് ഏറ്റവും ഉയർന്നവിലയിൽ ...  (13 minutes ago)

വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം... രണ്ടു പേർക്ക് ​ഗുരുതര പരുക്ക്  (23 minutes ago)

ഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് പിന്നാലെ, ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും തന്ത്രപരമായ  (35 minutes ago)

മകളെ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടു വരാൻ പോകവേ അപകടം.... വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരണത്തിന് കീഴടങ്ങി  (47 minutes ago)

സംസ്ഥാനത്ത് കടുത്ത വൈദ്യുതി ലഭ്യതക്കുറവ്... ഇന്നും നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 240 രൂയുടെ വർദ്ധനവ്  (1 hour ago)

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കന്നട നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും  (1 hour ago)

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (2 hours ago)

പോലീസിൽ സഖാക്കളുടെ അട്ടിമറി മന്ത്രി ഇല്ലാത്ത തക്കത്തിൽ... ഉന്നതർക്ക് മുട്ടിടിവാട്ടർ സപ്ലൈ ചെന്നിത്തല തൂക്കി  (2 hours ago)

പിണറായിയെ കത്തിച്ച് വീണ RED BOOK ഇതാ..എല്ലാവിവരവും പുറത്തുവിട്ട് ED..വീണയുടെ കൈപ്പടയില്‍ എല്ലാ വിവരവും..!!  (3 hours ago)

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി  (3 hours ago)

സൈനികനായ മകൻ ഡൽഹിയിൽ മരിച്ച വിവരം അറിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിൽ അച്ഛൻ തൂങ്ങി..!  (3 hours ago)

മുൻവശത്തേക്ക് നോക്കിയിരിക്കുന്ന പിൻസീറ്റിലെ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്ന നിയമം പൗരന്മാർ പാലിക്കുന്നുണ്ടോ എന്ന ഉദ്യോഗസ്ഥർ കർശനമായി നിരീക്ഷിക്കണം  (3 hours ago)

രണ്ടായിരം രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്കും റുപേ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പേയ്‌മെന്റുകള്‍ക്കും ബാങ്കുകള്‍ യാതൊരുവിധ ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്  (3 hours ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ന്യൂഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കും...  (3 hours ago)

Malayali Vartha Recommends