Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വര്‍ക്ക് ഫ്രം ഹോം സ്ഥിരം സംവിധാനമാക്കാന്‍ ഇന്‍ഫോസിസ് ഒരുങ്ങുന്നു; കോവിഡ് പ്രതിസന്ധി മറിക്കടക്കാന്‍ കമ്പനിക്ക് സാധിച്ചു; കൂടുതല്‍ വര്‍ക്ക് ഫ്രം ഹോം മാതൃകകള്‍ അവതരിപ്പിക്കുമെന്ന് കമ്പനി

28 JUNE 2020 04:54 PM IST
മലയാളി വാര്‍ത്ത

കോവിഡിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വര്‍ക്ക് ഫ്രം ഹോം സംവിധാനം സ്ഥിരമാക്കാനൊരുങ്ങി ഇന്‍ഫോസിസ്. നിലവിലെ വര്‍ക്ക് ഫ്രം ഹോം വിജയകരമായതിന്റെ പശ്ചാത്തലത്തിലാണ് ഈ മാതൃക സ്ഥിരമാക്കാന്‍ ഐ.ടി ഭീമനെരുങ്ങുന്നത്. ഇന്‍ഫോസിസിന്റെ 39-ാം വാര്‍ഷിക സമ്മേളനത്തില്‍ ഓഹരി ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നടപ്പാക്കിയ വര്‍ക്ക് ഫ്രം ഹോം മാതൃക ജീവനക്കാരുടെ ഉല്‍പാദനക്ഷമതയെ ബാധിച്ചിട്ടില്ലെന്ന് ഇന്‍ഫോസിസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ യു.ബി പ്രവീണ്‍ റാവു പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പദ്ധതികള്‍ എന്നിവയെ അടിസ്ഥാനമാക്കി ജീവനക്കാര്‍ക്ക് സൗകര്യപ്രദമായ വര്‍ക്ക് ഫ്രം ഹോം മാതൃക അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് 19 നെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ മറിക്കടക്കാന്‍ ഇന്‍ഫോസിസിന് കഴിഞ്ഞതായി ചെയര്‍മാന്‍ നന്ദന്‍ നിലേകനി പറഞ്ഞു. അതിന് സാധിച്ചത് 46 രാജ്യങ്ങളിലായി ജോലി ചെയ്യുന്ന കമ്പനിയുടെ 240000 ജീവനക്കാരില്‍ 93 ശതമാനം പേരും വീടുകളില്‍ ഇരുന്ന ജോലി ചെയ്തതുകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരോഗ്യകരമായ ഇടപാടുകളും വരുമാനത്തിലെ വര്‍ധനവും കാരണം കമ്പനിക്ക് 3.6 ബില്യണ്‍ ഡോളറിന്റെ ശക്തമായ ബാലന്‍സ് ഷീറ്റ് ഉണ്ടെന്ന് ഇന്‍ഫോസിസ് സി.ഇ.ഒ സലില്‍ പരേഖ് വ്യക്തമാക്കി.

ഇന്‍ഫോസിസിന്റെ മുഖ്യ എതിരാളിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് 2025 ആകുന്നതോടെ 75 ശതമാനം ജീവനക്കാരെയും സ്ഥിരമായി വര്‍ക്ക് ഫ്രം ഹോമാലേക്ക് മാറ്റുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 4.48 ലക്ഷം ജീവനക്കാരാണ് ടി.സി.എസിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (38 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

Malayali Vartha Recommends