ഓഹരി സൂചികകള്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 313 പോയന്റ് നേട്ടത്തില്‍ 36334ലിലും നിഫ്റ്റി 109 പോയന്റ് ഉയര്‍ന്ന് 10716ലുമാണ് വ്യാപാരം
ഓഹരി സൂചികകള്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 313 പോയന്റ് നേട്ടത്തില്‍ 36334ലിലും നിഫ്റ്റി 109 പോയന്റ് ഉയര്‍ന്ന് 10716ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 883 കമ്പനികളുടെ ഒഹരികള് നേട്ടത്തിലും 302 ഓഹരികള്‍ നഷ്ടത്തിലുമാണ്. 71 ഓഹരികള്‍ക്ക് മാറ്റമില്ല.
ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ടെക് മഹീന്ദ്ര, എസ്ബിഐ, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ഐടിസി, ബജാജ് ഓട്ടോ, ഗെയില്‍, ഹീറോ മോട്ടോര്‍കോര്‍പ്, ടൈറ്റന് കമ്പനി, പവര്‍ഗ്രിഡ് കോര്‍പ്, ഹിന്ദുസ്ഥാന്‍യുണിലിവര്‍, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
https://www.facebook.com/Malayalivartha