സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു.... ചരിത്രം തിരുത്തി പവന് 36,320 ആയി
സ്വര്‍ണവില വീണ്ടും ചരിത്രം തിരുത്തി പവന് 36,320 രൂപയായി. പവന്റെ വിലയില്‍ ബുധനാഴ്ച 200 രൂപയാണ് കൂടിയത്. ഗ്രാമിന് 25 രൂപകൂടി 4,540 രൂപയുമായി.ചൊവ്വാഴ്ച പവന് 320 രൂപ കൂടി 36,120 രൂപയായി ഉയര്‍ന്നിരുന്നു. തിങ്കളാഴ്ചയാകട്ടെ പവന് 160 രൂപ കുറഞ്ഞ് 35,800 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനി തങ്കത്തിന് 1,793.60 ഡോളറാണ് വില. കഴിഞ്ഞദിവസത്തെ വിലയില്‍നിന്ന് കാര്യമായ വ്യത്യാസമുണ്ടായിട്ടില്ല.
കോവിഡ് കേസുകള്‍ സ്വര്‍ണ വിപണിയില്‍ പ്രതിഫലിക്കുന്നതിനാലാണ് ആഗോള വിപണിയില്‍ സ്വര്‍ണ വില കൂടുന്നത്. ഇത് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു.
"
https://www.facebook.com/Malayalivartha