Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീട്ടിലെ മൂലയ്ക്കിട്ട മേശയില്‍ പഴയ 20 പൈസയുടേയും 25 പൈസയുടേയും നാണയങ്ങളുണ്ടോ എന്ന് തപ്പി നോക്കുന്നത് നല്ലതാണ്...പഴയ ഇന്ത്യൻ നാണയങ്ങൾക്ക് ഫ്ലിപ്‌കാർട്ടിൽ ഉയർന്ന വില ..

12 JULY 2020 12:07 PM IST
മലയാളി വാര്‍ത്ത

നമ്മുടെ പരമ്പരാഗത സാധനങ്ങൾക്ക് ഇപ്പോൾ ഓൺലൈനിൽ ഭയങ്കര ഡിമാൻഡ് ആണ്... ചക്കയുടെയും ചിരട്ടയുടെയും കപ്പയുടെയും ഓണ്‍ലൈന്‍ വില കണ്ട് ഞെട്ടിയവരാണ് നമ്മള്‍ മലയാളികൾ . എന്നാൽ ഇപ്പോൾ ഇന്ത്യ ഞെട്ടിയിരിക്കുന്നത് പഴയ 25 പൈസയുടെ ഓൺലൈൻ വില കേട്ടാണ്..2011 ല്‍ വിനിമയം നിരോധിച്ചതാണെങ്കിലും പഴയ 20 പൈസയ്ക്കും 25 പൈസയ്ക്കും ഓണ്‍ലൈന്‍ മാര്‍ക്കറ്റായ ഫ്ലിപ്പ്കാര്‍ട്ടിൽ നല്ല ഉയര്‍ന്ന വില കിട്ടും. .

1994ലെ 25 പൈസ സ്വന്തമാക്കാന്‍ നൽകേണ്ടത് 1,76,322 രൂപയാണ് ..മുഴുവൻ തുകയും കൈയിലില്ലെങ്കിലും വിഷമിക്കേണ്ടതില്ല. പലിശ ഇല്ലാതെയുള്ള ഇ.എം.ഐ സൗകര്യമുണ്ട്​. പ്രതിമാസം 14694 രൂപ ഒരു വർഷം അടച്ചാൽ മതി. സ്റ്റാൻഡേർഡ്​ ഇ.എം.ഐ പ്രകാരമാണെങ്കിൽ മൂന്ന്​ മാസം മുതൽ 24 മാസം വരെയുള്ള വിവിധ പ്ലാനുകളുണ്ട്..

25 പൈസയെ അപേക്ഷിച്ച് 20 പൈസയ്ക്ക് അൽപം വിലക്കുറവുണ്ട്. 1986ൽ ഇറങ്ങിയ 20 പൈസയ്ക്ക് വില 86,349 രൂപയേയുള്ളൂ. പ്രതിമാസം 7,196 രൂപ വീതമുള്ള ഗഡുക്കളായി 12 മാസം പണമടച്ചാൽ മതി. 28,783 രൂപ പ്രതിമാസം അടക്കാൻ സാധിക്കുമെങ്കിൽ മൂന്ന്​ മാസം കൊണ്ട്​ അടവ്​ തീർത്ത്​ 20 പൈസ സ്വന്തം പേരിലാക്കാം. 12 % പലിശ സഹിതമാണെങ്കിൽ 4,065 രൂപ വീതം രണ്ട്​ വർഷം അടച്ചാൽ മതി.

1984 ല്‍ പുറത്തിറക്കിയ 10 പൈസ നാണയത്തിന് ഫ്ലിപ്പ്കാര്‍ട്ടില്‍ 50 ശതമാനം ഓഫര്‍ കഴിച്ച് 99 രൂപ നല്‍കിയാല്‍ മതി. 1968 ലെ 5 പൈസ നാണയത്തിനും സമാന വിലയാണ്. പഴയ ഇന്ത്യൻ നാണയങ്ങൾ ഇക്കാലത്ത്​ അപൂർവമാണെന്നും 1986ലെ 20 പൈസ നാണയത്തിന്​ ഏറെ ആവശ്യക്കാരുണ്ടെന്നുമാണ് ഉത്പന്നത്തെ കുറിച്ചുള്ള വിവരണത്തിലെ അവകാശവാദം. ഇത്​നാണയ ശേഖരത്തിൽ ഉൾപ്പെടുത്തുകയോ നാണയ ശേഖരണം ശീലമുള്ള സുഹൃത്തുക്കൾക്ക്​ സമ്മാനമായി നൽകുകയോ ചെയ്യാമെന്നും നിർദേശിക്കുന്നുണ്ട്​. നിര്‍മ്മാണം 1997 ല്‍ നിര്‍ത്തിയിരുന്നെങ്കിലും 2011 ലാണ് 10, 20, 25 നാണയങ്ങള്‍ ഔദ്യോഗികമായി റിസര്‍വ് ബാങ്ക് പിന്‍വലിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത്കടുത്ത വൈദ്യുതി പ്രതിസന്ധി.... ഉയർന്ന നിരക്ക് നൽകി നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് അടിയന്തരമായി വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചേക്കും  (11 minutes ago)

പിണറായിയല്ല രമേശ് ചെന്നിത്തല  (20 minutes ago)

മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസ്... അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി... ഹർജി ഹൈക്കോടതി തള്ളി    (25 minutes ago)

PA Muhammed-Riyas- കുരുക്കായി കൂടുതല്‍ തെളിവുകള്‍  (37 minutes ago)

നിയമനം നടക്കാത്ത പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം വീണ്ടും സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയിലേക്ക്....  (48 minutes ago)

എമ്മി അവാർഡ്സിൽ ചരിത്ര നേട്ടം സ്വന്തമാക്കി നടൻ മാത്യു റിസ്... അമേരിക്കൻ ടെലിവിഷൻ രം​ഗത്തെ ഏറ്റവും മികച്ച സംഭവാനകൾക്കുള്ള എമ്മി പ്രൈം ടൈം പുരസ്കങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

ദേശീയപാതയിൽ നിർത്തിയിട്ട ലോറി വീണ്ടും അപകടത്തിനിടയാക്കി...  (1 hour ago)

ഏഷ്യൻ ഗെയിംസ്‌ കയാക്കിങ്ങിൽ മലയാളി താരങ്ങളായ പ്രോഹിത്‌ ബറോയിയും സി എസ്‌ പ്രസന്നകുമാറും മത്സരിക്കും  (1 hour ago)

108 ആംബുലൻസ് ജീവനക്കാർ നടത്താനിരുന്ന സമരം പിൻവലിച്ചു.... സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4500 രൂപ ബോണസായി അനുവദിക്കും  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്...  (1 hour ago)

വിപണിയിൽ കുരുമുളക് ഏറ്റവും ഉയർന്നവിലയിൽ ...  (2 hours ago)

വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം... രണ്ടു പേർക്ക് ​ഗുരുതര പരുക്ക്  (2 hours ago)

ഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് പിന്നാലെ, ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും തന്ത്രപരമായ  (2 hours ago)

മകളെ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടു വരാൻ പോകവേ അപകടം.... വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരണത്തിന് കീഴടങ്ങി  (2 hours ago)

സംസ്ഥാനത്ത് കടുത്ത വൈദ്യുതി ലഭ്യതക്കുറവ്... ഇന്നും നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത  (2 hours ago)

Malayali Vartha Recommends