Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...


വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ചു..ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം..നിമിഷങ്ങൾക്കകം തീ വീടുമുഴുവൻ പടർന്നുപിടിച്ചു..രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു..


ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും ഭാര്യയുടെയും അമേരിക്കന്‍ സന്ദര്‍ശനം..ആളിക്കത്തിക്കാൻ സഖാക്കൾ നോക്കി..മുളയിലേ തല്ലിക്കെടുത്തി ചെന്നിത്തല..


'നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം'.. എന്ന വാട്‌സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്ര ബിന്ദു..വമ്പൻ രഹസ്യം പൊട്ടിച്ച് ഇ ഡി..അല്ലെന്ന് കാറാണ് മെഴുകി റിയാസ് എം എൽ എ..


മകളെ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടു വരാൻ പോകവേ അപകടം.... വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരണത്തിന് കീഴടങ്ങി

റിയൽ എസ്റ്റേറ്റ് തകർന്നടിഞ്ഞു; കഴിഞ്ഞ 25 വർഷത്തിനിടയിൽ ഏറ്റവും വലിയ തകർച്ചയുടെ വക്കിലാണ് കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖല; കോവിഡ് കാലം കഴിയുന്നതോടെ കേരളത്തിൽ കൂടുതൽ റിയൽ എസ്റ്റേറ്റ് കമ്പനികൾ നിലം പൊത്തും

03 SEPTEMBER 2020 08:15 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ 25 വർഷത്തിനിടയിൽ ഏറ്റവും വലിയ തകർച്ചയുടെ വക്കിലാണ് കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖല. ക്രയ വിക്രയങ്ങളൊക്കെ കുറഞ്ഞു. ഭൂമിവാങ്ങാൻ ആളില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഫ്‌ളാറ്റുകളും വീടുകളുമൊക്കെ വാങ്ങാൻ ആളില്ലാതെ കിടക്കുന്നു. വസ്തു വില്പന കുറഞ്ഞതോടെ സബ് രജിസ്ട്രാർ ഓഫീസിലെ തിരക്കുകളൊക്കെ കുറഞ്ഞു.

ആകെ ഇപ്പോൾ നടക്കുന്നത് ബന്ധുക്കൾ തമ്മിലുള്ള ദാനാധാരം, ഭാഗാധാരം , ഒസ്യത്ത്, തുടങ്ങിയവ മാത്രം. 2019 -20 വർഷം, കോഴിക്കോട് മാത്രം 71193 ആധാരങ്ങളായിരുന്നു രെജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ഈ സാമ്പത്തിക വര്ഷം ഇതുവരെ 10309 ആധാര രെജിസ്ട്രേഷൻ മാത്രം. ഇത്രത്തോളം ഭീകരമാണ് ഇപ്പോൾ റിയൽ എസ്റ്റേറ്റിന്റെ അവസ്ഥ. ഭൂമി വാങ്ങലും വിക്കലും പൂർണമായും നിലച്ച അവസ്ഥയാണ്.

കോവിഡ് രോഗ വ്യാപനത്തിന്റെ തുടക്കത്തിൽ പ്രവാസികൾ ഒരുപാട് പേർ കേരളത്തിലേക്ക് മടങ്ങി വരുമെന്നും അവർ തങ്ങളുടെ നിക്ഷേപം വീടായും മറ്റു വസ്തു വകയായും മാറ്റുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ മടങ്ങി വന്ന പ്രവാസികളൊക്കെ ആകെക്കൂടി ആശയ കുഴപ്പത്തിലാണ്. ഫ്‌ളാറ്റുകളുടെയും വസ്തുക്കളുടേയുമൊക്കെ വില ക്രമാതീതമായി കുറയും എന്ന് തന്നെയാണ് അവർ ഇപ്പോഴും വിശ്വസിച്ചിരുന്നത്. അതുകൊണ്ടുതന്നെ പെട്ടന്ന് വട്ടുപിടിച്ച് ഫ്‌ലാറ്റ് വാങ്ങാനോ വസ്തു വാങ്ങാനോ ഇറങ്ങിപുറപ്പെടുന്നുമില്ല. പ്രതിഫലം വാങ്ങി വസ്തു വിൽക്കുന്ന തീറാധാര ഇടപാടുകൾ പൂർണമായും നിലച്ച അവസ്ഥയിലാണ്. കേരളത്തിൽ അങ്ങ് ഇങ്ങു ചില ഒറ്റപ്പെട്ട ഇടപാടുകൾ നടക്കുന്നുണ്ടെന്ന് മാത്രം.

നേരെത്തെ അഡ്വാൻസ് വാങ്ങിയ ചില ഇടപാടുകളൊക്കെ പൂർത്തിയാക്കുന്നതൊഴിച്ചാൽ വസ്തുക്കച്ചവടം ഇല്ല എന്നുതന്നെ പറയേണ്ടി വരും. തിരുവനന്തപുരം നഗരത്തിലുൾപ്പെടെ ഇപ്പോൾ റെസിഡന്റിൽ പ്ലോട്ടുകൾക്കുപോലും ആവശ്യക്കാരില്ല എന്നതാണ് അവസ്ഥ. പല ഫ്‌ലാറ്റ് സമുച്ചയങ്ങളും വില്പന നടക്കാതെ ഒഴിഞ്ഞു കിടക്കുന്നു. കേരളത്തിലെ റിയൽ എസ്റ്റേറ്റ് കമ്പനികളൊക്കെ കടുത്ത പ്രതിസന്ധിയിലാണ്. കോവിഡ് കാലം കഴിയുന്നതോടെ കേരളത്തിൽ കൂടുതൽ റിയൽ എസ്റ്റേറ്റ് കമ്പനികൾ നിലം പൊത്തും എന്നത് ഉറപ്പാണ്. ബാങ്കുകളിൽ നിന്നുള്ള മൊറട്ടോറിയമൊക്കെ ഉണ്ടായിരുന്നതുകൊണ്ട് കഴിഞ്ഞ കുറച്ചു മാസങ്ങളായി പിടിച്ചു നിന്ന കമ്പനികൾ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനുള്ള റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം: മൂന്ന് ദിവസത്തെ 'റീഇമാജിനിംഗ് കേരളം' സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടന  (1 minute ago)

തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ; പ്രതി കസ്റ്റഡിയിൽ...  (5 minutes ago)

ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...  (13 minutes ago)

പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ സീലിംഗ് അടര്‍ന്നുവീണ് അപകടം  (53 minutes ago)

Fridge-explosion ഒരു നിമിഷം കൊണ്ട് തീവിഴുങ്ങി  (58 minutes ago)

തിരുവനന്തപുരത്ത് അമ്മൂമ്മയെ കൊച്ചുമകന്‍ കഴുത്തറുത്ത് കൊന്നു  (1 hour ago)

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് യാത്രക്കാരിക്ക് ഗുരുതര പരുക്ക്  (1 hour ago)

മാസപ്പടി കേസില്‍ ഇ.ഡി ആരോപണങ്ങള്‍ തള്ളി പി.എ. മുഹമ്മദ് റിയാസ്  (1 hour ago)

കായംകുളത്ത് വധൂവരന്മാര്‍ സഞ്ചരിച്ച കാറിന് തീപിടിച്ചു  (1 hour ago)

സംസ്ഥാനത്ത്കടുത്ത വൈദ്യുതി പ്രതിസന്ധി.... ഉയർന്ന നിരക്ക് നൽകി നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് അടിയന്തരമായി വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചേക്കും  (2 hours ago)

പിണറായിയല്ല രമേശ് ചെന്നിത്തല  (2 hours ago)

മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസ്... അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി... ഹർജി ഹൈക്കോടതി തള്ളി    (2 hours ago)

PA Muhammed-Riyas- കുരുക്കായി കൂടുതല്‍ തെളിവുകള്‍  (2 hours ago)

നിയമനം നടക്കാത്ത പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം വീണ്ടും സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയിലേക്ക്....  (3 hours ago)

Malayali Vartha Recommends