Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..


ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...


വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ചു..ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം..നിമിഷങ്ങൾക്കകം തീ വീടുമുഴുവൻ പടർന്നുപിടിച്ചു..രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു..


ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും ഭാര്യയുടെയും അമേരിക്കന്‍ സന്ദര്‍ശനം..ആളിക്കത്തിക്കാൻ സഖാക്കൾ നോക്കി..മുളയിലേ തല്ലിക്കെടുത്തി ചെന്നിത്തല..

കേരള ബാങ്കിന്റെ ആദ്യ ബാലന്‍സ് ഷീറ്റ് പുറത്തിറക്കി; 374.75 കോടി രൂപ ലാഭം; കഴിഞ്ഞ ആഴ്ച്ച ബാങ്കിന് 776 കോടിരൂപ അറ്റനഷ്ടം; പെട്ടന്ന് ലാഭത്തിലേക്ക്; എന്തോ പ്രശ്‌നമുണ്ട്; പ്രതിപക്ഷവും ചില തല്‍പരകക്ഷികളും കേരള ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

06 OCTOBER 2020 01:26 PM IST
മലയാളി വാര്‍ത്ത

കേരള ബാങ്കിന്റെ ആദ്യ ബാലന്‍സ് ഷീറ്റ് ലാഭം. ഇന്നും സംസ്ഥാന സര്‍ക്കാര്‍ ബാലന്‍സ് ഷീറ്റ് പ്രസിദ്ധീകരിച്ചു. ബാങ്ക് മാര്‍ച്ച് വരെയുള്ള നാല് മാസം കൊണ്ട് 374.75 കോടി ലാഭമുണ്ടാക്കിയതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ലയന സമയത്ത് 1150.75 കോടി നഷ്ടമായിരുന്ന സ്ഥാനത്ത് നിന്നാണ് ഈ മുന്നേറ്റം. ലയന ശേഷം 61,057 കോടിയുടെ നിക്ഷേപം ഉണ്ടായതായും മന്ത്രി പറഞ്ഞു. സഞ്ചിത നഷ്ടം കുറച്ചു കൊണ്ടുവരാനായത് നേട്ടമായി.

കേരള ബാങ്കിലെ നിക്ഷേപവും വായ്പയും വര്‍ധിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ നിക്ഷേപത്തില്‍ 1525.8 കോടിയും വായ്പ ഇനത്തില്‍ 2026.40 കോടിയും വര്‍ധിച്ചതായി സഹകരണ വകുപ്പ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷവും ചില തല്‍പരകക്ഷികളും കേരള ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.

കഴിഞ്ഞ ആഴ്ച്ച റിസര്‍വ് ബാങ്ക് നിര്‍ദേശം പാലിക്കാന്‍ സര്‍ക്കാര്‍ 800 കോടിരൂപ നല്‍കണമെന്ന് കേരളബാങ്ക് ആവശ്യപ്പെട്ടിരുന്നു. ആര്‍.ബി.ഐ. നിര്‍ദേശിച്ച മൂലധനപര്യാപ്തത കൈവരിക്കാനാണിത്. സര്‍ക്കാര്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഈ ബാധ്യതയും ഏറ്റെടുക്കേണ്ടിവരുന്നത്. ഇത്രയും തുക നബാര്‍ഡില്‍നിന്ന് വായ്പയെടുത്ത് നല്‍കണമെന്നാണ് കേരളബാങ്ക് ഭരണസമിതി ആവശ്യപ്പെട്ടത്. മൂലധന പര്യാപ്തത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ഗ്രാന്റായോ ഓഹരിയായോ പണം നല്‍കണമെന്ന വ്യവസ്ഥയോടെയാണ് കേരളബാങ്കിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്.

2019-20 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ചുള്ള മൂലധനശേഷി കൂട്ടാനാണ് 800 കോടി നല്‍കേണ്ടത്. മൂലധനപര്യാപ്തത (സി.ആര്‍.എ.ആര്‍.) ഒമ്പത് ശതമാനവും നിഷ്‌ക്രിയ ആസ്തി (എന്‍.പി.എ.) അഞ്ചുശതമാനത്തില്‍ കുറവുമായിരിക്കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. കേരളബാങ്കിന്റെ മൂലധന പര്യാപ്തത 7.30 ശതമാനവും അറ്റനിഷ്‌ക്രിയ ആസ്തി 11.79 ശതമാനവുമാണ്. ബാങ്ക് 776 കോടിരൂപ അറ്റനഷ്ടത്തിലുമാണെന്നുമായിരുന്ന കണക്കുകള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബാലന്‍സ് ഷീറ്റില്‍ ലാഭം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (4 minutes ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (18 minutes ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (28 minutes ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (31 minutes ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (34 minutes ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (41 minutes ago)

ടെക്നോപാര്‍ക്കില്‍ 'പ്രതിധ്വനി' മെഡിക്കല്‍ ക്യാമ്പ് നാളെ ...  (41 minutes ago)

ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു  (46 minutes ago)

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനുള്ള റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം: മൂന്ന് ദിവസത്തെ 'റീഇമാജിനിംഗ് കേരളം' സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടന  (49 minutes ago)

തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ; പ്രതി കസ്റ്റഡിയിൽ...  (53 minutes ago)

ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...  (1 hour ago)

പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ സീലിംഗ് അടര്‍ന്നുവീണ് അപകടം  (1 hour ago)

Fridge-explosion ഒരു നിമിഷം കൊണ്ട് തീവിഴുങ്ങി  (1 hour ago)

തിരുവനന്തപുരത്ത് അമ്മൂമ്മയെ കൊച്ചുമകന്‍ കഴുത്തറുത്ത് കൊന്നു  (1 hour ago)

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

Malayali Vartha Recommends